ഞാന്‍ വരച്ചെടുത്ത
ചിത്രങ്ങളില്‍
ഏറെ വര്‍ണ്ണങ്ങള്‍
ചാലിച്ച്
മനോഹരമാക്കിയ
ഒരേ ഒരു ചിത്രം
മാത്രമാണ്
ആര്‍ക്കും
കൈവശപ്പെടുത്താന്‍
പറ്റാത്ത വിധത്തില്‍
മാന്ത്രിക പൂട്ടിട്ട്
സൂക്ഷ്മതയോടെ
കാത്തു വച്ചിരുന്നത്.
പക്ഷെ !
കാലമേറെ കടക്കാതെ
കടലാസ് പൊടിയാതെ
വര്‍ണ്ണങ്ങള്‍ കലങ്ങി
ചിത്രം മാഞ്ഞതില്‍
പിന്നെയൊരറിവാണ്
നിമിനേരം കൊണ്ട്
രൂപ പ്രച്ഛന്നനാം
ഓന്തിനെപ്പോലൊരു
കോലമാണ്
എന്റെ കരങ്ങളില്‍
പ്രിയ ചിത്രമായ്
പിറന്നതെന്ന്.
പറഞ്ഞും പഠിച്ചും
മന്ത്രങ്ങള്‍
ഏറെ ഉരുവിട്ടും
പറിച്ചെറിയാന്‍
ഏറെ പണിപ്പെട്ടിട്ടും
പടമില്ലാത്ത വെറും
കടലാസ് മാത്രം
പറ്റി പതിഞ്ഞുപോയ്
ആരും കൊതിക്കുമാ
പൊന്നറക്കുള്ളില്‍
മന്ത്രവും മറന്ന്
താഴും മറന്ന്
തകര്‍ക്കാനാവാത്ത
മാന്ത്രിക പൂട്ടിട്ട തടവറയ്ക്കുള്ളില്‍
ഇന്നും മറക്കാതെ
നോവ് പെറ്റുകൂട്ടി
കുതിര്‍ന്ന്
പതിഞ്ഞിരിപ്പുണ്ടാ
കാലനടുക്കാത്ത
കടലാസ് തുണ്ട്.
0 Comments