കടവനാട് മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

റജി വി.ഗ്രീന്‍ലാന്‍ഡ്
കൊച്ചി: ഞാനൊരു മതേതരനാണെന്നും മതാതീതനാണന്നും  ഇന്ത്യന്‍ മണ്ണില്‍ നിന്ന് കൊണ്ട് പറഞ്ഞാലേ നമുക്ക് സ്വീകാര്യതയുള്ളു എന്ന ദുരവസ്ഥയിലാണ് ഇന്ന് നമ്മുടെ സമൂഹമെന്ന് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം പറഞ്ഞു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരാവകാശത്തിനായി സമരം ചെയ്യേണ്ടി വരുന്നതും ദുരവസ്ഥ തന്നെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കും ജുഡിഷ്യറിക്കും ഇക്കാര്യത്തില്‍ ശക്തമായി ഇടപെടാല്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. എറണാകുളം ആശിര്‍ ഭവനില്‍കടവനാട് കുട്ടികൃഷ്ണന്‍ അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ  കടവനാട് മാധ്യമ പുരസ്‌കാരം സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

അനുസ്മരണ സമിതി പ്രസിഡന്റ് അഡ്വ.ജോര്‍ജ് എബ്രഹാം  പച്ചയിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മലയാള മനോരമ ആലപ്പുഴ യൂണിറ്റ്  കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സണ്ണി ജോസഫ് കടവനാട് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ: സെബാസ്റ്റ്യന്‍ പോള്‍ ,ടി.പി.എം.ഇബ്രാഹിം ഖാന്‍ ,എം.എന്‍. ഗിരി, ടി.സി. റെജി, സാബു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ മംഗളംകോഴിക്കോട് ബ്യൂറോ ചീഫ് എം.ജയതിലകന്‍ കടവനാട് സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി. ജൂറിയുടെ പ്രത്യേക  പുരസ്‌കാരത്തിന് അര്‍ഹരായ  ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ദിനേശ് വര്‍മ്മ,  കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഒ. സി മോഹന്‍രാജ്
എന്നിവരും  പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post