ആത്മബന്ധങ്ങള്‍ ► അഞ്ജന വിനായക് (സീനിയര്‍ എഡിറ്റര്‍)

aathmabandangal-anjana-vinayak


എഡിറ്റേഴ്‌സ് ഡെസ്‌ക്ക്

മനസിലുള്ളത് തുറന്നു പറയാത്തതു കൊണ്ട് നഷ്ടപെട്ടു പോകുന്ന ചില ബന്ധങ്ങള്‍ ഉണ്ട്. ഇഷ്ടമാണെന്ന് അരികില്‍ ഉണ്ടായിരുന്നപ്പോള്‍ പറയാന്‍ കഴിയാതെ പോയതിനാല്‍ മാത്രം നഷ്ടപ്പെട്ടു പോയവ.... 
എനിക്കു വേണം എന്നു പറയാന്‍ മടിയായതിനാല്‍ കിട്ടാതെ പോയ ചില കാര്യങ്ങള്‍ ... അങ്ങനെ അങ്ങനെ ... തുറന്നു പറയാത്തതിനാല്‍ നഷ്ടമായവ ഒരു പാടുണ്ടാവും .....

എന്നാല്‍ ചില തുറന്നുപറച്ചിലുകള്‍ ചില ആത്മബന്ധങ്ങള്‍ ഇല്ലാതെയാകാന്‍ കാരണമായിട്ടുണ്ടാവാം .... 
ഇഷ്ടമാണ്, ഇഷ്ടമല്ല എന്നു പറഞ്ഞതിനാല്‍ അതുവരെയും മിണ്ടികൊണ്ടിരുന്നവര്‍ അകന്നു പോകാം .... 
ഞാന്‍ അങ്ങനെയാണ് വിചാരിച്ചത് ..... നീ എന്നോട് ഇങ്ങനെ ചെയ്യുമെന്ന്  കരുതിയില്ല ...... എന്നൊക്കെയുള്ള പരാതികളില്‍ പല ആത്മബന്ധങ്ങളും മുറിഞ്ഞു പോയിട്ടുണ്ടാവാം...

ഇതിലൊക്കെയും ഉപരിയായി പലപ്പോഴായി ഏറ്റ മുറിവുകള്‍ പലതരത്തില്‍ സഹിച്ചും ക്ഷമിച്ചും പിന്നെയും കടുതല്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച ചില ആത്മബന്ധങ്ങള്‍ .... 
വിട്ടു പോകില്ല വിട്ടു പോകരുത് എന്നു കെഞ്ചിയ  കൂട്ടുകെട്ടുകള്‍ .... 
കൂടെ ഇല്ലെങ്കില്‍ ലോകം ശൂന്യമായി പോകും എന്നുറപ്പുള്ള ബന്ധങ്ങള്‍ .... വാക്കുകള്‍ക്കും ഓര്‍മകള്‍ക്കുമിടയില്‍ ഇടതടവില്ലാതെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച ചില ബന്ധങ്ങളില്‍ നിന്നൊക്കെയും ഇറങ്ങി നടക്കേണ്ടി വരാറുണ്ട് .... 
പ്രണയത്തില്‍ നിന്ന് .... ആത്മബന്ധങ്ങളില്‍ നിന്ന് ....
ഹൃദയവും ശൂന്യമാക്കി ഇറങ്ങി നടക്കേണ്ടി വരാറുണ്ട് .... 
അങ്ങനെ ഇറങ്ങിനടക്കേണ്ടി വന്നവരൊക്കെയും  ഹൃദയത്തോട് ചേര്‍ത്തുപിടിക്കപ്പെടാന്‍ ഏറ്റവും ആഗ്രഹിച്ചവര്‍ തന്നെ ....
പരാതികളും പരിഭവങ്ങളുമില്ലാതെ ...
ഓര്‍മകളുടെ ഭാരവും ഏറ്റെടുത്ത് സ്വയം ഇറങ്ങി പോകുന്നവര്‍ .??

© അഞ്ജന


Post a Comment

6 Comments

  1. അതേ ഹൃദയം ശൂന്യമാക്കി നടന്നവരുണ്ട്... അവർ ഹൃദയത്തോട് ചേർത്ത് വെക്കാൻ വെമ്പിയവർ തന്നെ.. വളരെ ശരിയാണത്.. 👍

    ReplyDelete