നോവെഴുത്ത് ► എം.ആര്‍.ആര്‍ഷ

novezhuthu-m-r-arhsah


പൊള്ളി അടരുമൊരു സ്മൃതി തന്‍ തീച്ചൂളയില്‍..
മൃതി രുചിക്കുമൊരു കനല്‍ച്ചൂടില്‍
തീരാദുഃഖത്തിലിനി ഞാനലയവെ.....

ബാംസുരി.... എവിടെ നീ....

വിസ്മൃതിയില്‍ ഊളിയിട്ടീ .
ജന്മാന്തരങ്ങള്‍ താണ്ടവേ....
നീയിന്നും പുലരിയെ മാത്രം തേടുന്നതെന്തേ....?.
നോവിന്‍കടല്‍  നിറയുന്നൊരീ ക്ഷണദയും 
പിന്നീയീ വിഹ്വലമിഴികളും മറന്നതെന്തേ.....?
ഉദയമില്ലാത്ത സൂര്യനീവിഹായസില്‍ തളരവേ...
താരകങ്ങളും ഏതേത് ആകാശഗംഗയില്‍ ചേക്കേറി.....

നോവെഴുതി തീരാദൂരമൊഴിയുന്നിതാ...
പ്രേമ ചിരാതിലെ നറുവെട്ടത്തില്‍ 
അലിയുവാന്‍ വെമ്പിയൊരു ഹൃദയവും...
© m r arsha

Post a Comment

4 Comments

  1. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
  2. ഈണത്തിൽ ചിട്ടപെടുത്തിയാൽ നല്ലൊരു ഗാനമാകുന്ന കവിത. തുടർന്നും എഴുതൂ.

    ReplyDelete
  3. നല്ലെഴുത്ത്

    ReplyDelete
  4. നന്നായിട്ട് ഉണ്ട് മുന്നോട് ❤️❤️

    ReplyDelete