നിറഞ്ഞ ഹൃദയം തിരയുന്നതെന്തോ?
 കരഞ്ഞ കണ്ണുകള്‍ തേടുന്നതെന്തോ?
 പറഞ്ഞ വാക്കുകള്‍ ഇടറുന്നതെന്തോ?
 വിറച്ച ശരീരം തേടുന്നതെന്തോ?
 അധരങ്ങള്‍ മറക്കുന്ന പുഞ്ചിരിയോ?
വിജനമാം വഴിയിലെ കാത്തിരിപ്പോ?
കാല്‍പ്പാടുകള്‍ തേടിയുള്ള യാത്രയോ?
നിശബ്ദതയില്‍ ഓര്‍മ്മകളുടെ കൊഞ്ചലോ?
വസന്തത്തില്‍ പൂക്കള്‍ തിരഞ്ഞിടും. 
വര്‍ഷമാരിയില്‍ നനയാന്‍ കൊതിച്ചിടും.
നിലാ രാത്രിയില്‍ നക്ഷത്രങ്ങളെ തേടിടും.
ഹേതുവാല്‍ നിന്‍ ശൂന്യത മനസ്സിനെ മുറിച്ചിടും.