നൂറനാട് (ആലപ്പുഴ): നൂറനാട് സ്മൈൽ ഫൗണ്ടേഷന്റെ ഹരിതം പദ്ധതിയുടെ ഉദ്ഘാടനം പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി ഷെയ്ഖ് ഹസൻ ഖാൻ നിർവ്വഹിച്ചു.
സ്മൈൽ ഫൗണ്ടേഷൻ ഡയറക്ടർ ജെ. ഹാഷിം പദ്ധതിയെ കുറിച്ച് വിശദീകരിച്ച് പരസ്ഥിതി സന്ദേശം നൽകി.
പദ്ധതി നടത്തിപ്പിനായുള്ള വൃക്ഷത്തൈകൾ വള്ളികുന്നം അരീക്കര എൽ. പി. സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് പത്മജ ദേവി ഏറ്റുവാങ്ങി. നൂറനാട് സി.ബി.എം എച്ച്.എസ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾക്കുള്ള തൈകൾ അദ്ധ്യാപകൻ യദുകൃഷ്ണ ഏറ്റുവാങ്ങി. ഉളുക്കാട് ആർ.സി. വി. എൽ സ്കൂളിനുവേണ്ടി സീനിയർ അദ്ധ്യാപകൻ എസ്.അഭിലാഷ് തൈകൾ ഏറ്റുവാങ്ങി.
പൊതു ജനങ്ങൾക്കുളള സൗജന്യ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം സ്മൈൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആനി എ നിർവ്വഹിച്ചു.
എൽ. സജികുമാർ പുതുശ്ശേരിൽ ആശംസകൾ അർപ്പിച്ചു.
0 Comments