''കല്യാണിയമ്മ എങ്ങനെ ഇവിടെ എത്തി....അതും ഈ തിരക്കുള്ള ക്ഷേത്രത്തില്‍...''
''എന്ത് തിരക്കാടാ മോനെ അവന്‍ അച്യുതന്‍ ഇപ്പോള്‍ വരും.. വളരെ നേരത്തെ വീട്ടില്‍ നിന്ന് പോന്നത് ആണ് അവന്‍ എന്നെ ഇവിടെ നിര്‍ത്തി ഒന്ന് ഫ്രഷ് ആകാന്‍ പോയത് ആണ്.. പോയിട്ടിപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു... എന്റെ കാലു കഴക്കാന്‍ തുടങ്ങി നിന്നിട്ട്...''
കല്യാണി അമ്മയുടെ മകന് കഴിഞ്ഞവര്‍ഷം ആണ് ഗവണ്മെന്റ് ജോലി കിട്ടിയത്..,പിന്നെ അവന്‍ വീട് വച്ചു കാര്‍ വാങ്ങി.... ജീവിതനിലവാരം മെച്ച പെടാന്‍ തുടങ്ങി യപ്പോള്‍ സ്വഭാവം ത്തില്‍ മാറ്റം വന്നു തുടങ്ങി... പിന്നെ അവനു അവന്റെ അമ്മയുടെ സ്വഭാവം പിടിക്കാതെ വന്നു തുടങ്ങി....
അമ്മ വന്നവരോടും പോയവരോടും പഴയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു ആവല്ലാതികള്‍ പറയല്‍ കൂടുതല്‍ ആയപ്പോള്‍....
ഒരു ക്ഷേത്രദര്‍ശനം അവന്‍ പ്ലാന്‍ ചെയ്തു..
അല്ലെങ്കില്‍ അവന്റെ അമ്മ അവന്റെ വരവും കാത്തു ഈ ക്ഷേത്ര സന്നിധിയില്‍ ഇങ്ങനെ.....
അവന്‍ കടപ്പുറത്തു അവന്റെ ഭാര്യ യും മക്കളും ആയി ആര്‍ത്തുല്ലസിച്ചു രസിക്കുന്നു....
ഒരു വലിയ ഭാരം ഒഴിഞ്ഞു പോയ സന്തോഷത്തില്‍ ആണ് അവന്‍....
ഈ അമ്മ മകനെ കാണാതെയുള്ള വേവലാതിയിലും...
© c p manikandan
0 Comments