പുരസ്‌ക്കാര നിറവില്‍ ശ്രീകല പി.വിജയന്‍ • അഭിമുഖം

മോട്ടിവേഷണല്‍ സ്ട്രീപ്‌സിന്റെ 2022ലെ രവീന്ദ്രനാഥ പുരസ്‌ക്കാര ജേതാവ് എഴുത്തുകാരി ശ്രീകല പി.വിജയനുമായി റേഡിയോ ലെമണ്‍ ആര്‍ജെ ഹര്‍ഷ നടത്തിയ അഭിമുഖം. 

 

sreekala-p-vijayan

Q: ശ്രീകലാ മാഡത്തിന്റെ സാഹിത്യമേഖലയിലുളള പുരോഗമനങ്ങള്‍ ലോകത്തെമ്പാടും ഒരുപാട് പേര്‍ക്ക് പ്രചോദനം ആണ്. എന്താണ് ഈ ഊര്‍ജസ്വലതയുടെ രഹസ്യം?

A: മനസ്സെന്ന മന്ത്രികച്ചെപ്പിലെ ക്രയവിക്രയങ്ങള്‍, താളം തെറ്റാതെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു ജീവിതരീതി. നല്ലതിനെ ആലിംഗനം ചെയ്യുവാനും അല്ലാത്തതിനെ തിരസ്‌കരിക്കാനും ഉള്ള ഒരു മനസ്സ്. ഇതെല്ലാം ആയിരിക്കും എന്ന് തോന്നുന്നു. ഉഷ്മളതയോടെ നേരിടാനുള്ള മനോഭാവം ആണ് മുഖ്യം. 

Q എപ്പോഴാണ് എഴുതാന്‍ തുടങ്ങിയത്?
A:  5 ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, മ്യൂസിക് ടീച്ചര്‍ ആയ സാവിത്രി മാഡത്തിന്റെ പ്രേരണയാല്‍, ഒരു കവിത എഴുതി. മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു. പിന്നീടങ്ങോട്ട് കുറച്ച് കാലം തുടര്‍ച്ചയായി എഴുതി.വിവാഹശേഷം, ഒരു നീണ്ട ഇടവേളയ്ക്കു ശേഷം പിന്നീടും എഴുത്തു തുടങ്ങി. ഇപ്പോള്‍, മലയാളം, ഇംഗ്ലീഷ് എന്നി ഭാഷകളില്‍ എഴുതുന്നു.

Q മൂന്ന് ബുക്കുകളും വ്യത്യസ്ത തീം ആണല്ലേ?
A: ആദ്യ പുസ്തകം ഒരു മനസ്സിന്റെ പൂര്‍ണ്ണാഷ്‌ക്കാരവും, രണ്ടാമത്തെ പുസ്തകം സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ക്കുള്ളതും, മൂന്നാമത്തേത് ഒരു കാവ്യകഥനവും ആണ്. മൃദുല എന്ന ബുക് വായിച്ചവര്‍ ഒരു പാട് പേര്‍ വളരെ അധികം അഭിനന്ദിച്ചിരുന്നു.

Q മൃദുല എന്നത് ഒറ്റ ആളല്ല. ഈ സമൂഹത്തിലെ കുറേ ആള്‍ക്കാരുടെ ഒരു പ്രതീകമാണ്. അങ്ങനെ ആവുമ്പോള്‍ ഇതിലെ ഓരോ കുഞ്ഞു കാര്യവും ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടന്ന ഒരു കാര്യമായിരിക്കും ഇതിന്റെ അവസാനത്തിലേക്ക് പോകുന്ന സമയത്ത് എങ്ങനെയായിരിക്കും ഇതിന്റെ എന്‍ഡിങ് എന്ന് മനസ്സില്‍ കണക്കു കൂട്ടിയിരുന്നു ഇതിന്റെ അവസാനം വായിച്ച സമയത്ത് ലൈഫിലെ കുറെ കാര്യങ്ങള്‍ ബോള്‍ഡ് ഡിസിഷന്‍ എടുക്കണം എന്ന   അല്ലെങ്കില്‍ എന്ന ചിന്ത നമ്മുടെ മനസ്സില്‍ വരുന്നുണ്ട് എന്തുകൊണ്ടാണ് ഇത്തരം ബ്യൂട്ടിഫുള്‍ ആയഎന്‍ഡിങ് കൊടുക്കാനുള്ള കാരണം ?

A: ജീവിതം ഇന്ന് ഇന്നലെ നാളെ എന്ന് പറയുന്ന അതിനേക്കാളും  ഈ ജീവിതത്തിനെ ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നത് ആണെന്ന് പറയാം. ചില നേരത്ത് നമ്മുടെ ഡിസിഷന്‍ ചിലപ്പോള്‍ നമ്മുടെ ജീവിതത്തിന് കംപ്ലീറ്റ് ആയി ചേഞ്ച് ചെയ്‌തേക്കാം അപ്പൊ നമ്മുടെ ജീവിതത്തിലെ നല്ലതുപോലെ അവലോകനം ചെയ്തിട്ട് അതിനെ അനുസരിച്ചുള്ള തീരുമാനങ്ങളോ അല്ലെങ്കില്‍ മുന്നിലേക്കുള്ള മാര്‍ഗ്ഗങ്ങളോ എടുക്കാന്‍ ആര്‍ക്കാണ് കഴിയുക ? 
We Can Self do. അല്ലെങ്കില്‍ നമ്മള്‍ ഒരു മരപ്പാവ ആയിട്ടുണ്ടാകും നമ്മുടെ ജീവിതം. Just like doll in someone's hand. എല്ലാവരും ജീവിതത്തില്‍ മുന്‍പോട്ട് പോകാനുള്ള ഡിസിഷന്‍ സ്വന്തമായിരിക്കണം.തെറ്റും ശരിയും എല്ലാം കൂട്ടിക്കിഴിച്ച് അതിനെ ഒക്കെ ചേര്‍ത്തുവച്ചാല്‍ കിട്ടുന്ന ഉത്തരമാണ് ആ ഡിസിഷന്‍ മേക്കിംങ്ങ് . അത് നമ്മുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആയിരിക്കും നമ്മളെ കുറിച്ച് സ്വയം അറിഞ്ഞു , ഇനി എന്ത് ചെയ്യണം എന്നുള്ള ഒരു ഡിസിഷന്‍ മേക്കിങ് അത്  നമ്മുടെ ജീവിതത്തിലെ  വഴിത്തിരിവാണ്. അപ്പോര്‍ ഓരോ സാഹചര്യവും നമ്മുടെ ലൈഫില്‍ വരുമ്പോള്‍, ഓരോ ദിവസവും നമ്മള്‍ ബോള്‍ഡ് ആയി കൊണ്ടിരിക്കുയാണ് എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്.

Q കുറേ കാര്യങ്ങള്‍ ഈ പുസ്തകത്തിനെ പറ്റി പറയുന്ന സമയത്ത് എല്ലാവര്‍ക്കും സംശയം തോന്നാം ഇത് എങ്ങനെയാണ് ഈ പുസ്തകം പര്‍ച്ചേസ് ചെയ്യേണ്ടത് എന്ന് ഇവിടെ ഒക്കെയാണ് ഈ പുസ്തകം അവൈലബിള്‍ ആയിട്ടുള്ളത്?
A:  ഈ ബുക്ക് ആമസോണില്‍ കിട്ടും ആമസോണ്‍ ഇന്ത്യയില്‍ . വിദേശത്തുള്ളവര്‍ക്ക് ആകുമ്പോള്‍ ആമസോണ്‍ ഡോട്ട് കോം . പല ബ്രാഞ്ചസില്‍ കിട്ടും.പേപ്പര്‍ ബാക്കും, ക്വിന്‍ഡല്‍ വേര്‍ഷന്‍ ആണെങ്കില്‍ അങ്ങനെയും  പുസ്തകം കിട്ടും .ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് Evince pu എന്ന പബ്ലിക്കേഷന്‍സ് ആണ് അവരുടെ വെബ്‌സൈറ്റിലും ഈ പുസ്തകം കിട്ടും സൈന്‍ഡ് കോപ്പി വേണമെങ്കില്‍ 
sreekalapv 2003@gmail.com എന്ന email ലേക്ക് അയച്ചാല്‍, പുസ്തകം അയച്ചു തരുന്നതായിരിക്കും.

Q ഈ പുസ്തകത്തിനെ പറ്റി ആമുഖത്തില്‍ കുറെ പേര്‍ എഴുതിയിട്ടുണ്ട് .ഈ പുസ്തകത്തെ വായിച്ച ആളുകളില്‍ നിന്നും ഏറ്റവും കിട്ടിയ കമന്റില്‍ ടച്ചിംഗ് ആയി കണ്ട കമന്റ് ഒന്ന് ഷെയര്‍ ചെയ്യാമോ ?

A:  ഒരുപാട് പേര്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട് ആമുഖം എഴുതിയവരില്‍ ഇതില്‍ ആ സ്‌ക്രിപ്റ്റ് വായിച്ചു കഴിഞ്ഞു ഞാന്‍ ഇതിന് ആമുഖം എഴുതുന്നത് , ഹൃദയസ്പര്‍ശിയായത് കൊണ്ടാണ് എന്നും പറഞ്ഞിരുന്നു. ആമുഖം എഴുതിയതിന് റിവ്യൂസും ഇട്ടിരുന്നു. ഓരോ സ്ത്രീകളുടെയും സ്പന്ദനമാണ് മൃദുല എന്ന എന്ന് വേര്‍ഡ് ആണ് അവരുടെ അടുത്തുനിന്ന് കിട്ടിയത് അതുപോലെ ബാംഗ്ലൂരിലെ ഒരു പോയറ്റ് ലക്ഷ്മണ്‍ റാവു 5 പേജ് റിവ്യൂ എഴുതിയിട്ടുണ്ട്. എഴുതിയിരിക്കുന്നത്.ഓരോ സീക്വന്‍സ് നെക്കുറിച്ചും വളരെ ദീപ ആയിട്ടുള്ള റിവ്യൂ ആണ് കൊടുത്തിരിക്കുന്നത്.

Q മൃദുല എന്നത് കുറെ കാര്യങ്ങള്‍ വുമണിനെ പറ്റി ആണെങ്കിലും കുറെ കാര്യങ്ങള്‍ റിലേഷന്‍ഷിപ്പ് നെ പറ്റിയാണ് പറയുന്നത് ഒരു സ്ത്രീയെന്ന നിലയില്‍ കുറെ കാര്യങ്ങള്‍ പറയുന്നുണ്ട് റിലേഷന്‍ഷിപ്പ് കവിത ഒരുപാട് ഇംപോര്‍ട്ടന്‍സ് കൊടുക്കുന്നുണ്ട് അതുകൊണ്ട് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും  വായിക്കണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി ?

A:  ഈ പുസ്തകം വായിക്കുന്നതിനു ഒരു ലിംഗഭേദവും ഇല്ല പുസ്തകം സ്ത്രീകള്‍ക്ക് മാത്രമേ വായിക്കാന്‍ പാടുള്ളൂ അല്ലെങ്കില്‍ പുരുഷന്മാര്‍ക്ക് മാത്രമേ വായിക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞു ഒരു പുസ്തകവും വന്നിട്ടില്ല . ജീവിതം എന്നു പറയുന്നത് ഒരു വ്യക്തി അല്ലല്ലോ. പക്ഷെ അവരുടെ ഇന്‍ട്രാക്ഷന്‍സ് ആണ് . അര്‍ത്ഥവത്തായിട്ടുള്ള, വിലപ്പെട്ട ഇന്‍ട്രാക്ഷന്‍സ് ആണ് ഒരു സ്‌ട്രോങ് റിലേഷന്‍ഷിപ്പിനെ ഉണ്ടാക്കുന്നത് .പരസ്പരം അറിയുകയും, അതിന് തക്കതായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മള്‍ പിന്തുടരുന്നത്. അപ്പോള്‍ ഓരോ മൃദുലയും എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് നല്ലതല്ലേ .അതാണ് ഈ ബുക്കില്‍ റിലേഷന്‍ഷിപ്പിന്  പ്രാമുഖ്യം കൊടുക്കാന്‍ കാരണം. ഇന്നത്തെ ലോത്ത് നമുക്ക് ഇല്ലാതായി പോകുന്ന ഒന്ന് ഇതുതന്നെയാണ് ആ സ്‌ട്രോങ്ങ്  റിലേഷന്‍ഷിപ്പ്

Q ഈ പുസ്തകം വായിച്ചതിനുശേഷം strong women എന്ന കാര്യം പറയുമ്പോള്‍ മൃദുല എന്ന് ആന്‍സര്‍ വരുന്ന അവസ്ഥയായിട്ടുണ്ട്.ലൈഫ് ഡിസിഷന്‍ എടുക്കേണ്ട സമയത്ത് പല ആളുകളും സ്ത്രീ ആയാലും പുരുഷനായാലും മടിക്കുന്നത് ആ ഡിസിഷന്‍ എടുക്കാന്‍ ആണ് .ശരിയാകുമോ എന്ന് കുറെ കാര്യങ്ങള്‍ ചിന്തിക്കും പല കാര്യങ്ങള്‍ നെവര്‍ ഗിവ് അപ്പ് എന്ന് പറയില്ല .ഒരു സിറ്റുവേഷന്‍ അത്രയും സ്‌ട്രോങ്ങ് ആയിട്ടും ബോര്‍ഡ് ആയിട്ടും ലൈഫില്‍ ഡിസിഷന്‍ എടുക്കുമ്പോള്‍ ബോയ്‌സ്, ഗേള്‍സ്  വളരെ കുറവായിരിക്കും. കാലഘട്ടം  മാറിക്കൊണ്ടിരിക്കുന്നു നല്ല മാറ്റങ്ങള്‍ വരുന്നുണ്ട് പക്ഷേ എങ്കില്‍ കൂടി ഇങ്ങനെയുള്ള ബോള്‍ഡ് ഡിസിഷന്‍ എടുക്കാന്‍ വേണ്ടി, അത്ജീവിതം ആണെങ്കിലും, കഥ ആണെങ്കിലും, എന്താണ് അതിനെപ്പറ്റിയുള്ള സജഷന്‍ ? അല്ലെങ്കില്‍ എങ്ങനെയാണ് ബോര്‍ഡ് ഡിസിഷന്‍ എടുക്കേണ്ടത് എന്നതിനെപ്പറ്റി പറയാനുള്ളത് ?

A:  നമ്മള്‍ പറയും എവരി  പ്രോബ്ലം ഹാസ് സൊല്യൂഷന്‍, But ഓണ്‍ലി ഇഫ് യൂ find it. സൊല്യൂഷന്‍ എല്ലാ പ്രോബ്ലത്തിനും ഉണ്ടാവും. അത് തേടി പിടിക്കാന്‍ തുനിഞ്ഞിറങ്ങണം. ഒരു നെരിപ്പോട് പുകയുമ്പോള്‍ അതില്‍ നിന്ന് വരുന്ന ചുറ്റുവട്ടത്ത് നില്‍ക്കുന്നവര്‍ക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുക. പക്ഷെ, തീ എരിയുമ്പോള്‍ ഊഷ്മളമായ തീജ്വാല എന്താണ് തരിക? ഒരു തീഷ്ണമായിട്ടുള്ള പ്രഹരം അല്ല ഉദ്ദേശിക്കുന്നത് . പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങാതെ, വേറെ ആളിനെ പഴി പറയുന്നത് ഒരു അര്‍ത്ഥവുമില്ല.  പ്രയോറിറ്റീസിന്റെ കുമ്പാരം ആണ് നമ്മുടെ ജീവിതം. എന്തിനാണ് ജീവിതത്തിന് പ്രാമുഖ്യം നല്‍കുക എന്നതിന്റെ മുകളിലാണ് ഒരു ജീവിതം എത്ര സുഖകരമായിട്ട് മുന്നേറുനത് എന്ന് കാണാന്‍ പറ്റുന്നത്.


Q ഈ പുസ്തകം ഇന്‌ട്രെസ്റ്റിംഗ് ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ കാരണം ഇതിലെ ആമുഖമാണ് ആമുഖമെഴുതിയ ആളുകളെ പറ്റി ഒന്നു പറയാമോ ?

A:  ആമുഖം എഴുതി വരെ പറ്റി പറയുകയാണെങ്കില്‍ ഞാന്‍ സ്‌ക്രിപ്റ്റ് കൊടുത്തയച്ച അതിനുശേഷം നല്ലതുപോലെ മനസ്സിനെ സ്പര്‍ശിക്കുന്ന ആയിട്ട് അവര്‍ക്ക് തോന്നി. They expressed it. എല്ലാ സ്ത്രീകളുടെ മനസ്സിന്റേയും സ്പന്ദനമാണ് മൃദുലയിലൂടെ  കിട്ടുന്നത് എന്ന് അഭിപ്രായം അവരുടെ കയ്യില്‍ നിന്നും കിട്ടിയിരുന്നു . ബാഗ്ലൂരിലെ പോയറ്റ് ലക്ഷമണ റാവു 5 പേജില്‍ റിവ്യൂ എഴുതിയിട്ടുണ്ട്. 
Each Sequences covered in that.So great honor to me. എല്ലാ റീഡേഴ്‌സിനോടുംഒരു വാക്ക് പറയാന്‍ ഉള്ളത് ഇതൊരു സമയോചിതവും, ഹൃദയസ്പര്‍ശി ആയിട്ടുള്ള രചനയാണ്. നിങ്ങളുടെ ജീവിതത്തിലെ ചില ഭാഗങ്ങളെ reflect ചെയ്യുന്നത് പോലെ ആയിരിക്കും  മൃദുല .

Q നമ്മള്‍ വിചാരിക്കും ശ്രീകല മാഡം ഈ ബുക്ക് മാത്രമാണോ എഴുതിയിരിക്കുന്നത് ഇതിനു മുന്‍പ് എന്തെങ്കിലും പുസ്തകം എഴുതിയിട്ടുണ്ടോ ?
A:  രണ്ടു ബുക്ക് ഇറങ്ങിയിട്ടുണ്ട് ആദ്യത്തേത് 2020 ഡിസംബറില്‍ ആയിരുന്നു.. 
'Soul in whole'എന്നാണ് ആ പുസ്തകത്തിന്റെ പേര്.രണ്ടാമത്തെ ബുക്ക് People who know the real meaning of love,  ങ്ങനത്തെ ആളുകള്‍ക്ക് വേണ്ടി സ്‌പെഷല്‍ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ബുക്ക് ആണ് ഇതും ആമസോണില്‍ കിട്ടും.

Post a Comment

0 Comments