മൂന്നാം ദിവസമായ ഇന്നലെ രാവിലെ 7ന് സൂംമ്പയോടുകൂടിയാണ് ആരംഭിച്ചത്. തുടര്‍ന്നു നടന്ന ക്യാമ്പ് അസംബ്ലിയില്‍ നര്‍മ്മവും പ്രാധാന്യവും നിറഞ്ഞ വാര്‍ത്തകള്‍ പങ്കുവെയ്ക്കപ്പെട്ടു.
ഫയര്‍ ആന്‍ഡ് റസ്‌ക്യു ഡിപ്പാര്‍ട്ട്‌മെന്റ് ക്യാമ്പിലെത്തി നടത്തിയ ഓറിയന്റേഷന്‍ ക്ലാസ് ക്യാമ്പ് അംഗങ്ങള്‍ക്ക് പുതിയ അനുഭവമായി. അപകടത്തില്‍പ്പെടുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിനും അഫകടസാധ്യത മേഖലകളില്‍ എടുക്കേണ്ട മുന്‍കരുതലുകളെ പറ്റിയും നടന്ന ക്ലാസിന് ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ ജി.ജയകുമാര്‍, ഇര്‍ഷാദ്, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന അവിനാഷ് അശോകിന്റെ മോട്ടിവേഷന്‍ ക്ലാസ് അംഗങ്ങള്‍ക്ക് ഭാവിജീവിതത്തിന് വേണ്ട ദിശാബോധം നല്‍കുന്നതിന് കഴിഞ്ഞുവെന്ന അഭിപ്രായമുയര്‍ന്നു. ക്യാമ്പ് പാര്‍ലമെന്റും വൈകുന്നേരത്തെ കലാപരിപാടികളോടും കൂടി മൂന്നാം ദിവസത്തെ ക്യാമ്പ് അവസാനിച്ചു. ക്രിസ്തുമസ് ദിനമായ ഇന്ന് വൈവിധ്യങ്ങളായി പരിപാടികളോടെ ക്യാമ്പ് കൂടുതല്‍ സജീവമാകുമെന്ന് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.സജി സാമുവല്‍, ഡോ.ദീപ തോമസ്, വോളണ്ടിയര്‍ സെക്രട്ടറി എം.ആര്‍.ദേവകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
- സാഹിത്യ-സാംസ്‌കാരിക വാര്‍ത്തകള്‍ക്കും സാഹിത്യരചനകള്‍ എഴുതുവാനും വായിക്കുവാനും ഇ-ദളം വെബ്മീഡിയയ്‌ക്കൊപ്പം ചേരൂ...
- സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യുവാന്‍ +91 859 2020 403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് ED SUB എന്ന് മെസ്സേജ് അയയ്ക്കൂ.
- വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ നമ്പരുകള്‍ ഷെയര്‍ചെയ്യപ്പെടില്ല. ബ്രോഡ്കാസ്റ്റ് മെസ്സേജുകള്‍ മാത്രമായിരിക്കും ഇ-ദളത്തില്‍ നിന്ന് ലഭിക്കുക.
1 Comments
Nice. final day events koodi ariyikkuka..
ReplyDelete