ഈ വനിതാ ദിനത്തില്‍ © മീനുവിനീഷ്

ee-vanitha-dinathil

 
വീണ്ടും ഒരു മാര്‍ച്ച് 8 കൂടി അന്താരാഷ്ട്ര വനിതാ ദിനം....ഈ ദിനത്തില്‍ മാത്രം അല്ല എല്ലാ ദിനത്തിലും സ്ത്രീകളെ സ്‌നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക തന്നെ വേണം...സമൂഹത്തില്‍ സ്ത്രീ കളുടെ പങ്കിനെ കുറിച്ച് ചിന്തിക്കേണ്ട ദിനം കൂടിയാണ് ഇതു .വിദ്യാഭ്യാസ നിലവാരത്തിലും ഉയര്‍ന്ന ജോലി സമ്പാദിക്കുന്ന കാര്യത്തിലും സ്ത്രീകള്‍ ഒരുപാട് മുന്നോട്ട് വന്നെങ്കിലും സ്വന്തം വീട്ടില്‍ പോലും സ്ത്രീകള്‍ സുരക്ഷിതര്‍ അല്ലെന്നു ആണ് ഓരോ വാര്‍ത്തകള്‍ കാണുമ്പോഴും തോന്നുന്നത് . സ്ത്രീകള്‍ ക്കു നേരെ ഉള്ള അതിക്രമങ്ങള്‍ കൂടി കൂടി വരികയാണ്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപാടുകള്‍ക്കും ചിന്താഗതിക്കും മുന്‍വിധി കള്‍ക്കും മാറ്റം വരണം.
സ്ത്രീകളെ ബഹുമാനിക്കുന്നതും സംരക്ഷിക്കുന്നതും ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെന്ന് എല്ലാവരും തിരിച്ചറിയുക തന്നെ വേണം.
എല്ലാം സഹിച്ചു മിണ്ടാതിരിക്കേണ്ടവള്‍ അല്ല സ്ത്രീ എന്നും പ്രതികരിക്കേണ്ടിടത് ഒരു ഭയവും കൂടാതെ പ്രതികരിക്ക തന്നെ വേണം എന്ന് ആദ്യം മനസ്സിലാക്കേണ്ടത് സ്ത്രീകള്‍ തന്നെ ആണ് സ്ത്രീത്വം ഒരു ബലഹീനത അല്ലെന്നു അവര്‍ മനസിലാക്കണം ....സമൂഹത്തിലും വീട്ടിലും ജോലിചെയ്യുന്നിടത്തും തുല്യത ഉണ്ടാക്കുവാന്‍ എല്ലാവരും ഒരുപോലെ ശ്രമിക്കണം.
ആകാശങ്ങള്‍ കീഴടക്കാന്‍ ഓരോ പെണ്‍കുട്ടിക്കും കഴിയട്ടെ??
ഏവര്‍ക്കും വനിതാ ദിന ആശംസകള്‍ ??



Post a Comment

0 Comments