കേവല സന്തോഷമേ വേണ്ടൂ
അതിന്റെ നിസ്സാരതയെപ്പറ്റി
ചിന്തിച്ചാല്‍
എപ്പോഴും എവിടെയും
സുലഭമായി കിട്ടാവുന്നത്രയും
കേവലം!
കാറ്റു പോലെ,
കാറ്റു പോലെ,
പ്രാണവായു പോലെയല്ല
വെള്ളം പോലെ,
കുപ്പിവെള്ളം പോലെയല്ല
വെളിച്ചം പോലെ,
വൈദ്യുതി വെളിച്ചം പോലെയല്ല
എന്നിട്ടും അതിനായുള്ള പണിയെടുപ്പ്
സഹ്യനെ
സഹ്യനെ
കടലില്‍ താഴ്ത്തും പോലെ
ആകാശത്തെ
കുടത്തിലൊഴിയ്ക്കും പോലെ
കാടിനെകീറത്തുണിയില്‍
കെട്ടും പോലെ...
ഛെ...
ഛെ...
ഓര്‍ക്കുമ്പോള്‍
എത്രമേല്‍ കേവലം.
© k n sureshkumar
1 Comments
👍👍🙏
ReplyDelete