Advertisement

Responsive Advertisement

അമ്മയുടെവിലാപം ► സഹീറ സബീര്‍

ammayudevilapam-saheera-sabeer


ര്‍വ്വദേശങ്ങളും താണ്ടിപ്പറക്കുന്ന
ദേശാടന പക്ഷി നീയേ
ഏതെങ്കിലുമൊരു ദേശത്തിലെങ്ങാനും
എന്‍പ്രിയ പുത്രനെ കണ്ടാല്‍
ഹതഭാഗ്യയായുള്ള മാതാവു തന്നുടെ
സന്ദേശമൊന്നവനേകൂ...
കുഞ്ഞായിരുന്നവനെന്‍ മടിത്തട്ടിലായ്
ഞാനായിരുന്നവനു ലോകം
സ്‌നേഹവാത്സല്യമോടോമനിച്ചന്നുഞാന്‍
പുന്നാര പൈതലേ നിന്നെ...
മെയ് വളരുന്നപോല്‍ നിന്നുടെയുള്ളില്‍ ഞാന്‍
നന്മകള്‍ നട്ടുവളര്‍ത്തി
ഞാനറിയാതെയന്നാരോ നിന്നുള്ളിലായ്
നാശത്തില്‍ വിത്തു വിതറി
വര്‍ഗീയത എന്ന വിത്ത് മുളച്ചപ്പോള്‍
ഏതോ പിശാചായി മാറി
നന്മ നിറഞ്ഞൊരാ നിന്റെ മനസ്സുനീ
മാറാല കെട്ടീ മറച്ചൂ...
ആരുടെയൊക്കെയോ ചോരക്ക് വേണ്ടിനീ 
വല്ലാതെ ദാഹിച്ച് പോയീ...
അമ്മതന്‍ താരാട്ടിനീണം മറന്ന നീ
അമ്മയെപോലും മറന്നു
അമ്മതന്‍ചാരെ നിന്നോടി മറഞ്ഞനീ
അജ്ഞാതനായിന്നു മാറി
സ്‌നേഹം കൊതിച്ചതാം അമ്മക്ക് നീ നല്‍കി
നിദ്രാവിഹീനമാം നിശകള്‍
ഇത്‌പോലെ തേങ്ങുന്നുണ്ടായിരമമ്മമാര്‍
ഉരുകുന്ന മെഴുകു തിരികള്‍
വര്‍ഗ്ഗീയതയാലെ തമ്മിലടിക്കുന്ന
മനുജരേ ഓര്‍ക്കുക നിങ്ങള്‍
സൃഷ്ടിയില്‍ ശ്രേഷ്ഠരാം മാനവരെല്ലാമേ
മഹനീയ വര്‍ഗമാണെന്ന്.
© sahira sabeer

Post a Comment

3 Comments