യാതനകളിലൂടെ • കവിത • എബിന്‍സ് എടപ്പാട്ട്





ജീവിത നൊമ്പരത്തിന്‍ കഠിനതയില്‍
വേവുന്ന മനസുമായി             
നീറിപ്പുകയുന്ന മര്‍ത്യര്‍   
ഒരു നേരം സ്വസ്ഥമായി ഉണ്ടുറങ്ങാന്‍                              
മക്കളെ താരാട്ടു പാടി ഉറക്കീടാന്‍ 
രാവെന്നോ പകലെന്നോ നോക്കാതെ പണിയെടുക്കുന്നവര്‍
ഒരു നേരം ആഹാരം കുറഞ്ഞെന്നാല്‍                           
താന്‍ കഴിച്ചെന്നും                           
കുട്ടികള്‍ക്കു കൊടുക്കൂ                 
അവര്‍  കഴിക്കട്ടെയെന്നും                            
പറയുന്നവര്‍  
 
കഴിച്ചോളൂ, നീ ഉണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍
 ഭക്ഷണം കഴിക്കൂ                                  
ചെല്ലൂ നിങ്ങള്‍ ഒന്നിച്ചിരുന്നു കഴിപ്പിന്‍                        
എന്ന് പത്‌നിയോടു പറയുന്നവര്‍ 
   
ജീവിതയാതനകളിലൂടെ കടന്നു പോയവര്‍ 
നോവുന്ന മനവുമായി 
മക്കളെയോര്‍ത്തു നീറിപ്പുകയുന്നവരായി 
നമുക്കിടയില്‍ അനേകരുണ്ടു തന്നെ.   
© ebins edappad                           
                                                      
                



E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Post a Comment

Previous Post Next Post