കടല്‍ജാലങ്ങള്‍ ► സിന്ദുമോള്‍ തോമസ്

kadaljaalangal-sindhumol-thomas


സൂര്യദംശനമേറ്റു 
നീലിക്കുന്നൂ, കടല്‍
പച്ചയാവുന്നു,
തിളങ്ങുന്നു.

തിളക്കത്തെ ഞാന്‍ കൈക്കുമ്പിളില്‍ 
കോരിയെടുക്കുന്നു 
കടല്‍ അഴുക്കുപുരണ്ട ഞാനാവുന്നു 
എന്നില്‍ ഇരമ്പുന്നു 
എന്നെ ഉപ്പിലിട്ടുപ്പിലിട്ടുണക്കുന്നു.

 യുവത്വം തേടി 
സൂര്യനെ വിഴുങ്ങുന്നൂ, കടല്‍
സൂര്യന്റെ ചോര വീണ കടല്‍ 
ഇരുട്ടിന്റെ ഒളിവിടം തേടുന്നു.  
ഞാന്‍ കടലിന്റെ വാര്‍ദ്ധക്യമാവുന്നു.
© sindhumol thomas

Post a Comment

1 Comments

  1. നല്ല വരികൾ.ആശംസകൾ

    ReplyDelete