അവളുടെ സ്വഭാവം ഇങ്ങനെയൊന്നുമല്ലായിരുന്നു. ഒരു പാവം പെണ്‍കുട്ടിയായിരുന്നു വേദ. എല്ലാവര്‍ക്കും നന്മമാത്രം ചെയ്യുന്ന എല്ലാവരെയും സ്‌നേഹിക്കുന്ന നല്ലമനസ്സുള്ള കുട്ടിയായിരുന്നു. അല്ലാവര്‍ക്കും അവളെ ജീവനായിരുന്നു. ഇപ്പോള്‍ അവളുടെ ജീവിതം ആകെ മാറ്റിമറിക്കുന്ന ഈ ദേഷ്യത്തിനും വാശിക്കും കാരണം അവനാണ്. ഒരു വഴക്കിലൂടെ ബന്ധം തുടങ്ങി പിന്നീട് അവളുടെ എല്ലാം ആയി മാറിയവന്‍. ''വേദയുടെ സ്വന്തം ഹര്‍ഷന്‍''. പിന്നീടിങ്ങോട്ട് ഞാന്‍ അറിഞ്ഞത് അവരുടെ കഥയായിരുന്നു. വേദയുടെയും ഹര്‍ഷന്റെയും കഥ.
അവളുടെ ഡ്രീംകോളേജ് ആയിരുന്നു സെന്റ് സേവ്യര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്. ഏറെ ആഗ്രഹിച്ചാണ് വേദ അവിടെ ചേര്‍ന്നത്. ഫ്രഷേഴ്‌സ് ഡേയുടെ അന്നത്തെ സ്ഥിരം കലാപരിപാടിയായ റാഗിങ്ങില്‍ വേദയും പെടുന്നു. ആ ഗാങ്ങിന്റെ ലീഡര്‍ ആയിരുന്നു ഹര്‍ഷന്‍. അന്നാണ് വേദയും ഹര്‍ഷനും ആദ്യമായി കാണുന്നത്. പൊതുവേ റാഗിംഗ് ഇഷ്ടമില്ലാത്ത വേദ അവനുമായി കയറി ഉടക്കി. അവിടെ ആകെ പ്രശ്‌നമായി. ദേഷ്യത്തില്‍ വേദ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞു. അങ്ങനെ ഹര്‍ഷനും ടീമിനും രണ്ടാഴ്ചത്തെ സസ്‌പെന്‍ഷന്‍ കിട്ടി. രണ്ടാഴ്ച കഴിഞ്ഞതിന് ശേഷം മ്യൂസിക് ബാന്‍ഡിലേക്കുള്ള പുതിയ കുട്ടികളുടെ സെലക്ഷന്‍ നോട്ടീസ് വേദ കണ്ടു. വേദയ്ക്ക പണ്ടുമുതലേ പാട്ട് ഇഷ്ടമാണ്. അവളുട ശബ്ദവും വളരെ മനോഹരമായിരുന്നു.
സെലക്ഷനായി ഹാളില്‍ എത്തിയ വേദ കാണുന്നത് ഹര്‍ഷന്‍ അവിടെ ഒരു കസേരയില്‍ ഇരിക്കുന്നതാണ്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കോളേജില്‍ വന്ന ഹര്‍ഷനും അപ്പോഴാണ് വേദയെ ആദ്യമായി കാണുന്നത്. അവിടെവെച്ചും അവര്‍ രണ്ടുപേരും നന്നായി ഉടക്കി. കൂട്ടുകാര്‍ ഓടിക്കൂടിയാണ് രണ്ട് പേരെയും അനുനയിപ്പിച്ചത്. എല്ലാം കഴിഞ്ഞാണ് വേദ അറിയുന്നത് കോളേജിലെ ടോപ് സിംഗറായ ഹര്‍ഷനാണ് മ്യൂസിക് ബാന്‍ഡ് ലീഡര്‍ എന്ന്. എന്നാല്‍ പാട്ടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വേദ അവന്‍ കാരണം തിരികെ പോകാന്‍ തയ്യാറല്ലായിരുന്നു. സെലക്ഷന് വേദയും കയറി, മ്യൂസിക് ബാന്‍ഡില്‍ അവള്‍ക്ക് സെലക്ഷനും കിട്ടി. രണ്ട് പേരും മനോഹരമായി പാടുന്നത് കൊണ്ട് കോളേജ് ആര്‍ട്ട്‌സ് ഡേയിക്ക് അവരായിരുന്നു ജോഡികള്‍. പിന്നീട് വന്ന പരിപാടികളില്‍ എല്ലാം ഹര്‍ഷനൊപ്പം കോംബോ ആയി വേജയും ഉണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ നല്ല കൂട്ടുകാരാവുന്നത്.
ഹര്‍ഷന്‍ ഒരു അനാഥനായിരുന്നു. അങ്ങനെ അവര്‍ പാട്ടുപാടിയും ഒന്നിച്ചുള്ള യാത്രയിലും അവര്‍ പോലും അറിയാതെ ഒരു ഇഷ്ടം വന്ന് തുടങ്ങി. എല്ലാം പറയുന്ന വേദ ഇതുമാത്രം ഞങ്ങളോട് മറച്ചുവെച്ചു.
(തുടരും)
© adheena shajahan

0 Comments