Advertisement

Responsive Advertisement

ആരോഗ്യത്തിന്റെ അനിവാര്യത-1 • സുമ സതീഷ്

suma-satheesh-article


രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് ഒറ്റവാക്കില്‍ പറയുമെങ്കിലും പൂര്‍ണമായ ശാരീരിക മാനസിക സാമൂഹിക ക്ഷേമമാണ് ആരോഗ്യം.
അത് നിലനില്‍പ്പിനുള്ളത് മാത്രമല്ല ദൈനംദിനമായ ജീവിതചര്യകളിലും വ്യക്തിപരമായ ശാരീരിക ശേഷികളിലും സാമൂഹ്യമായ സമ്പന്നതയിലും ഊന്നിയിരിക്കുന്ന പൊതുജനാരോഗ്യം കൂടിയാണ്.

ആരോഗ്യം നമ്മുടെ സ്വഭാവ, ജൈവ, ഭൗതിക, സാമൂഹ്യ, പാരമ്പര്യ ഘടകം തുടങ്ങി പരിതഃസ്ഥിതിയുമായി കൂടി ഏറെ കടപ്പെട്ടിരിക്കുന്നു.
അതായത് ജീവിത ശൈലികള്‍, ആഹാര രീതി, അതിന്റെ ഗുണനിലവാരം, കുടുംബ പശ്ചാത്തലം, ജീനുകളുടെ ഘടന, മാനസികാരോഗ്യം, പ്രകൃതിയുമായുള്ള ഇടപെടല്‍, മണ്ണിന്റെ സ്വഭാവം, ഫലങ്ങള്‍ എന്നതൊക്കെയും ആരോഗ്യവുമായി അഭേദ്യ ബന്ധമുണ്ട്. അമിതമായ മാംസാഹാരം അനാരോഗ്യത്തിന്റെ പ്രധാന കാരണം തന്നെയാണ്. ഏത് ചികിത്സക്ക് പോകുമ്പോഴും നോണ്‍വെജ്, കൊഴുപ്പ് എന്നിവ മാറ്റിവെക്കണം എന്ന് ഡോക്ടെര്‍സ് പറയുന്നതിന്റെ ഗൗരവം ചിന്തിക്കേണ്ടിയിരിക്കുന്നു.

അഷ്ടാംഗ ഹൃദയത്തില്‍ 
ആയുര്‍വേദത്തിന്റെ മഹത്വം വിശദമായി വിവക്ഷിച്ചിട്ടുണ്ട് .
മനുഷ്യന്റെ സന്തത സഹചാരികളായ മാനസിക രോഗങ്ങളെ പോലും മനസ്സിലാക്കുന്ന വൈദ്യരെ നമസ്‌കരിച്ചു കൊണ്ടാണ് അഷ്ടാങ്ക ഹൃദയം ആരംഭിക്കുന്നത്.
രാഗാദിരോഗ, അതായത്
രാഗം ദ്വേഷം മദം മാത്സര്യം ലോഭം മോഹം തുടങ്ങിയവയെ ഗഹനമായി നിരീക്ഷണത്തിലൂടെ കൃത്യമായി 
വിവക്ഷിച്ച അതുല്യമായ ഈ വൈദ്യം പോലും, മോഡേണ്‍ സയന്‍സ് പോലെ പരീക്ഷണ നിരീക്ഷണങ്ങളില്‍ വിജയിക്കുന്നില്ലെന്ന തെറ്റായ ആരോപണം ഉന്നയിച്ച് 'സുഡോ' സയന്‍സ് ആണെന്ന അറിവാണ് ഗൂഗിള്‍ പോലും നല്‍കുന്നത്. 

എമര്‍ജന്‍സി സാഹചര്യത്തില്‍ ഉപകരിക്കുന്ന ആധുനിക മെഡിക്കലിന്റെ മാസ്മരിക പ്രകടനങ്ങളും അതിശയിപ്പിക്കുന്ന അവയവ കൈമാറ്റവും ജീവിതശൈലി രോഗങ്ങളുടേയും മാറാ രോഗങ്ങളെന്ന് തള്ളിമാറ്റപ്പെട്ടതിനെ പോലും ശമിപ്പിക്കുന്ന അദ്ഭുതസിദ്ധിയുള്ള പാരമ്പര്യ വൈദ്യവും നാട്ടു ചികിത്സയും മര്‍മ്മ വൈദ്യവും യോഗ പ്രകൃതി ചികിത്സയും ആയുര്‍വേദവും നമുക്കൊന്ന് താരതമ്യം ചെയ്യാം. കൂടാതെ അതിന്റെ നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും കഥയും ഒപ്പം അതിനിടയില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണകളുടേയും, ഏതു മേഖലയിലും വിഹരിക്കുന്ന വ്യാജന്‍മാരുടേയും അവരുണ്ടാക്കുന്ന ഓരോ പുകിലിന്റെയും യാഥാര്‍ത്ഥ്യം, അതാണീ ലേഖനം. നീണ്ട എഴുത്തുകളെ വായനക്കാര്‍ ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ട് പരമ്പരയായി പബ്ലിഷ് ചെയ്യുന്നു. എല്ലാ പ്രിയപ്പെട്ടവരും സഹകരിക്കുമല്ലോ.



Post a Comment

0 Comments