ദ്വീപില്‍ ► ഷേര്‍ലി മണലില്‍



ഏകാന്തതയിലാവുമ്പോള്‍
നീലമഷിയിറ്റിച്ചൊരു -
ദ്വീപ് വരയ്ക്കുക
നോവുമ്പോഴൊക്കെ
അതിന്റെ 
ആകാശത്തിന്മീതെ
കറുത്തമഷികുടയുക
ഒരു വെള്ളിനക്ഷത്രത്തെ -
യൊട്ടിച്ചേക്കുക
ഒരൊറ്റമരത്തെ ,
ഒരു ശലഭത്തെയും
വരച്ചുചേര്‍ക്കുക
വിങ്ങിവിതുമ്പുന്ന -
 രാവുകളില്‍
വേരുകള്‍ പിണഞ്ഞ്
ചില്ലതളിര്‍ത്ത്
പറ്റംപറ്റമായ്
ശലഭം പൂത്തിറങ്ങും !
ഒച്ചയില്ലാതങ്ങനെ ചിറകുവീശി
നിന്റെ 
പേടിക്കണ്‍പീലിയെ
ചുംബിയ്ക്കും
നിന്റെ
കറുത്തമേഘങ്ങളെ 
പെയ്യിയ്ക്കും.

പറഞ്ഞില്ലേ,
നിന്റെ യാകാശവും
ഭൂമിയുമിപ്പോള്‍
തണുക്കുമെന്ന്?

Post a Comment

0 Comments