കത്തിജ്വലിക്കുന്നു ഭൂമി
വേനലിന്‍ അറുതിയില്‍
വറ്റിവരളുന്നു ഭൂമി
എരിയുന്ന ഭൂമിയില്‍
പരതുന്നു മാനുഷന്‍
ദാഹജലത്തിനായി എവിടെയെങ്ങും.....
എവിടെ.......
തണല്‍ മരച്ചോടുകള്‍
കളകളം ഒഴുകുന്ന കുഞ്ഞരുവികള്‍
കാടും പുഴകളും
മണ്ണും മലയും
കാണാമറയത്തെ ഓര്‍മ്മകള്‍ മാത്രമായി......
പ്രളയവും.... ഈ കൊടും വേനലും
മാനവന്‍ പ്രകൃതിക്കുമേല്‍
ചെയ്യുന്ന ക്രൂരതക്കുള്ള
മറുപടിയോ?
മറുപടിയോ?
0 Comments