അച്ഛന്റെ മണം © പ്രകാശ് ചെന്തളം



ചേറിന്റെ മണമാണ്
മണ്ണിന്റെ മണമാണ്
നേരിന്റെ മണമാണു
നേരിന്‍ കുളിരാണു
ആ മഹാസത്യം.

ഉള്ളൊന്നു പിടയുമ്പോള്‍
മാറോട്ടി ചേര്‍ത്തെന്നെ
വാരിപുണയുന്ന
താരാട്ടച്ഛന്‍
ഇടറുന്ന വഴികളില്‍
തളരാതിരിക്കുവാന്‍
ഒരു മറ കുടയായ്
നിന്നൊരച്ഛന്‍
പൊളളും കനല്‍ ചൂടില്‍
നൊന്തു പൊള്ളിടുമ്പോള്‍
ഒരു മര തണലായ്
നിന്നൊരച്ഛന്‍.

ഉപ്പുനീരും കലര്‍ന്ന വിയര്‍പ്പിനാലെ
അച്ഛന്‍ പടിയേറി വന്നിടുമ്പോള്‍
പച്ചമണ്ണിന്‍ മണം
അച്ഛന്റെ നെഞ്ചത്ത്
കാതൊട്ടി നില്ക്കുമ്പോള്‍
ഒരു സ്വാര്‍ഗ്ഗ രാജ്യം ലഭിച്ച പോലെ.
prakashchenthalam

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

3 Comments

Previous Post Next Post