പോസ്റ്റുമോര്‍ട്ടം | കവിത | രാജ് കുമാര്‍ തുമ്പമണ്‍

malayalam-poem-kavitha-rajkumar-thumpamon-postmortom-e-delam-online


ആത്മഹത്യയോ
കൊലപാതകമോ?
പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടന്ന ശവങ്ങള്‍
ഉത്തരം പറയാതെ
കണ്ണടച്ച് പുഞ്ചിരിച്ച്
നിശ്ചലമായ് കിടന്നു
പോലീസ് ഏമാന്‍
കണ്ണുരുട്ടി
മീശചുരുട്ടി
നോക്കിനിന്നു
കറുത്ത കോട്ടിട്ട നിയമ പാലകര്‍ 
സാഹചര്യങ്ങള്‍
ചൂഴ്‌നെടുത്തു നിന്നു
തെളിവെടുപ്പിനായ് വന്ന പ്രതി
ശവശരീരം കണ്ട്
പകച്ചുനിന്നു
നിയമം പുഞ്ചിരിച്ചുനിന്നു
പോലീസ് ഏമാന്‍
ഗൗരവംവിടാതെ നിന്നു
സ്മാര്‍ട്ട് ഫോണിലൊരു
മണിനാദം മുഴങ്ങി
സര്‍വ്വതും നിശ്ചലമായി
ചുണ്ടുകള്‍ രഹസ്യം പറഞ്ഞു
കണ്ണുകള്‍ പരസ്പരം
കോര്‍ത്തു നിന്നു
എല്ലാം പെട്ടെന്നുനടന്നു
ഡോക്ടര്‍ അറത്തെടുത്തു
തുന്നിക്കെട്ടി
പോലീസ് ഏമാന്‍ വിധിയെഴുതി
നിയമപാലകനും പ്രതിയും
പരസ്പരം നോക്കിനിന്നു
കുത്തിക്കുറിച്ച അക്ഷരങ്ങളിലൊരു ചോദ്യം
ഉടക്കി നിന്നു...
ആത്മഹത്യയോ കൊലപാതകമോ?
© Rajkumar Thumpamon

Post a Comment

1 Comments

  1. നന്നായിട്ടുണ്ട്. ഒരു വെത്യസ്തമായ ആലോചന. ഭാവുകങ്ങൾ

    ReplyDelete