അഞ്ഞൂറിലേറെ വര്‍ഷക്കാലം ഭരിച്ചിരുന്ന ഓടനാട് രാജാക്കന്മാരുടെ ഓര്‍മ്മകള്‍ പേറുന്ന കായംകുളം കൃഷ്ണപുരം കൊട്ടാരം പുരാവസ്തു വകുപ്പിന്റ അധീനതയിലുള്ള മ്യൂസിയമാണ്. കേരളീയ വാസ്തു ശൈലിയിലുള്ള ഈ കൊട്ടാരം തന്നെ സുന്ദര കാഴ്ചയാണ്..
ദേശീയപാതയില്‍ ഓച്ചിറക്കും കായംകുളത്തിനും മദ്ധ്യേ KTDC ആഹാറിന് തൊട്ടു പടിഞ്ഞാറു ഭാഗത്താണ് കൃഷ്ണപുരം കൊട്ടാര മ്യൂസിയം.
22 മുറികളും നാലുനടുമുറ്റങ്ങളുമുള്ള ഈ പരമ്പരാഗത 16 കെട്ട് മനോഹരമായ നിര്‍മ്മിതിയാണ്.
റവന്യു, വകുപ്പിന്റെ അധീനതയിലായിരുന്ന കൊട്ടാരം 1961 ലാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് മ്യൂസിയമാക്കിയത്.
പുരാവസ്തു വകുപ്പ് ഖനനം ചെയ്തടുത്ത വസ്തുക്കള്‍, മറ്റു പ്രദേശങ്ങളില്‍ നിന്നുകൊണ്ടു വന്ന അമൂല്യ പ്രദര്‍ശന വസ്തുക്കള്‍
ശിലാശില്പങ്ങള്‍, ഇരുതലമൂര്‍ച്ചയുള്ള കായംകുളം വാള്‍, രാജാകേശവദാസിന്റെ പരിച, തടിയാല്‍ നിര്‍മ്മിത പാലക്കാട്ട് തിരുവേഗപ്പുറ ക്ഷേത്ര മാതൃക സംസ്‌കൃത ബൈബള്‍ അങ്ങിനെ അനവധി പൈതൃക കാഴ്ചകള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു.
കോളത്തിലെ ഏറ്റവും വലിയ ഒറ്റപ്പാനല്‍ ചുവര്‍ ചിത്രം ഗജേന്ദ്രമോക്ഷം' അപൂര്‍വ്വ ദൃശ്യവിരുന്നാണ്.
ദിനേന നൂറുകണക്കിന് സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്.
കൊട്ടാരത്തിന് പുറത്ത് കരുനാഗപ്പള്ളിയില്‍ നിന്ന് ലഭിച്ച പുത്രച്ചന്‍ ബുദ്ധ വിഗ്രഹം , അഞ്ചല്‍ പെട്ടി എന്നിവയും കാണാം.
തേവാരക്കുളവും ഭoഗിയായി സംരക്ഷിച്ചിട്ടുണ്ട്.
രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളും ഒഴികെ മ്യൂസിയം സന്ദര്‍ശിക്കാം...
സിജെയുടെ കാഴ്ച്ചകളും എഴുത്തും തുടരും..




0 Comments