യാത്രാനുഭവം
ഈ അനുഭവം എന്റെ നേരിട്ടുള്ള അനുഭവമല്ല. എന്റെ ഒരു സുഹൃത്തിനുണ്ടായതാണ്. ഞാനും അല്‍പ്പം ഭാഗഭാക്കായന്നേയുള്ളൂ ....
2002 കാലഘട്ടത്തിലാണ് എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ സ്ഥലംമാറി പൂന്തോട്ട നാഗരമായ ബാംഗ്ലൂരില്‍ എത്തുന്നത് ഒത്തിരി സ്വപ്നങ്ങളുമായാണ് ....
ലാല്‍ബാഗില്‍ പോകണം , അവധി ദിവസം കബ്ബണ്‍ പാര്‍ക്കില്‍ ചുറ്റിയടിക്കണം. ഉല്‍സൂര്‍ ലേക്കില്‍ പോകണം ശ്രാവണ ബലഹോളയിലും നന്ദി ഹില്ലിലും പോകണം ...
പിന്നെ സമയമുളളപ്പോള്‍ യശ്വന്തപുരത്തെ ഇസ്‌ക്കണ്‍ ടെംബിളില്‍ പോയി ധ്യാനമഗ്‌നനായി കുറെ നേരമിരിക്കണം ...
അങ്ങനെ ഒത്തിരി ഒത്തിരി പ്ലാനും പദ്ധതിയുമായാണ് കൂള്‍ സിറ്റിയായ പുന്തോട്ട നഗരത്തില്‍ വണ്ടിയിറങ്ങുന്നത് ....
ഞാന്‍ ചെന്ന് ജോയിന്റ് ചെയ്തിട്ട് വേണം എന്റെ സൃഹൃത്തിന് റീജിയണല്‍ ഓഫീസില്‍ നിന്ന് റിലീവ് ചെയ്ത് നാട്ടിലേക്ക് തിരിക്കാന്‍ . മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ ആണ്.
ഐലന്റ് എക്‌സ്പ്രസില്‍ എറണാകുളത്ത് നിന്ന് കയറിയ ഞാന്‍ നേരം വെളുത്തപ്പോള്‍ ബാഗ്ലൂര്‍ കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഓട്ടോ പിടിച്ച് പത്ത് മിനിട്ട് കൊണ്ട് കണ്ണിംഗാം റോഡിലുള്ള ഓഫീസിലെത്തിയപ്പോഴേക്കും എന്റെ സൃഹൃത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.
ഓഫീസിനോട് ചേര്‍ന്നുള്ള ഡിഫന്റ്‌സ് കാരുടെ ഒരു മുറി തരപ്പെടുത്തി അതിലായിരുന്നു സുഹൃത്തിന്റെ താമസം. എതാണ്ട് നാല് നിലയുളള സമചതുരത്തിരത്തില്‍ ചുറ്റാ കൃതിയുള്ള ഒരു ബില്‍ ഡിംഗായിരുന്നു അത്. ഒരു പട്ടാളക്യാമ്പ് ആയിരുന്നു അത്. മുന്നിലെ ഗെയ്റ്റ് ഏകദേശം രാത്രി പതിനൊന്നു മണിക്കടച്ചാല്‍ ഒരു കുഞ്ഞിനും പിന്നകത്തേക്ക് പ്രവേശനമില്ലായിരുന്നു. അത്ര സെയ്ഫായിരുന്നു ഓഫീസും സമുഛയങ്ങളും.
പൂന്തോട്ട നഗരത്തിന്റെ സവിശേഷമായ തണുപ്പില്‍ നഗരം ആലസ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും ഉണര്‍ന്നിരുന്നില്ല അപ്പോഴും.,
എന്റെ വരവില്‍ എന്റെ സുഹൃത്ത്
ഏറെ സന്തോഷ വാനായിരുന്നു ....
രണ്ട് വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് സ്ഥലം മാറി പോകുവല്ലേ ....?
വൈകിട്ടാണ് ട്രെയിന്‍ ...
ഉള്ള സമയം കൊണ്ട് ഞങ്ങള്‍ പൂവുകള്‍ വസന്തം വിരിയിച്ച ലാല്‍ ബാഗിലും , മുളം കൂട്ടങ്ങള്‍ കമിതാക്കളെ മറച്ചു പിടിക്കുന്ന കബ്ബന്‍ പാര്‍ക്കിലും ചുറ്റിയടിച്ചു.
അല്‍പമകലെയായി വിധാന്‍ സഭയുടെ മനോഹരമായ മിനാരം കാണാം ....
അതിന്റെ നിഴലില്‍ മയങ്ങിക്കിടന്നിരുന്ന കബ്ബന്‍ പാര്‍ക്കിലെ ഗ്രാനൈറ്റ് പാകിയ ബഞ്ചില്‍ നിന്നും
ഏകദേശം മൂന്ന് മണി ആയിട്ടുണ്ടാകും ഞങ്ങള്‍ തിരികെ ഓഫീസിലെത്തി .ചെറിയ ഒരു സെന്റോഫ് പാര്‍ട്ടി യൊക്കെ കഴിഞ്ഞ് അദ്ദേഹത്തിനെ യാത്രയാക്കാന്‍ കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനിലെ ബഞ്ചില്‍ ഇരിക്കുമ്പോഴാണ് സുഹൃത്ത് ആ സംഭവം പറയുന്നത് ....
അപ്പോള്‍ സമയം ഏതാണ്ട് ഏഴ് മണി ! ട്രെയിന്‍ വരാന്‍ ഇനിയും ഒന്ന് -ഒന്നര മണിക്കൂര്‍ :
മജസ്റ്റിക്കിലേക്ക് വന്നു കൊണ്ടിരിക്കുന്ന ട്രെയിനുകളും അവിടെ നിന്ന് രാജ്യത്തിന്റെ നാനാഭാഗത്തേക്കും പോകുന്ന ട്രെയിനുകളുടെ ശബ്ദ കോലാഹലങ്ങളും ....
ജീവിതം കരുപ്പിടിപ്പിക്കാന്‍ നാടും വീടും വിട്ടു പാലായനം ചെയ്ത് വന്നവര്‍ ...'' അവരവര്‍ക്ക് മുന്നേ നിശ്ചയിക്കപ്പെട്ടതാവളങ്ങളിലേക്ക് ....
ഞാനോലിചിച്ചു ജീവിതം എത്ര വിചിത്രമാണ് ....
സുഹൃത്ത് ആ സംഭവം പറഞ്ഞു തുടങ്ങി....
അത് ഇപ്രകാരമായിരുന്നു ....
എന്റെ സുഹൃത്ത് രണ്ട് വര്‍ഷത്തിന് മുന്‍പ് കണ്ണിംഗാം റോഡിലുള്ള റീജയണല്‍ ഓഫീസില്‍ വന്ന് ജോയിന്റ് ചെയ്തതിന്റെ ആദ്യ ദിവസം !
ഓഫീസിന്റെ അടുത്തു തന്നെയുള്ള മുറിയില്‍ ഉറങ്ങാനായി കയറി വാതില്‍ കുറ്റിയിട്ടു, കട്ടിലില്‍ കയറി കിടന്നു ....
വളരെ കഴിഞ്ഞിട്ടും ഉറക്കം വന്നില്ല. പട്ടാളക്കാരുടെ കോര്‍ട്ടേഴ്‌സ് ആയതു കാരണം പുറത്ത് അവരുടെ ബഹളം! ലിക്വര്‍ പാര്‍ട്ടികള്‍, റിക്രിയേഷന്‍ ക്ലബ്ബിലെ ബഹളങ്ങള്‍ ....
പിന്നെ വീട്ടീന്ന് പോന്നതിന്റെ വിഷമം വേറെ....
കുടുംബം ... സുഹൃത്തുകള്‍ .....
രാത്രിയുടെ ഏതോ യാമത്തില്‍ സുഹൃത്ത് ഒന്ന് കണ്ണടച്ചു...
കോലാഹലങ്ങളടങ്ങി ... ബാംഗ്ലൂര്‍ നഗരവും ഉറങ്ങി തുടങ്ങി ....
ഉറക്കം കണ്ണുകളെ പതിയെ തഴുകി വന്നതാ...
പക്ഷേ ഉറങ്ങാന്‍ പറ്റിയില്ല :
പുറത്ത് ആരോ ഞരങ്ങുന്നതു കേള്‍ക്കാം ....
ആരായിരിക്കാം ....? എന്തായിരിക്കാം..?
അതോ തന്റെ തോന്നലോ ....?
സ്വപ്നമോ ...?
പരിചയമില്ലാത്ത സ്ഥലം ....
പിന്നെ ഉറക്കത്തിന്റെ ചണ്ടിപ്പ് വേറെ....
വളരെ പതിഞ്ഞ ശബ്ദത്തില്‍ ആ ഞരക്കം തുടര്‍ന്നു കൊണ്ടേയിരുന്നു ....
ആരേലും വെള്ളമടിച്ച് വാളുവെച്ച് കിടക്കുന്നതാകാം...
നമുക്കെന്തു കാര്യം ....?
എപ്പോഴോ സുഹൃത്ത് വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു......
സ്വപ്നങ്ങളില്ലാത്ത രാത്രി !
പുറത്തെന്തോ ബഹളം! അത് കേട്ടാണ് എന്റെ സുഹൃത്ത് ഉണര്‍ന്നത് :
വാച്ചില്‍ നോക്കി. സമയം ആറ് മണി ....
ബാംഗ്ലൂരിന്റെ സ്വത സിദ്ധമായ തണുപ്പ് മുറിക്കകത്തേക്കരിച്ചിറങ്ങുന്നുണ്ടായിരുന്നു ....
പുറത്ത് സംസാരം കൂടി വരുന്നുണ്ട് ....
ഒരു സിഗരറ്റ് കത്തിച്ച് ഒരു ഷാള്‍ ഒക്കെ പുതച്ച് അയാള്‍ വെളിയിലേക്കിറങ്ങി. പുറത്ത് തന്റെ റൂമിനോട് ചേര്‍ന്ന് ഒരാള്‍കുട്ടം. കൂടുതലും യൂണീഫോം ധരിച്ച പട്ടാളക്കാരാണ്. എന്റെ സുഹൃത്ത് അവരുടെ അടുത്തേക്ക് ചെന്നു....
അവിടെ കണ്ട കാഴ്ച ....!
ആള്‍ക്കൂട്ടത്തിന് നടുവില്‍ നിലത്ത് തന്റെ റൂമിനോട് ചേര്‍ന്ന് ഒരാള്‍ മലര്‍ന്ന് കിടക്കുകയാണ്.
വളരെ ഭീബല്‍സമായിരുന്നു ആ കാഴ്ച ! ( അത് ഞാനെഴുതുന്നില്ല)
ഒരാള്‍ അവിടെ ചലനമറ്റ് കിടക്കുന്നുണ്ടായിരുന്നു ...
അയാളുടെ തുറന്ന വായിലൂടെയും മൂക്കിലൂടെയും ഊറുമ്പകള്‍ കോണ്‍ വോയ് സര്‍വ്വീസ് നടത്തുന്നുണ്ടായിരുന്നു.
' ഈശ്വരാ ... ഇയാളുടെ ഞരക്കങ്ങളായിരുന്നോ രാത്രിയില്‍ താന്‍ കേട്ടത് .....? '
എന്റെ സുഹൃത്തിന്റെ ആത്മഗതം ! അവിടെ കൂടിയിരിക്കുന്നവരില്‍ ആരോ പറയുന്നുണ്ടായിരുന്നു അപ്പോള്‍ ....
' ആത്മഹത്യയോ
മുകളില്‍ നിന്ന് കാലു തെറ്റി വീണതോ ...?..... അതോ ...? '
മറ്റൊരാള്‍ പറഞ്ഞത് .....
'വെള്ളമടിച്ച് കാല്‍ തെറ്റി മുകളില്‍ നിന്ന് വീണതായിരിക്കും ...?'
വേറൊരാള്‍ ....
' അരേലും അപ്പോള്‍ കണ്ടിരുന്നെങ്കില്‍ ....? രക്ഷപെടുമായിരുന്നിരിക്കാം അയാള്‍ .....'
സുഹൃത്തിന് ഒരു മനസ്സാക്ഷി കുത്തുണ്ടായി.
' ഈശ്വരാ ....ഞാന്‍ അയാളുടെ ഞരക്കം കേട്ട് തക്ക സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ....അയാളെ ഒരു പക്ഷേ ....'
എന്തായാലും എന്റെ സുഹൃത്തിന് പിന്നീടങ്ങോട്ട് വല്ലാത്ത മാനസീക ബുദ്ധിമുട്ടായിരുന്ന് എന്ന് പറയേണ്ടതില്ലല്ലോ ...?
' പേടിയുണ്ടോ ശിവാ... ആ മുറിയില്‍ ഒറ്റക്ക് താമസിക്കാന്‍ ....? '
' ഹേയ് . നെവര്‍ , എന്നാ പേടി... ? '
എങ്കിലും ഒരു വല്ലായ്മ മനസ്സില്‍ തളം കെട്ടി കിടന്നിരുന്നു.....
അത് ഭയമായിരുന്നോ ....? അതോ .....?
ട്രെയിന്‍ വന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിതച്ചു കിതച്ചു .നിന്നു. എന്റെ സുഹൃത്ത് അതില്‍ കയറി നാട്ടിലേക്ക് യാത്രയായി ....
തിരികെ നടക്കുമ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ഒരു ബില്‍ഡിംഗിന്റെ മുകളില്‍ നിന്ന് വീണു മരിച്ച ജോണ്‍ എബ്രഹാമിന്റെ മുഖമായിരുന്നു എന്റെ മനസ്സില്‍ ...
അതും ഒരു പക്ഷേ ....,,
ഇതും ഒരു പക്ഷേ ..., അതുപോലെ ....
അറിയില്ല ....
എന്റെ സുഹൃത്തിന് ശേഷം ഞാനും ആ മുറിയില്‍ ഇന്ന് മുതല്‍ തനിച്ച് ....
ഉറക്കം എന്റേയും കണ്‍പോളകളെ തഴുകിയില്ല ....
ആരുടേയെങ്കിലും ഞരക്കം പുറത്ത് കേള്‍ക്കുന്നുണ്ടോ ....?
കാണാത്ത ആ മനുഷ്യന്റെ മുഖം മനസ്സിന്റെ ക്യാന്‍വാസ്സില്‍ വരച്ചെടുക്കാനുളള ശ്രമത്തിലായിരുന്നു ഞാനപ്പോള്‍ ....
അങ്ങനെ രണ്ട് വര്‍ഷങ്ങള്‍ ....
മനസ്സില്‍ കാണാത്ത മനുഷ്യന്റെ കേള്‍ക്കാത്ത ഞരക്കങ്ങളുമായി ചിലവിട്ട രണ്ട് വര്‍ഷങ്ങള്‍ ....
ഇന്നും ചിലപ്പോഴൊക്കെ അലോസരമുണര്‍ത്തുന്ന ഓര്‍മ്മകളായി അജ്ഞാതന്റെ ആ ഞരക്കം എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട് ....
തെളിഞ്ഞ പാലില്‍ ഒരു തുള്ളി മഷി വീണാല്‍ എങ്ങനെയുണ്ട് .....? അതുപോലെ കേള്‍ക്കാത്ത അയാളുടെ ഞരക്കങ്ങളും, കാണാത്ത അയാളുടെ ചിത്രങ്ങളും പലപ്പോഴും ചിന്തകളില്‍ ഒഴുകിപ്പരക്കാറുമുണ്ട് ....?
അസ്വസ്തനാകാറുമുണ്ട്. !
പല രാത്രികളിലും....
ഏകാന്തമായ രാത്രികള്‍ എനിക്കങ്ങനെ ഭീകര രാത്രി കളകളായി കൊണ്ടിരുന്നു .....
എന്റെ മനസ്സെന്നോട് പറഞ്ഞു .....
, ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു ഈ ജീവിതത്തില്‍ ...?
കേള്‍ക്കാനിരിക്കുന്നു ....?
അതെ , മനുഷ്യ ജന്‍മത്തിന്റെ നിയോഗങ്ങള്‍ .....
അന്ന് ഞാന്‍ ഒരു പാഠം പടിച്ചു ......
ഒരു തീരുമാനവും എടുത്തു...
ഇനി നമ്മുടെ അനാസ്ത കൊണ്ട് ഒരു ജീവിതവും പൊലിഞ്ഞു പോരുത് ....
' Lik a dull actor now, I have forgot my Part, and I am out, Even to a full disgrace.
- Coriolanus-. ( Shakespeare )
( അടുത്ത ലക്കം മറ്റൊരു അനുഭവവുമായി
Signing Out From Mangalam Sivan)
കടപ്പാട് : എന്റെ ആ സുഹൃത്തിനോട് .


1 Comments
ചിന്തനീയം
ReplyDelete