Advertisement

Responsive Advertisement

ആകാശം പുഴ മനുഷ്യന്‍ ♥ സിന്ദുമോള്‍ തോമസ്

malayalam-kavitha


രണപ്പെട്ട ആകാശം
അവസാനത്തെ നക്ഷത്രത്തെയും പുഴയ്ക്ക് നല്‍കി
ഉയിര്‍പ്പുകാത്തിരുന്നു.
ചിതലുതിന്ന പുഴയുടെ വിഷാദങ്ങള്‍ക്കുമീതെ മിന്നാമിനുങ്ങുകള്‍ നക്ഷത്രങ്ങളോടു മത്സരിച്ചു.

കണ്ണുനീരുപോലെ മെലിഞ്ഞ പുഴ അവശേഷിച്ച 
മഞ്ഞയിലയെയും കടലില്‍ സമര്‍പ്പിച്ചുസമാധിയായി 
ഹൃദയമിടിപ്പുനിലച്ച എന്റ കണ്ണുകളില്‍ ഒരേയൊരു മഴത്തുള്ളി

ഭൂമിയെ ഉപ്പു നിശ്വാസങ്ങളില്‍ അലയാന്‍ വിട്ട് 
അവസാനത്തെ മനുഷ്യന്റ അവസാനശ്വാസം.
♥ sindhumol thomas

Post a Comment

0 Comments