തണല്‍മരം • കവിത • സിന്‍സി ജോസഫ്



കുഞ്ഞേ വളരുക വളര്‍ന്ന് വലുതാവുക വട്വൃക്ഷം പോല്‍ വളരാതിരിക്കുക,
വളര്‍ന്നാല്‍ നിന്‍ ചോട്ടില്‍ സര്‍പ്പങ്ങള്‍ വിഹരിക്ക്, 
തായ്തടിയില്‍ മരംകൊത്തികള്‍ വെടിപ്പാട്തീര്‍കും, 
നീ വളരുക, തണലേകി പടര്‍ന് പന്തലിക്കുക.
ചെറുകിളികള്‍ നിന്‍ ഇലചാര്‍ത്തില്‍ തിമിര്‍ക്കെട്ടെ, 
പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ മതിവരുവോളം നിന്‍ തണലില്‍ ഇറ്റ് വീഴറ്റെ 
കാണുക നിന്‍ നിഴലില്‍ പൊടിച്ചീടും കുഞ്ഞു ചെടികളും പൂക്കളും 
വടു വൃക്ഷമാകേണ്ടാ കാഴ്ച മങ്ങിടും 
വളരുന്നത്തിലേറെ തണല്‍ മരം നന്മയായ് 
ചുറ്റും കളവുണ്ട്, ചതി ഉണ്ട് കള്ള വുമുണ്ട് 
അളവും തൂക്കവും നിറവും കാഴ്ചകളും പലതുണ്ട് 
നിന്‍ പ്രജ്ഞയെ നശിപ്പിക്കാന്‍
ആഴി പോല്‍ അഗാധ മാം വ്യര്‍ത്ഥ മോഹങ്ങളുമുണ്ട് മങ്ങല്ലേ 
നിന്നത്മാവ് ഇതൊക്കെ തകര്‍ക്കേണം
കാല്‍ തളരും അതിലേറെ തളരും നിന്‍ മേനി എങ്കിലും 
നേര്‍വഴി നടന്നുനീ കാലം കഴിക്കേണം
നിറമേറെ മായകാഴ്ചകള്‍ 
കെണിയായ് തീരും മയക്കുന്ന മന്ത്രങ്ങള്‍
ഒരുനാളും ചതി ആയി മാറാതെ സ്‌നേഹിതര്‍ 
ചതിക്കാതെ ഒരാളെ ങ്കിലും,
 ആരാണ് അന്യര്‍ ആരാണ് അനുയോജ്യര്‍?
അറിവ് നേടുന്നത് മന്യാനാകുവാന്‍, 
അറിവിലും അഹങ്കരിക്കാതെ
കാത്തിരിപ്പിന്റെ ദൂരം മറന്നേക്കൂ മറവിയാണ്യേറ്റവും ദിവ്യം.
ചിരിക്കേണം കരയേണം ശാന്തമായി ഉറങ്ങേണം 
തുരു മ്പെട്ക്കാതെ കാക്കേണം 
മനഃസാക്ഷിയെ അതിലാണല്ലോ നിന്‍ നിയന്താവ് കുടിയിരിക്കുന്നത്
കുഞ്ഞേ നീ വളരുക വളര്‍ന്ന് 
വലിയവന്‍ ആവുക, സ്വപ്നങ്ങള്‍ കാണുക 
വെളിച്ചമായി മാറുക മഴയായ് പെയ്തിറങ്ങി 
മഞ്ഞായ് പൊഴിയുക കാലം നിന്നില്ലൂടെ സ്വച്ഛമായി ഒഴുകട്ടെ.
©sincy joseph


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post