ഇരുപത് വര്‍ഷക്കാലമായി ഗാനരചനാ മേഖലയില്‍ സജീവസാന്നിദ്ധ്യമാണ് സുബീസ് പടനിസം. മഹാകവി വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള കാവ്യാഞ്ജലി പുരസ്‌കാരം, ലെനിന്‍ രാജേന്ദ്രന്റെ പേരിലുള്ള കലാനിധി പുരസ്‌ക്കാരം എന്നിവ സംസ്ഥാനതലത്തില്‍ നേടിയ സുബീസ് പടനിലത്തിന് പക്ഷെ തന്റെ എഴുത്ത് ജീവിതത്തില്‍ ഏറെ തിക്താനുഭവങ്ങള്‍ താണ്ടേണ്ടി വന്നിട്ടുണ്ട്.
എഴുത്തുകാരുടെ പേരും, പ്രൊഫൈലും നോക്കി പ്രോത്സാഹിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരു ചെറിയകൂട്ടം എന്നും കലാ-സാഹിത്യമേഖലകളിലെ തെറ്റായ പ്രവണതയായി നിലകൊള്ളുന്നുണ്ട് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇത്തരം ഒരു അനുഭവം തനിക്ക് നേരിട്ടത് സുബീസ് പടനിലം തന്റെ ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കുകയുണ്ടായി.
ഒരു എഴുത്തുകാരന്റെ ലുക്കില്ല എന്ന് പറഞ്ഞ് ഒരു പുസ്തക പ്രകാശന വേദിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവസ്ഥ. തന്നെ പോലെ പലരുടെയും വിലയില്ലായ്മയ്ക്ക് വിധേയരാകേണ്ടിവരുന്ന ഒരുപാട് പേരുണ്ടായിരിക്കാം എന്നാണ് സുബീസ് പടനിലം പറയുന്നത്.
സുബീസ് പടനിലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
ആട്ടിയോടിച്ചിടത്ത്...വിശിഷ്ഠ
അതിഥിയായെത്തിച്ചു..കാലത്തിന്റെ കാവ്യനീതി.....
ഇന്ന് ഇടപ്പോണ്‍ ചെറുമുഖ എല്‍.പി. സ്‌കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പ്രധാന അതിഥിയായി എത്തിയപ്പോള്‍......
പണ്ട് ഇതേ ഇടപ്പോണ്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലേക്ക് എന്നേ വിളിക്കുകയും
പിന്നീട് 'കാണാനൊരു ലുക്കില്ല' എന്നകാരണം എന്നോട് തന്നെ പറഞ്ഞ് ' ' ' 'പ്രസാധകന്‍ 'ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു...അന്ന് പുസ്തകമെഴുതിയ കഥാകൃത്ത് ബിജു ചന്ദ്രന്‍ ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തായതും കാലം നല്‍കിയ കൈനേട്ടമാവാം....


0 Comments