തിരുവല്ലയില്‍ ടി-ട്വന്റി ടൂര്‍ണ്ണമെന്റ് ഏഴിന് തുടങ്ങും

മാവേലിക്കര: മാവേലിക്കര ബാര്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ അഡ്വ.ജി.ജോണ്‍ മെമ്മോറിയല്‍ നാലാമത് ആള്‍ കേരള ഇന്റര്‍ ബാര്‍ അസ്സോസിയേഷന്‍ ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടക്കും. തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴ് മുതല്‍ 14 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജി ജോബിന്‍ സെബാസ്റ്റിയന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ.ജി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ടൂര്‍ണ്ണമെന്റ് രക്ഷാധികാരി അഡ്വ.ജോസഫ് ജോണ്‍, ഡോ.ജിജോ ജോസഫ് ജോണ്‍, മാവേലിക്കര ബാര്‍ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ.മറില്‍ എം.ദാസ്, ടൂര്‍ണ്ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.കെ.പി.വരുണ്‍ എന്നിവര്‍ പ്രസംഗിക്കും.

ആദ്യമത്സരത്തില്‍ ഏഴിന് രാവിലെ 8.30ന് തിരുവല്ലയും പത്തനംതിട്ടയും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ഒന്നിന് കൊല്ലവും ആലപ്പുഴയും തമ്മിലാണ് മത്സരം. എട്ട് ലീഗ് മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റിന്റെ ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 11നനും 12നുമാണ് നടക്കുന്നത്. 14 രാവിലെ ഒന്‍പതിന് സെമിഫൈനലുകളിലെ തോല്‍വിയേറ്റുവാങ്ങിയ ടീമുകള്‍ക്കുള്ള ലൂസേഴ്‌സ് ഫൈനലും ഉച്ചയ്ക്ക് ഒന്നിന് ഫൈനലും നടക്കും.

സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സെക്ഷന്‍ ജഡ്ജി എ. ബദറുദ്ദീന്‍ മുഖ്യാതിഥിയാകും. കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ചെറിയാന്‍ ഗീവര്‍ഗ്ഗീസ്, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ ജോസഫ്, തിരുവല്ല ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് വി.ആര്‍.സുധീഷ്, അഡ്വ.വി.സി.സാബു, അഡ്വ.ബി.ടിജു മോന്‍, അഡ്വ.നവീന്‍ മാത്യു ഡേവിഡ് എന്നിവര്‍ പ്രസംഗിക്കും.


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post