മുറിപ്പാടുകളിലെ നിറഭേദങ്ങള്‍ © ഡോ.രമ്യ രാജ് ആര്‍.

murippadukalile-nirabhethangal


നിറങ്ങളില്ലാത്ത ലോകത്തേക്ക്
ഒരു യാത്ര പോയാലോ
ചുറ്റും കറുപ്പും വെളുപ്പും മാത്രം
ആദിയും അന്ത്യവും കറുപ്പില്‍
ഇടയിലാകെ വെളുപ്പ്
നല്ല കടുത്ത വെളുപ്പ്
ചൊല്ലും വിളിയും തിരിച്ചറിയാനാവാത്ത
ചുവപ്പിനും പച്ചയ്ക്കും നീലയ്ക്കും കാവിയ്ക്കും
കടന്നു വരാനാവാത്ത വണ്ണം
വെളുത്ത നിശബ്ദത മുഴച്ചു നില്‍ക്കുന്ന
ഭാരമില്ലാത്തവരുടെ അവിരാമ പ്രവാഹം.,
അവിടെ വിഹ്വലതയും, നിസ്സഹായതയും
തൊട്ടു തീണ്ടാത്ത കൊഴുത്ത മൗനങ്ങള്‍...
വിഴുപ്പ് ചുമക്കാന്‍ വിധിക്കാന്‍
കാവലിനാളില്ലാത്ത ആ വീഥികളില്‍
കോമരങ്ങള്‍ തുള്ളാറില്ല
ഉടവാളുകള്‍ കൂട്ടിയിടിക്കാറില്ല
പകരം പരസ്പരം കഥ പറയുന്ന
ഉടയാത്ത മൗനങ്ങള്‍ മാത്രം...!

Post a Comment

0 Comments