കടല്‍ പാട്ട് ♥ വിനോദ് ഹരിദാസ് വാഴവേലി

kaalpaattu_vinod_haridas


ലോ ഏലോ ഏലയ്യാ
ഏലേലമ്മണി ഏലയ്യാ
ഒത്തുവലിച്ചെ ഏലയ്യാ
ഏലേലമ്മണി ഏലയ്യാ
ആഞ്ഞുവലിച്ചെ ഏലയ്യാ
ഏലേലമ്മണി ഏലയ്യാ
തണ്ടുവലിച്ചെ ഏലയ്യാ
ഏലേലമ്മണി ഏലയ്യാ
പൊക്കിയെറിഞ്ഞെ ഏലയ്യാ
ഏലേലമ്മണി ഏലയ്യാ
കുത്തിപറന്നെ ഏലയ്യാ
ഏലേലമ്മണി ഏലയ്യാ
അമരംകാക്കും പങ്കായം
ഏലേലമ്മണി ഏലയ്യാ

പാറിനടക്കണ ചെമ്പരുന്തേ
ഏലേലമ്മണി ഏലയ്യാ
ചാകരകോള് കണ്ടോ നീ
ഏലേലമ്മണി ഏലയ്യാ
കവരും പൂവ് കണ്ടോ നീ
ഏലേലമ്മണി ഏലയ്യാ
ചെറുമീന്‍കൂട്ടം തുള്ളിത്തുള്ളി
ഏലേലമ്മണി ഏലയ്യാ
തീരം തേടി പോണകണ്ടോ
ഏലേലമ്മണി ഏലയ്യാ
തിരമേലങ്ങനെ പാറി പാറി
ഏലേലമ്മണി ഏലയ്യാ
പള പള മത്തി പെടക്കണ കണ്ടോ
ഏലേലമ്മണി ഏലയ്യാ
വാലെകുത്തി ചാടിനടക്കും
ഏലേലമ്മണി ഏലയ്യാ
പൂവാലന്‍ ചെമ്മീന്‍ കണ്ടോ നീ
ഏലേലമ്മണി ഏലയ്യാ
നത്തോലി, മാന്ത, കൂന്തലുണ്ടോ
ഏലേലമ്മണി ഏലയ്യാ
കൊട്ടനിറയെ കോരനുണ്ടോ
ഏലേലമ്മണി ഏലയ്യാ
കൊറ്റികള്‍ തീരം നിറയണുണ്ടോ
ഏലേലമ്മണി ഏലയ്യാ
മീനുകള്‍ കൊത്തി പറക്കണുണ്ടോ
ഏലേലമ്മണി ഏലയ്യാ
കുട്ടികള്‍ ഓടികളിക്കണുണ്ടോ
ഏലേലമ്മണി ഏലയ്യാ
തീരത്തിനുത്സവ ചേലുവന്നോ
ഏലേലമ്മണി ഏലയ്യാ
തമ്പുരാന്‍ മാനത്തു എത്തും മുന്നെ
ഏലേലമ്മണി ഏലയ്യാ
അണിയത്ത് വന്നങ്ങിരുന്നാട്ടെ 
ഏലേലമ്മണി ഏലയ്യാ
ചാകരത്തീരം കാട്ടിത്തായോ
ഏലേലമ്മണി ഏലയ്യാ
പാറിനടക്കണ ചെമ്പരുന്തേ
ഏലേലമ്മണി ഏലയ്യാ.

♥ vinod haridas vazhuveli

Post a Comment

0 Comments