നഷ്ടപ്പെടുന്നതിനേക്കാൾ
കഠിനമായ കാര്യം,
അയാളുടെ അസാന്നിദ്ധ്യത്തോട്
പൊരുത്തപ്പെടാനും,
കരയാതിരിക്കാനും,
ഉറങ്ങുവാനും..
വൃഥായുള്ള പരിശ്രമമാണ്.
പിന്നെയുള്ള
ഓരോ നിമിഷങ്ങളിലും
ഇനി ഓർക്കില്ലെന്ന് ഉറപ്പിക്കും.
എങ്കിലും..
ഒരു ചിത്രമോ,
പാട്ടോ
പിന്നിട്ട വഴികളോ.. ഒക്കെയും
നോവായ് ഉള്ളിൽ നിറഞ്ഞ്,
നെഞ്ചുകനക്കുന്ന
ഒറ്റയാൻ ചിന്തകളുടെ
ഭയപെടുത്തുന്ന ഓർമ്മകളിലേയ്ക്ക്
കൂട്ടിക്കൊണ്ട് പോകും.
ഓരോ നിമിഷങ്ങളിലും
ഇനി ഓർക്കില്ലെന്ന് ഉറപ്പിക്കും.
എങ്കിലും..
ഒരു ചിത്രമോ,
പാട്ടോ
പിന്നിട്ട വഴികളോ.. ഒക്കെയും
നോവായ് ഉള്ളിൽ നിറഞ്ഞ്,
നെഞ്ചുകനക്കുന്ന
ഒറ്റയാൻ ചിന്തകളുടെ
ഭയപെടുത്തുന്ന ഓർമ്മകളിലേയ്ക്ക്
കൂട്ടിക്കൊണ്ട് പോകും.
മറക്കാൻ കഴിയാത്ത ഒരാളെയോർത്ത്
കടന്നുപോകേണ്ട കാലങ്ങളെ നോക്കി,
മരിച്ച സ്വപ്നങ്ങളെയും തലയിലേറ്റി
ഒഴിവാക്കപ്പെട്ടവന്റെ പാതയിൽ
കടന്നുപോകേണ്ട കാലങ്ങളെ നോക്കി,
മരിച്ച സ്വപ്നങ്ങളെയും തലയിലേറ്റി
ഒഴിവാക്കപ്പെട്ടവന്റെ പാതയിൽ
ഏകനായ് തളർന്നിരിക്കും.
© darvin
0 Comments