ഇനി രാത്രിയാത്ര വേണ്ട സ്‌കൂള്‍ വിനോദ യാത്രകള്‍ക്ക് കര്‍ശന നിബന്ധനകളുമായി വിദ്യാഭ്യാസ വകുപ്പ്
വടക്കഞ്ചേരി അപകടത്തെ തുടര്‍ന്നുണ്ടായ പുതിയ നിബന്ധനയാണിത് ?
ശ്രദ്ധിക്കേണ്ട ഒരു വിഷയമുണ്ട് ''ഇനി'' എന്നത്.
ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞതിനുശേഷം മാത്രമുള്ള നിബന്ധനകള്‍ക്ക് ഇനിയും മാറ്റമില്ലാതെ തുടരുന്നതാണ് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നത് എന്ന് പലപ്പോഴും തോന്നിപ്പോകുന്നു.
വീടിനടുത്തുള്ള നിയമപാലകരും ഉദ്യോഗസ്ഥരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം പങ്കിടാന്‍ ആഗ്രഹിക്കുന്നു
നിത്യവും അനുഭവിക്കുന്ന സങ്കടമാണ് രാവിലെ മോളെ സ്‌കൂളില്‍ എത്തിക്കാന്‍ പോകുന്ന ഞാന്‍ മെയിന്‍ റോഡില്‍ നിന്നും അരക്കിലോമീറ്റര്‍ മാത്രം ഉള്ളിലുള്ള സ്‌കൂള്‍.., ഇതിനിടയില്‍ രണ്ടു സ്‌കൂള്‍ ഉണ്ട് എന്നതാണ് പ്രധാന വിഷയം സ്‌കൂളില്‍ കാല്‍നടയായി വരുന്ന കുരുന്നുകള്‍ സൈക്കിളില്‍ വരുന്ന കുട്ടികള്‍ ഒട്ടും കുറവല്ല എന്നത് കൂടെ ചേര്‍ക്കുന്നു 8: 45 മുതല്‍ 9 :30 വരെ ഇടത്തോട്ടും വലത്തോട്ടും ഒഴുക്കുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ ഒരു മിനിവാന്‍ കടന്നു പോകുമ്പോള്‍ ടൂവീലര്‍ ന് കഷ്ടി കടന്നുപോവാന്‍ തരത്തിലുള്ള ഗ്യാപ്പ് ആണ് ആ റോഡില്‍ ഉള്ളത് അന്നേരം ഈ സൈക്കിള്‍ വരുന്ന കുട്ടികളുടെയും കാല്‍നടയാത്രക്കാരുടെ യും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ റോഡില്‍ സാമാന്യം നല്ല രീതിയില്‍ ഉള്ള കുഴികളും കുറവല്ല ഈ വഴിയിലൂടെയാണ് വേഗതയില്‍ ഒട്ടും കുറവ് വരുത്താതെ യുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ മത്സരം. തിരക്കാണ് സമയമില്ല വാഹനത്തിന് അകത്തുള്ള കുരുന്നു മക്കളെ കൃത്യസമയത്ത് സ്‌കൂളുകളില്‍ ഇറക്കി വിടണമല്ലോ
ഈ 2 സ്‌കൂളുകളുടെയും അടുത്ത് ഒരു കിലോമീറ്റര്‍ചുറ്റളവില്‍ അകലെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരാള്‍ സ്പീഡ് നിയന്ത്രിക്കാന്‍ 30 മിനിറ്റ് റോഡില്‍ ഇറങ്ങി നിന്നാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ പക്ഷേ അവര്‍ക്ക് ഇതൊന്നും കാണേണ്ടതില്ല ഹെല്‍മറ്റില്ലാത്ത ഇല്ലാത്ത തലകളും ഇന്‍ഷുറന്‍സ് തെറ്റിയ വണ്ടികളും ആണ് അവരുടെ ശ്രദ്ധ ഏറെ വൈകാതെ ഇവിടെയും ഒരു അപകടം കേള്‍ക്കാം അന്നും ഈ അധികൃതര്‍ തന്നെ ഇനി എന്ന നിബന്ധന യുമായി മുന്നോട്ട് വരും.
Nb : മുന്‍കുറിപ്പ് മാത്രം
---------------------
രമ്യ സുരേഷ്
എഡിറ്റര്‍ ഇ-ദളം വെബ് മീഡിയ

സത്യം
ReplyDeleteഅപകടങ്ങൾ കഴിഞ്ഞു മാത്രം കേൾക്കുന്ന നിയമങ്ങൾ. പാലിക്കണോ പാലിപ്പിക്കാനോ ആർക്കും നേരമില്ല.
ഇതാകെ ഒന്ന് രണ്ടാഴ്ച ഉണ്ടാവും പിന്നെ ഇതും മറക്കും. മറ്റൊന്ന് സംഭവിക്കുന്നത് വരെ വീണ്ടും ഇതെല്ലാം ആവർത്തിക്കും
അത് സത്യം
Deleteഅതാണ് പലപ്പോഴും കണ്ടുവരുന്നത്
Deleteയാത്രക്കാരെല്ലാം ഒത്തുപിടിച്ചു നടപ്പാക്കണം ഓരോ നീതിയും..
ReplyDeleteഅത് എത്രത്തോളം പ്രാവർത്തികമാകും എന്നതാണ് സംശയം
Deleteഅപകടം നടന്ന ഉടൻ കാണുന്ന ശുഷ്കാന്തി എപ്പോഴും ഉണ്ടായാൽ മാറ്റമുണ്ടാവും
ReplyDeleteഅത് ഒരു കാര്യത്തിലും ഇതുവരെ ഉണ്ടായിട്ട് ഇല്ല ലോ
Delete