Advertisement

Responsive Advertisement

മോഹം ♥ രേവതി സുരേഷ് അരൂര്‍

revathi-suresh-aroor


ന്നുണരുന്ന പുലരികള്‍ എല്ലാം
ഇനിയുണരേണമെനിക്ക്
ഇലപൊഴിയും മാമരങ്ങളെല്ലാം
ഈറനുടുത്ത് കാണേണമെനിക്ക്

മഞ്ഞിന്‍ കമ്പളം പുതച്ചുറങ്ങുന്ന
ധരണിതന്‍മാറില്‍ 
മറ്റാരുമില്ലാതെ മയങ്ങേണമെനിക്ക്
ഉദയാര്‍ക്കന്റെ ശോണിമയെ
സീമന്തത്തില്‍ ചാര്‍ത്തേണമെനിക്ക്

ആര്‍ത്തു പെയ്യുന്ന മാരിയെ
ആടയായി അണിയേണമെനിക്ക്
തഴുകി വരുന്നകാറ്റിനെ എന്‍
ശിരോതട്ടമായ് ചൂടേണമെനിക്ക്

കൊഞ്ചി ഒഴുകുന്നരുവികളെ
എന്‍ പാദസരമാക്കേണമെനിക്ക്
ഇനിയൊരു ജന്മമെനിക്കേകിയാല്‍ നാഥാ...
ഒരൂ പൂവായ് മാത്രം ജനിക്കേണമെനിക്ക്....
പുലരികള്‍ എല്ലാം
ഇനിയുണരേണമെനിക്ക്
ഇലപൊഴിയും മാമരങ്ങളെല്ലാം
ഈറനുടുത്ത് കാണേണമെനിക്ക്

മഞ്ഞിന്‍ കമ്പളം പുതച്ചുറങ്ങുന്ന
ധരണിതന്‍മാറില്‍ 
മറ്റാരുമില്ലാതെ മയങ്ങേണമെനിക്ക്
ഉദയാര്‍ക്കന്റെ ശോണിമയെ
സീമന്തത്തില്‍ ചാര്‍ത്തേണമെനിക്ക്

ആര്‍ത്തു പെയ്യുന്ന മാരിയെ
ആടയായി അണിയേണമെനിക്ക്
തഴുകി വരുന്നകാറ്റിനെ എന്‍
ശിരോതട്ടമായ് ചൂടേണമെനിക്ക്

കൊഞ്ചി ഒഴുകുന്നരുവികളെ
എന്‍ പാദസരമാക്കേണമെനിക്ക്
ഇനിയൊരു ജന്മമെനിക്കേകിയാല്‍ നാഥാ...
ഒരൂ പൂവായ് മാത്രം ജനിക്കേണമെനിക്ക്....
♥ revathi suresh aroor


Post a Comment

0 Comments