നീലിക്കുന്നൂ, കടല്‍
പച്ചയാവുന്നു,
തിളങ്ങുന്നു.
തിളക്കത്തെ ഞാന്‍ കൈക്കുമ്പിളില്‍
കോരിയെടുക്കുന്നു
കടല്‍ അഴുക്കുപുരണ്ട ഞാനാവുന്നു
എന്നില്‍ ഇരമ്പുന്നു
എന്നെ ഉപ്പിലിട്ടുപ്പിലിട്ടുണക്കുന്നു.
യുവത്വം തേടി
സൂര്യനെ വിഴുങ്ങുന്നൂ, കടല്‍
സൂര്യന്റെ ചോര വീണ കടല്‍
ഇരുട്ടിന്റെ ഒളിവിടം തേടുന്നു.
ഞാന്‍ കടലിന്റെ വാര്ദ്ധക്യമാവുന്നു.
© sindhumol thomas
1 Comments
നല്ല വരികൾ.ആശംസകൾ
ReplyDelete