Advertisement

Responsive Advertisement

തിരിച്ചറിവ് | കവിത | പ്രജിഷ മഹേഷ്



ഉയരുവാന്‍ നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കിലും
അടിച്ചമര്‍ത്താനേറെ ആളുണ്ട് ചുറ്റിലും

സ്വപ്നങ്ങളൊക്കെയും തളിരിട്ടുണരുമ്പോള്‍ മുളയിലേ നുള്ളാന്‍ 
തുനിഞ്ഞിടുന്നു ചിലര്‍ 

നന്മകള്‍ നിറയും  സല്‍കര്‍മങ്ങള്‍ ചെയ്യുകില്‍
അതിന്‍  തിന്മ കണ്ടീടുവാനേറെയുണ്ടാളുകള്‍

സമ്പന്നരായവര്‍ നല്ലതു ചെയ്യുകില്‍
അതിന്നുച്ചഭാഷിണികളായ് മാറിടുന്നു ചിലര്‍

ഗതിയില്ലാത്തവനെന്തു കെണിയില്‍ പെട്ടെന്നാലും
കാല നായ് എത്തുവോരങ്ങിനെയും ചിലര്‍

ഇത്തിരിയാശ്വാസം  മിഴികളില്‍  കണ്ടെന്നാല്‍  
കുത്തിനോവിക്കാന്‍ തുനിഞ്ഞവരങ്ങിനെ

 പകയൊളിപ്പിച്ചൊരാ പുഞ്ചിരിക്കുള്ളില്‍
കൊല്ലാതെ കൊല്ലുന്നോരങ്ങിനെയും ചിലര്‍

എന്തു  പറഞ്ഞാലും  കാണാതിരിക്കുവാന്‍
കഴിയുമോ നമ്മള്‍ക്കിന്നീ ലോകത്തില്‍

എങ്കിലും തോല്‍ക്കാതിരിക്കാന്‍ ശ്രമിച്ചിടാം  
നന്മ തന്‍ വഴിയേ നടന്നു നീങ്ങാം.

Post a Comment

1 Comments

  1. ചില യാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞു. Good

    ReplyDelete