അരങ്ങൊഴിയുമ്പോള്‍ | ശഫീഖ് അബ്ദുല്ല പരപ്പനങ്ങാടി



യാഥാര്‍ഥ്യത്തിന്റെ 
കനല്‍ച്ചൂടിനെ 
യവനികയ്ക്കു പിന്നിലൊളിപ്പിച്ച്, 
നിരവധി വേദികളില്‍
വേഷങ്ങളെത്രയാണ് 
തകര്‍ത്തഭിനയിച്ച് 
കയ്യടി നേടിയത്. 

ഒഴുകാന്‍ കാത്തിരുന്ന 
നീര്‍ച്ചാലുകള്‍ക്ക് 
തടയണ കെട്ടിയാണ് 
മനോഹരമായ പുഞ്ചിരിയില്‍ 
സദസ്സിന്റെ മനം കവര്‍ന്നത്.

ആഴിയിലിളക്കി മറിച്ച 
തിരമാലകള്‍ 
ശാന്തതയുടെ മന്ദഹാസം 
വിരിയിച്ചാണ് 
തീരത്തെ തലോടിയത്. 

പ്രേക്ഷകന് മുന്നില്‍ 
ആടിത്തിമര്‍ക്കുമ്പോഴും 
പ്രതീക്ഷയുടെ 
നാളെയിലേക്കാണ് 
ചുവടുകള്‍ തീര്‍ത്തത്. 
 
ഇനിയരങ്ങൊഴിയുമ്പോള്‍ 
മികച്ചൊരു കഥാപാത്രത്തെ 
അവശേഷിപ്പിക്കണം, 
ആസ്വാദക ഹൃത്തില്‍ 
ആഴത്തില്‍ വേരൂന്നിയതൊന്ന്. 

Post a Comment

0 Comments