സമയം • അഞ്ജന വിനായക്

samayam-anajana-vinayak


മയം വല്ലാത്ത ഒരു ഇന്ദ്രജാലക്കാരന്‍ തന്നെ.
ഒരിക്കല്‍ ചിരിച്ചത്
പിന്നീട് കണ്ണീര്‍
നനവോടെ ഓര്‍ക്കാനും 
കരഞ്ഞു തീര്‍ത്തത്
ഒരു ചെറു ചിരിയോടെ ഓര്‍ത്തെടുക്കാനും ....

പിരിയില്ല ഒരിക്കലും
എന്നു പറഞ്ഞു ചേര്‍ത്തു നിര്‍ത്തിയവരെ അകലെ നിന്നു പോലും കാണാന്‍ പറ്റാതെയും ....
തെല്ലും നിനയ്ക്കാതെ ചിലര്‍ കൂട്ടുകൂടിയും ... 

വിലപ്പെട്ടതെന്നു ഒരിക്കല്‍ തോന്നിയത് ജീവിതത്തില്‍ തീരാ നഷ്ടമാവുകയും
മറ്റു ചിലപ്പോള്‍ ഒട്ടും വിലയില്ലാതാവുകയും

ചില മുറിവുകള്‍ ഉണങ്ങുകയും...
ചില മുറിവുകള്‍ അതിനാഴങ്ങളില്‍
ചോര കിനിയുകയും .... 

ചില പരാതികളും ആഗ്രഹങ്ങളും പൂവണിയുകയും ചിലതൊക്കെ വാടി കൊഴിയുകയും .....

ചിലപ്പോഴൊക്കെ ജീവിതത്തിന്റെ നേരറിയാനും
പൊള്ളയായ ബന്ധങ്ങള്‍ തിരിച്ചറിയാനും
നമ്മളെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രം സുഹൃത്തുക്കള്‍ ആകുന്നവരെയും ലാഭേച്ഛയില്ലാതെ ഹൃദയത്തോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന വരെയും തിരിച്ചറിയാനാകുന്നതും
ഒക്കെയും കാലത്തിന്റെ ഇന്ദ്രജാലം.

ചേര്‍ത്തു നിര്‍ത്തുവാനൊരു ഹൃദയമോ....
ഓര്‍ത്തു വെക്കുവാനൊരു ചിരിയോ കൂട്ടിനില്ലാത്തവര്‍.... കാലത്തിന്റെ മായാജാലത്തില്‍ പറ്റിക്കപ്പെടുന്നവര്‍.....
-----------------------
അഞ്ജന വിനായക്
എഡിറ്റര്‍ ഇ-ദളം വെബ് മീഡിയ

Post a Comment

10 Comments

  1. Nannaitund mashe..❤️

    ReplyDelete
  2. രമ്യ സുരേഷ്Sunday, October 09, 2022

    സമയത്തിന്റെ മറ്റൊരു മുഖത്തെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു 👌👌

    ReplyDelete