പിന്നോട്ടു ► പി.ടി.ജോണ്‍ വൈദ്യന്‍ തേവലക്കര

pinnoottu-p-t-john-vaidhyan-thevalakkara


പിന്നോട്ടു പിന്നോട്ടു പിന്നോട്ടു പോകാനും 
പിന്നില്‍ മറന്നിട്ട സ്‌നേഹം തിരയാനും
ഇന്ന് നീ
ഇവിടെ നീ ,
തനിച്ചായി ആയി  മാറിയോ
നിന്റെ ,
സ്വപ്നങ്ങള്‍ ഓരോന്നായ് താഴിട്ട് വയ്ക്കുന്നോ ?

മൂല്യബോധങ്ങളും 
സ്‌നേഹ ബന്ധങ്ങളും
തട്ടി മെതിച്ചു നീ 
പായും കുതിരപോല്‍
മുന്നോട്ടു മുന്നോട്ടു 
മുന്നോട്ടു പാഞ്ഞപ്പോള്‍
ധാര്‍ഷ്ഠ്യമാം നിന്റെ ഈ കുളമ്പടിക്കുള്ളിലും
നൊമ്പരം പേറിയതാര് ?
മാതാ പിതാക്കളോ സോദരിമാരോ
സോദരന്മാരോ സ്‌നേഹിതന്മാരോ ?

മുന്നോട്ടു മുന്നോട്ടു മുന്നോട്ടു പാഞ്ഞ നീ
മുന്നിലെ ബന്ധങ്ങള്‍ 
തട്ടി മറിച്ചപ്പോള്‍
രക്തത്തിന്‍ തുള്ളികള്‍ കണ്ണുനീരാക്കിയ
രക്തബന്ധത്തിന്റെ മൂല്യം അറിഞ്ഞുവോ ?

ഓടി തളര്‍ന്നൊരു നേരത്തും
ചാരത്തു തേടുന്നോ
ചുവടു താങ്ങിയാം തണലിനെ
അന്ന് നീ
പിന്നോക്കമാക്കിയ ബന്ധത്തിന്‍ പാദങ്ങള്‍
തൊട്ട് വണങ്ങാനൊന്നായാം 
മുന്നൊട്ടുള്ളായം മുന്നേറ്റമാക്കുവാന്‍

വീണ്ടും നമുക്കിന്ന് പിന്നോട്ടൊന്നായാം.

© p.t.john vaidhyan, thevalakkara


Post a Comment

0 Comments