മുങ്ങില്ല മറവിയില്‍
ഓര്‍മകളെ ചാട്ടയടിച്ച്
എത്ര പ്രീണിപ്പിക്കുന്നുവോ
അത്രയും എണ്ണം കരുതി,
വീശിയടിക്കുമവ.
പയ്യെ കടലിറങ്ങുന്നയലകള്
പതിന്മടങ്ങുയരെ വീശിയടിക്കും.
മുറിക്കപ്പെട്ട
ഒരു നാവിന്കമ്പില് നിന്നും
പരശതം
മുനകള്‍ കൂര്‍ത്ത
നാവുകള്‍
മുളയെടുക്കും
ഞൊടിയിടയില്‍
വളര്ന്നുനീളും
മലിനപ്പെട്ട പെണ്നിണം
അഗ്നിച്ചെമപ്പു ചീറ്റും
വേട്ടക്കാരനെത്തേടുന്ന
പകയൊഴുക്കാകും
കാലത്തിന്റെ കനത്തയേടുകളില്
ന്യായവിധിക്കായി
കള്ളന്റെ പര്യായമുള്ളവനും
സത്യം കറു(ടു)പ്പിച്ചെഴുതും.
തിരുത്തപ്പെടാനുള്ള ത്വരയുണ്ട്
ചരിത്രത്തിന്റെ പഴംതാളുകള്ക്ക്.
....................................................
© geetha munnorcode
2 Comments
സൂപ്പർ
ReplyDeleteനല്ല കവിത
ReplyDelete