മണ്ണില്‍ പതിച്ചാലതിദ്രുതം
മണ്ണിന്റെ നിറമാര്‍ന്നത്
ഊര്‍ന്നൂര്‍ന്നു മണ്ണിന്‍
ഗര്‍ഭത്തിലണഞ്ഞലിഞ്ഞു
പളുങ്കുപോലതെത്ര സുന്ദരം.
ജീവനാണത് ജീവജലം
വേരിലേക്ക് പടരുന്ന
ജീവന്‍, അമ്മ തന്‍ മാറിലേക്കൊഴുകുന്ന
ദുഗ്ധത്തിലലിയുന്ന
സംസ്‌ക്കാര ഭൂമികയ്ക്കാധാരമാമീ
പാദസാം കണങ്ങളില്‍
ലാവണ്യ ലവണ പ്രണയ കുളിരായി തളിരായി
വസന്തമായി വിരിഞ്ഞു നില്പൂ , കാലമേ നീ തന്ന
ദാഹവും മോഹ ഭംഗങ്ങളും പ്രണയ പൂക്കളും ഗന്ധവും നീ
പെയ്ത മഴയിലുയിര്‍ കൊണ്ട
സംസ്‌ക്കാര ഭൂമികയ്ക്കാധാരമാമീ
പാദസാം കണങ്ങളില്‍
ലാവണ്യ ലവണ പ്രണയ കുളിരായി തളിരായി
വസന്തമായി വിരിഞ്ഞു നില്പൂ , കാലമേ നീ തന്ന
ദാഹവും മോഹ ഭംഗങ്ങളും പ്രണയ പൂക്കളും ഗന്ധവും നീ
പെയ്ത മഴയിലുയിര്‍ കൊണ്ട
ഗംഗയും യമുനയും ഗോദാവരി നിളയും,
ജീവന്റെ ഞരമ്പിലൂടൊഴുകി നിറയുമ്പോള്‍
തണ്ണീര്‍ കണങ്ങള്‍ക്കില്ലാത്ത
സ്വത്തബോധത്തിന്റെ
അഹങ്കാരലോഭമോ ഹാദികള്‍ എന്നില്‍ നിറയ്ക്കുന്നതാര്?
നകുലവും നാഗവുമെന്ന പോലരിയ ശത്രുവായി
പോരടിച്ചാര്‍ക്കുന്ന വര്‍ഗ്ഗീയ കാളിയനിന്നിതാ
വിഷക്കാറ്റൂതിപരത്തുന്ന
രുദ്രഫണക്കെട്ടു ഛേദിച്ചു
മോചനം കാക്കുന്ന
വര്‍ഗ്ഗ സംഘത്തിന്റെ
രോദനം കണ്ണീര്‍ കണങ്ങളായി മണ്ണില്‍ പതിക്കുമ്പോള്‍,
സ്വത്തബോധത്തിന്റെ
അഹങ്കാരലോഭമോ ഹാദികള്‍ എന്നില്‍ നിറയ്ക്കുന്നതാര്?
നകുലവും നാഗവുമെന്ന പോലരിയ ശത്രുവായി
പോരടിച്ചാര്‍ക്കുന്ന വര്‍ഗ്ഗീയ കാളിയനിന്നിതാ
വിഷക്കാറ്റൂതിപരത്തുന്ന
രുദ്രഫണക്കെട്ടു ഛേദിച്ചു
മോചനം കാക്കുന്ന
വര്‍ഗ്ഗ സംഘത്തിന്റെ
രോദനം കണ്ണീര്‍ കണങ്ങളായി മണ്ണില്‍ പതിക്കുമ്പോള്‍,
ആഴിയും പുഴയും മണ്ണും വിണ്ണും
നെഞ്ചില്‍ പൊതിയുന്ന
നെഞ്ചില്‍ പൊതിയുന്ന
മണ്ണില്‍ പണിയുന്ന നിസ്വന്റെ നൊമ്പരം
ജീവന്റെ രോദനം കേള്‍ക്കുക !
എന്നിലും നിന്നിലും അമൃതമാം ജീവനായി
പ്രകാശമായി സ്‌നേഹ പൂക്കളായി വിരിയുവാന്‍
ഭീതി വെടിഞ്ഞു നീ അടര്‍ക്കളം പൂകുക.
ജീവന്റെ രോദനം കേള്‍ക്കുക !
എന്നിലും നിന്നിലും അമൃതമാം ജീവനായി
പ്രകാശമായി സ്‌നേഹ പൂക്കളായി വിരിയുവാന്‍
ഭീതി വെടിഞ്ഞു നീ അടര്‍ക്കളം പൂകുക.
♥ Jagadeesh Karimulackal


0 Comments