മാവേലിക്കര: ബിഷപ്പ് മൂർ കോളേജ് 2022 - 23 കലാലയ യൂണിയനും കോളേജ് ഫിലിം ക്ലബ്ബും ചേർന്ന് നടത്തുന്ന അന്തർദേശീയ ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും. മലയാള സിനിമയിലെ ആദ്യത്തെ നായിക പി . കെ റോസിയുടെ പേരിലാണ് (നഷ്ട നായികയുടെ നാമത്തിൽ) ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. മൂന്ന് സ്ക്രീനുകളിൽലായി വ്യത്യസ്ത ഭാഷയിലുള്ള വ്യത്യസ്ത പ്രമേയങ്ങളിലുള്ള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഫിലിം ക്ലബ് കൺവീനർ വൈശാഖൻ ഉഷ, ജോയിൻ കൺവീനർ അഭിനന്ദ്, നന്ദനാ രമണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫിലിം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് ഈ മാസം അഞ്ചിനാണ് തുടക്കം കുറിച്ചത്.
അന്തർദേശീയ സിനിമ പ്രദർശനത്തിനോടൊപ്പം സിനിമാ പ്രമേയങ്ങൾ സംബന്ധിക്കുന്ന വിഷയങ്ങളിൽ നിരവധി ചർച്ചകളും , എഴുത്ത് മത്സര പരിപാടികളും ചലച്ചിത്രോത്സവത്തിന് ഒപ്പം നടക്കുന്നു. ചലച്ചിത്രമേള കോളേജ് പ്രിൻസിപ്പാൾ ഡോ: ജേക്കബ് ചാണ്ടി ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തെ സിനിമകളുടെ സാധ്യതയെ പറ്റിയും,
സിനിമകളുടെ പഠന വിഷയത്തെപ്പറ്റിയും സംസാരിച്ചു.
ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: രഞ്ജിത്ത് മാത്യു എബ്രഹാം, സ്റ്റാഫ് അഡ്വൈസർ ഡോ: അനീ കുര്യൻ, മലയാള സിനിമ സഹസംവിധായകൻ
രവിശങ്കർ, ഫിലിം ക്ലബ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

0 Comments