ജന്മദിനാശംസകള്‍ | രാഹേഷ് മോഹന്‍



ആദ്യമായി നിന്റെമ്മ ആയിരം 
എല്ലുകള്‍ നുറുങ്ങുന്നോരാ 
വേദന അനുഭവിച്ച ദിനം

ആദ്യമായി കണ്മണി നിന്നെ 
ഒരു നോക്ക് കാണുവാന്‍ 
ഏവരും കൊതിച്ചൊരാ സുദിനം

നിന്നെ നെഞ്ചോട് ചേര്‍ത്ത നാള്‍ 
നിന്‍കരച്ചില്‍ ആദ്യമായി കേട്ട നാള്‍
 നീ എന്റെ മകനായ് പിറന്നോരാ നാള്‍

ആ നാള്‍ ഇന്നല്ലേ നിന്‍ പിറന്നാള്‍ അല്ലേ

നേരുന്നു വാല്‍സല്യ സ്‌നേഹത്തിന്‍ 
ഒരായിരം ജന്മദിനാശംസകള്‍

മകനേ നിനക്കായ് ഇത് മാത്രം

നിന്റെ അച്ഛന്റ സ്‌നേഹ സമ്മാനമിതു മാത്രം.

-----------------------------------------------------------

ഇന്ന് (ജൂണ്‍ 4) ജന്മദിനം ആഘോഷിക്കുന്ന, കവി രാഹേഷ്‌മോഹന്റെ മകന് ഒരായിരം ജന്മദിനാശംസകള്‍.



Post a Comment

0 Comments