ജീവിതത്തില്‍ നിന്ന് | സുജാ ഗോപാലന്‍

സുജ ഗോപാലന്‍ കവിത

----------

വിടെ ഇരുട്ടാണ്
എന്റെ സ്വപ്നങ്ങള്‍ക്ക്
എന്റെ
ആശകള്‍ക്ക്,
ഇവിടെ ഞാന്‍,
നന്മ തേടുന്നു.

ഇരുട്ടില്‍ കൈകള്‍ -
കോലങ്ങളെഴുതു -
മ്പോള്‍, നെഞ്ചില്‍ -
ചോര പൊടിഞ്ഞിറങ്ങുന്നു.
ഇവിടെ,
ഈ ഇരുട്ടില്‍ കാണുന്നത് -
ഇരുണ്ടു മായുന്ന -
ഭീകരരൂപങ്ങള്‍,
കേള്‍ക്കുന്നത്,
പരിചയത്തിന്റെയും -
ബന്ധങ്ങളുടെയും -
ഇടയില്‍ ഞെരിഞ്ഞു പോയ -
സത്യത്തിന്റെ വിങ്ങല്‍.

ശ്വസിക്കുന്നത്,
അനാഥത്വത്തിന്റെ -
ചുടു പുക.

രുചിക്കുന്നത്,
അവഗണനയുടെ -
കയ്പുനീര്‍.

സ്പര്‍ശിക്കുന്നത്
ഇല്ലായ്മയുടെ മരവിപ്പില്‍
പ്രാര്‍ത്ഥിക്കുന്നത്-
എനിക്കൊരു വസന്തം തരു.

അനുഭവങ്ങള്‍ സാക്ഷിയായിട്ടും -
ജീവിതമേ നിന്നെയറിയാന്‍.
കഴിയാത്തതെന്താണെനിക്ക്
ഇവിടെ -
ഇരുട്ടായതിനാലോ -
അതെ -
ഇവിടെ ഇരുട്ടാണ്
എന്റെ നന്മകള്‍ക്ക്
എന്റെ സത്യങ്ങള്‍ക്ക്!!!
________________________


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

4 Comments

  1. കവിത വായിച്ചു ഹൃദ്യം സുന്ദരം

    ReplyDelete
  2. ജീവിതത്തിൽ നിന്ന്, ഒത്തിരിയിഷ്ടപ്പെട്ടു .

    ReplyDelete
  3. കവിത ഇഷ്ട്ടം ആയി, നിരാശ അല്പം കുടുതലായി എന്നൊരു തോന്നൽ


    ReplyDelete
Previous Post Next Post