കണ്ടുമുട്ടിയ നാളു തൊട്ടെന്‍ മനം കവര്‍ന്നൊരു നിലാ പൈതല്‍
നീലവാനം കട്ടെടുത്തെന്റയുള്ളില് കൂടു കൂട്ടിയ കള്ളക്കണ്ണന്...
പിലിത്തിരുമുടി കാട്ടിക്കൊണ്ടെന് മനം മയക്കും ഉണ്ണിക്കണ്ണന്
ഞാനുമിന്നൊരു ഗോപികയായ് മുരളീഗാനം കേള്‍ക്കുവാനായ്
മാധവനായ്, കേശവനായ് ഗോവിന്ദ രാമനായ് എന്‍ മധുസൂധനനായ്...
വര്ണനയാല് തീരില്ല വാമൊഴിയാല്‍ നിറയില്ല മനമാകെ തിരയുന്നു
ഭഗവാനെ നിന് കാരുണ്യം അശരണര്ക്കായ് ചൊരിയണമേ.....
അനന്തതയില്‍ ഒഴുകിയെത്തും മുളംതണ്ടിന്‍ വേണുഗാനം കേട്ടിരിപ്പാന്‍
ഭാഗ്യമുള്ളോരു തുളസിക്കതിരായി മാറ്റണമേ ഇനിയൊരു ജന്മം....
എത്ര ജന്മം തേടിയലയുന്നു മുക്തിയോടങ്ങലിഞ്ഞു ചേരുവാന്‍
കൗതുകമേ തെല്ലൊന്നതല്ല തേടിയലയന്നതും ആനന്ദത്താല്‍ അശ്രു പൊഴിക്കുന്നതും
കാത്തിരിക്കാം ഇനിയെത്ര ജന്മ മതെന്നറിവില്ല എങ്കിലും ഞാനെത്തിടും ആ
പാദത്തില്‍ അഭയത്തിനായ്......
1 Comments
❤
ReplyDelete