തമ്പുരാട്ടിയുടെ കാവൽക്കാരന്‍ • ചെറുകഥ • രാജേഷ് കളപ്പുരക്കല്‍

കര്‍ക്കിടവാവ്  സമയം നല്ല മഴ എങ്ങും കറുത്ത നാള്‍വഴികള്‍ കണ്ണേട്ടന്‍ പശുവിനെ ആലയില്‍ നിന്നും പുറത്ത് കെട്ടി  സാവധാനം മുണ്ട് മാടികെട്ടി ഗോപലേട്ടന്റെ കടയിലേക്ക് നടക്കാന്‍ തുടങ്ങി. കഥ നടക്കുന്നത് മുണ്ടേരി വില്ലേജിലെ കനകം ചൊരിയും നാട് എന്നറിയപ്പെടുന്ന  കാനച്ചേരി. ഇവിടെ ഉയര്‍ന്നുനില്‍ക്കുന്ന കാവാണ്. തൊട്ട് കാര്‍മേഘചില്ലുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന പനയും പച്ച പരവധാനി വിരിച്ച തെങ്ങും തൊപ്പും കാണുമ്പോള്‍ തമിഴ് നാട്ടിനെ ഓര്‍ത്തുപോകുന്ന തരത്തില്‍ പ്രകൃതിയുടെ നല്ല പെയിന്റ് എന്നാണ് തോന്നുന്നത്. ഭക്തിയില്ല എന്നാല്‍ ഉത്സവം അത് കാനച്ചേരികാവിലെ തന്നെ. കാനച്ചേരിയില്‍ തന്നെ പ്രശതമായ സ്ഥലമാണ് കാനച്ചേരി കുന്ന്. ഇവിടെ രാഷ്രീയ ചിന്തയും മതചിന്തയും ഒന്നുമില്ല ഭൂരിപക്ഷം ജനങ്ങക്‌ളും ചായകുടികുവാനും നിത്യഉപയോഗ സാധനങ്ങള്‍ വാങ്ങുന്നത് ഗോപലേട്ടന്റെ കടയില്‍ നിന്നമാണ്. ഈ കഥ നടക്കുന്നത് 1986 ല്‍ ആണ്  ഒരു ഞാറായ്ച്ച   രാവിലെ 6മണിക്കാണ് ജലീല്‍ ബസിന്റെ കാനച്ചേരി കുന്ന് കയറുമ്പോലുള്ള ഹോണ്‍ ഒച്ചയോടെയാണ് പിന്നെ ചായകുടിക്കാനുള്ള തിരക്കാണ് തന്റെ ചെറിയ കുടവയറും മീശ പിരിച്ചുകൊണ്ട് ഗോപലേട്ടന്‍ ചായടി തുടരും. ഒരു കര്‍ക്കിടകമാസം ശക്തമായ മഴ ചായ കളറുള്ള വെള്ളം നീര്‍ച്ചാലുകളായി ഒഴുകി ഗോപാലേട്ടന്റെ മുന്നിലുള്ള കുളത്തില്‍ സംഗമിക്കുന്നു. അവിടെ സംഗമിക്കുന്ന വെള്ളമാണ് ചെറുപുതുകുടി ഭാഗത്തെ വേനല്‍കാലത്തെ ജലക്ഷാമം  കുറക്കുന്നത്. സമയം രാവിലെ 7മണി കുമാരേട്ടന്‍ പിന്നെ കണ്ണേട്ടന്‍ അച്ചുവേട്ടന്‍
ഒത്തുചേരുന്നത് .തന്റെ അനുഭവങ്ങളും പുളു കഥകളുമായി  അച്ചുവേട്ടന്‍ തുടക്കം. ചൂടാറാത്ത ചായയും ഊതിക്കുടിച്ചു കൊണ്ട്. കണ്ണേട്ടന്‍: ഇന്ന് കുമാരന്‍ വന്നില്ലേ. അപ്പോള്‍ അച്ചുവേട്ടന്‍ പട്ടാള കഥ പറയുന്ന തിരക്കിനിടയില്‍ നിന്നും. ഉം!ഓന്‍ തേങ്ങപാറിക്കാന്‍ പോയിട്ടുണ്ടാകും. ഗോപലേട്ടന്റെ ചായയുടെയും ഇസ്റ്റുവിന്റെയും മണം അറിയാതെ തന്റെ നാവിലെ ഗ്രന്ഥയില്‍ കൂടി ദാരയായി അണ്ണാക്കിലേക്ക് തളം കെട്ടും പിന്നെ സാവധാനം ഇറക്കി വിശപ്പക്കറ്റും പൈസയില്ലാത്തവര്‍  അങ്ങനെയാണ് ചിലര്‍.

കുമാരന്‍ വരുന്നുണ്ട് ദൃതിയില്‍ പിണഞ്ഞിരുന്ന തന്റെ സ്ഥിരം ശൈലിമാറ്റി കണ്ണേട്ടന്‍ എഴുന്നേറ്റിരുന്നു പറഞ്ഞു, അടുതെത്തിയ കുമാരേട്ടന്‍ ഉച്ചത്തില്‍ പറഞ്ഞു കണ്ണാ, നമ്മുടെ കവില്‍ ആരെ ഒരാള്‍ പുതച്ചുറങ്ങുന്നു . ഇത് കേട്ട ഗോപലേട്ടന്‍ ചായടി നിര്‍ത്തി തന്റെ ഇടതു കൈ കൊണ്ട് മീശ മുകളിലേക്ക് മാറ്റി വാടാ  കണ്ണാ.എന്ന് പറഞ്ഞു ഇറങ്ങി, കേട്ടപാടെ കടയിലുണ്ടായിരുന്ന കുട്ടികള്‍ അബ്ദുള്ള ക്ലബ്ബിലെ കേരംസ് കളിക്കുന്നവര്‍ ഉള്‍പ്പടെ ഗോപലേട്ടനെ അനുഗമിച്ചു. കാവിലെത്തിയ പാടെ അച്ചുവേട്ടന്‍ പറഞ്ഞു ഗോപാല!നീ ആ പുതപ്പ് മാറ്റി നോക്ക്. മനസ്സില്‍ ഭയം കൊണ്ട് ഗോപലേട്ടന്‍ ഉം. നീയല്ലേ പട്ടാളത്തില്‍ ഒന്ന് നോക്ക് എല്ലാവരെയും നോക്കി കൊണ്ട് മുന്നോട്ട് നീങ്ങിയ അച്ചുവേട്ടന്‍ പക്ഷേ നിമിഷ നേരം കൊണ്ട് ഗോവിന്ദാട്ടാന്‍ പുതപ്പ് നീക്കി. അച്ചുവേട്ടന്‍ തന്റെ നെഞ്ചത്ത് കൈ വച്ചു കൊണ്ട് മനസ്സില്‍ പറഞ്ഞു മാനം രക്ഷിച്ചു  തമ്പുരാട്ടി thanks, പുതപ്പ് മാറ്റിയപാടെ കാണുന്നത്  മുഷിഞ്ഞ ഷര്‍ട്ടും പാന്റും നീട്ടിയ താടിയും മുടിയും ആകെ വികൃതമായ പേക്കോലം  വലിയ ശരീരം ഒരു ചന്ദ്രക്കാരനെ പോലെ തോന്നും ആരും അടുക്കുന്നില്ല വല്ലാത്ത നാറ്റം കാരണമല്ല അയാളുടെ ശരീരം കണ്ടിട്ടാണ്. അയാള്‍ സാവധാനം എഴുന്നേറ്റ് നിന്ന് ഒന്നും സംസാരിക്കുന്നില്ല തന്റെ ഒരു കൈ വാനില്‍ ഉയര്‍ത്തി ചുറ്റും നോക്കുന്നു. കൂടി നിന്നവര്‍ക്ക് ഒന്നും അറിയുന്നില്ല. അയാള്‍ കൈയുയര്‍ത്തി മൂക്കില്‍ കൂടി ഷും ഷും എന്ന് സൗണ്ട് ഉണ്ടാകുന്നു  അത് പിടി ഇത് പിടി എന്നു മാത്രം എല്ലാവരും ഇയാള്‍ക്ക് പേര് നല്‍കി മലയന്‍ രാമന്‍ എന്ന്.അയാള്‍ മനോരോഗിയാണ് എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു അങ്ങനെ വര്‍ഷം കഴിഞ്ഞു.രാമേട്ടന്റെ സ്ഥലമോ വീടോ കുടുംബമോ ആരും അന്വേഷില്ല ഗോപലേട്ടന്റെ കടയിലും സംസാരമില്ല. നമ്മള്‍ കുട്ടികള്‍ രാമേട്ടേനെ കാണുവാന്‍ കാവില്‍ പോകും ദേവിയേച്ചി കഞ്ഞി കൊടുക്കും. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു നമ്മള്‍ കുട്ടികള്‍ തമ്പുരാട്ടിയുടെ കാവല്‍കാരനായി രാമേട്ടനെ സങ്കല്പിച്ചു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം  രാമേട്ടേനെ കാണാനും അനേഷിക്കാനും ആരുമില്ലാതായി  ജീവിതത്തിലെങ്ങോ മറഞ്ഞു. ഇപ്പോള്‍ ഗോപലേട്ടന്റെ കടയും രീതിയും മാറി രാഷ്ട്രീയം മാറി കോടികള്‍ പലതായി മ കുളം മാഞ്ഞു. പഴയ ആളുകള്‍ മാഞ്ഞു. ഈപ്പോഴും ഉഴര്‍ന്നുനില്‍ക്കുന്ന പന ഭക്തി കൂടിയ ജനങ്ങള്‍ തമ്മില്‍ തല്ലുന്ന കേഷത്ര കമ്മിറ്റി അങ്ങനെ കോലം മാറി പുതിയ രീതി തുടരുന്നു...

© rajesh kalappurackal


NB: ഇ-ദളത്തില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയങ്ങള്‍ക്ക് അതാത് രചനകളുടെ രചയിതാക്കള്‍ക്ക് മാത്രമാണ് ഉത്തരവാദിത്വം ഉള്ളത്. ഇ-ദളം മാനേജ്‌മെന്റിനോ എഡിറ്റോറിയല്‍ ടീമിനോ രചനകളുടെ ആശയവുമായി ബന്ധമില്ല.


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post