Advertisement

Responsive Advertisement

ആദ്യ പുസ്തക നിറവില്‍ ഗ്രീഷ്മ ബേബി • സ്‌പെഷ്യല്‍ സ്റ്റോറി

greeshma-baby


തുക്കള്‍ മാറിമാറി വന്നു പോയെങ്കിലും വിറങ്ങലിച്ച ആ പുസ്തകത്താളുകളോടും അതിലെ തണുത്തുറഞ്ഞ അക്ഷരങ്ങളോടുമുള്ള എന്റെ പ്രണയം ഒഴുകിക്കൊണ്ടേയിയരുന്നു. ആ ഒഴുക്കില്‍ രൂപപ്പെട്ട വഴിത്താരയില്‍ തെളിഞ്ഞ നക്ഷത്രങ്ങളായിട്ടാണ് ഓരോ കവിതയെയും ഞാന്‍ നിങ്ങല്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഏറ്റവും ലളിതമായ ഭാഷയില്‍ നിങ്ങളുടെ മനസ്സില്‍ തങ്ങണേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട്, മനസ്സില്‍ മങ്ങിക്കിടന്നിരുന്ന വരികളെ തെളിച്ചെഴുതാന്‍ പ്രേരിപ്പിച്ച, വഴിത്താരയില്‍ എന്നെ ചേര്‍ത്ത് നിര്‍ത്തിയവര്‍ക്ക് അകമഴിഞ്ഞ നന്ദിയോടെ...

ഗ്രീഷ് ബേബിയുടെ ആദ്യ പുസ്തകമായ വഴിത്താരയിലെ നക്ഷത്രങ്ങള്‍ ആരംഭിക്കുന്നത് ഈ ആമുഖ കുറിപ്പോടെയാണ്. ഇടക്കൊച്ചി സ്വദേശിയായ അധ്യാപകന്‍ ജെറോം ജോസ് കെ.വി.യാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 'വഴിത്താരയിലെ നക്ഷത്രങ്ങള്‍' എന്ന ഈ ചെറിയ 'വലിയ' പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ നഷ്ടപ്പെടലിന്റെ വേദനകള്‍ക്കിടയിലും 'പ്രണയത്തെ വല്ലാതെ പ്രണയിക്കുന്ന'. കവിതയെ പ്രണയിക്കുന്ന, 'കടലിനപ്പുറത്തെ കാഴ്ചകളിലേക്ക്' നയിക്കുന്ന ഒരെഴുത്തുകാരിയെ കാണാമെന്ന് അവതാരികക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ആദ്യ പുസ്തകം അച്ചടിച്ച് പുറത്തിറങ്ങിയതില്‍ എഴുത്തുകാരിയായ ഗ്രീഷ്മ ബേബി അതീവസന്തോഷത്തിലാണ്. എഴുത്തിന്റെ വഴിയില്‍ തനിക്ക് ഒരു പുത്തന്‍ ചുവടുവയ്പ്പായി 'വഴിത്താരയിലെ നക്ഷത്രങ്ങള്‍' മാറിയിരിക്കുകയാണെന്ന് ഗ്രീഷ്മ ബേബി അഭിപ്രായപ്പെടുന്നു.  ഇത്രനാളും തന്നെ പ്രോത്്‌സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രചോദനങ്ങള്‍ ഇനിയും വേണമെന്ന് ഗ്രീഷ്മ ബേബി പറയുന്നു.  

പ്രവട ബുക്ക്‌സ് ആണ് വഴിത്താരയിലെ നക്ഷത്രങ്ങളുടെ പ്രസാധകര്‍.  ഈ പുസ്തകം ബുക്ക് ചെയ്യുവാന്‍ 9745652218 എന്ന നമ്പരില്‍ ബന്ധപ്പെടുക.


Post a Comment

0 Comments