രാവിലെ കൊപ്ര അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഗോപിപ്പിള്ള വെപ്രാളപ്പെട്ട് പടിക്കെട്ട് കയറി വരുന്നത്. അയാള് ദൂരെവെച്ചേ സൈക്കളില്‍ വെറുതെ മണിയടിക്കുന്നുണ്ടായിരുന്നു. ചാക്കില്‍ നിന്ന് ആക്രി വാരിയിടുന്നതുപോലെ സൈക്കിള്‍ സ്റ്റാന്റില്‍ വയ്ക്കുന്ന ഒച്ചയും കേട്ടു... അയാള്‍ കിതക്കുന്നുണ്ടായിരുന്നു...
''കൊച്ചാട്ടാ....കൊച്ചാട്ടാ...രവിപ്പിള്ളക്കൊച്ചാട്ടാ....നമ്മടെ ഭാസ്‌ക്കരമ്മാവന് കൊച്ചാട്ടനെ ഒന്ന് കാണണമെന്ന്....അന്ത്യാഭിലാഷമാന്നാ തോന്നുന്നത്....വല്ലോമൊക്കെ പറഞ്ഞ് ഏല്പിക്കാനാരിക്കും''
''എന്താടാ ഇപ്പം...നീ പോ ഗോപീ, ഞാനങ്ങ് വന്നേക്കാം,വൈകിട്ട് ചക്കരപ്പാറ വരെ പോകണം ആ വഴിക്കു കേറാം.''
''യ്യോ പോരാ കൊച്ചാട്ടാ...എന്നോട് വളരെ രഹസൃമായാ പറഞ്ഞേ...കേയ്യോടെ കൂട്ടിക്കൊണ്ടു വരണമെന്ന്.ആ പട്ടാളം കേശു അറിയല്ലേ..''
''എടാ നീ പോ ഞാനങ്ങ് വരാം...''
''വരണെ....അത്ര അടിയന്തര കാരൃമായിട്ടാ..പുട്ടു പോലും തിന്നാതെ ഞാനീ ഹെര്‍ക്കുലീസും ചവിട്ടി വന്നെ...''
''എന്നാ നീ വാ കാപ്പികുടിക്കാം''
''വേണ്ട കൊച്ചാട്ടാ, പുട്ട് തണുത്തു കാണും... എന്നാലും, ഭാനി എനിക്കായ് ചുട്ടതല്ലിയോ...''
വന്നതിലും വേഗം അവന്‍ മണിയടിച്ച് തിരിച്ചു വിട്ടു.
എന്തിനാവും ഭാസ്‌ക്കരക്കുറുപ്പ് തന്നെ കാണണമെന്ന് പറഞ്ഞത്.കരയോഗത്തിന് വല്ലതും മരിക്കുന്നനുമുമ്പ് എഴുതിത്തരാനോ മറ്റോ ആണോ.ചാവാന്‍ കിടക്കുമ്പോഴാണല്ലോ പലര്‍ക്കും ദൈവഭയവും,സമുദായ സ്‌നേഹവും ഉണ്ടാവുക.
ആരോടും അധികം സംസാരിക്കുന്ന പ്രകൃതമല്ല ഭാസ്‌ക്കരക്കുറുപ്പിന്.വായില്‍ മുറുക്കാനിട്ട്,കണ്ണടയ്ക്ക് മുകളിലൂടെയുള്ള നോട്ടം കൊണ്ടും ശരീര ചലനങ്ങള്‍ കൊണ്ടുമാണ് സംസാരമേറെ.എന്തുകൊണ്ടോ തന്നോട് ആദൃകാലം മുതലിന്നു വരെ ഒരു പ്രത്യേക സ്‌നേഹവും,ബഹുമാനവുമാണ്. കടയില്‍ എത്ര തിരക്കാണെങ്കിലും തന്നെക്കണ്ടാല്‍, ഇറങ്ങിവന്ന് വായിലെ മുറുക്കാന്‍ തുപ്പി, തോളിലെ തോര്‍ത്തില്‍ വായ തുടച്ച് ചിരിച്ചു കൊണ്ട് കുശലം പറയും.കടയ്ക്കകത്ത് മടക്കി വച്ചിരിക്കുന്ന പഴയ ഇരുമ്പു കസേര നിവര്‍ത്തി, തോളിലെ തോര്‍ത്തു കൊണ്ട് തുടച്ച് പുറത്തിട്ടു തരും.
''ഇരിക്ക് കൊച്ചാട്ടാ''
തന്നെക്കാള്‍ പ്രായം ഏറെയുണ്ടെങ്കിലും നാട്ടുകാരിലേറെയും തന്നെ വിളിക്കുന്ന പോലെ കൊച്ചാട്ടാ എന്നാണ് കുറുപ്പും വിളിക്കുക.എന്തിന് കരയോഗ മീറ്റിങിന് ബഹുമാനപ്പെട്ട പ്രസിഡന്റ് എന്ന് വിളിക്കേണ്ട പൊതുയോഗത്തിലും നമ്മുടെ രവിപ്പിള്ള കൊച്ചാട്ടനെന്നാണ് സംബോധന. ശരിക്കും പേര് രവീന്ദ്രനാഥന്‍ നായര്‍ എന്നാണ്. ചെറുപ്പത്തില്‍ ക്രിസ്ത്യാനികളായ ചങ്ങാതിമാര്‍ വിളിച്ച പിള്ളാച്ചാ വിളി, എങ്ങനെയൊക്കെയോ രവിപ്പിള്ള കൊച്ചാട്ടനും, കൊച്ചാട്ടനുമായ് മാറി. താന്‍ പോലും തന്റെ പേര് അതാണെന്ന് ഉറപ്പിച്ചപോലെയായി, ഇന്‍ഷ്വറന്‍സ് പോളിസികളിലോ, ബാങ്കിടപാട് അടക്കമുള്ള രേഖകളിലോ കാണാറുള്ള രവീന്ദ്രനാഥന്‍ നായരെ താന്‍, ആരോ ഒരാള്‍ എന്ന മട്ടില്‍ നോക്കിക്കാണുന്നതു പോലെയായിട്ടുണ്ട്.
ഭാസ്‌ക്കരക്കുറുപ്പ് 18 വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നതാണ്. ഇന്ത്യാ ചൈനാ, ഇന്ത്യാ പശ്ചിമ പാകിസ്ഥാന്‍,പാകിസ്ഥാന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒരു ധീര ജവാനാണ്.മലയാളിക്ക് ഒരു എക്‌സ് സര്‍വ്വീസ് കാരനെന്നാല്‍ ബഡായ് കഥകളും,കുപ്പിയും മാത്രമാണ്.അവരുനേരിട്ടിട്ടുള്ള ജീവിതസന്ദര്‍ഭങ്ങള്‍, അനുഭവങ്ങള്‍,നാടുകള്‍ ഒക്കെ മലയാളിക്ക് ബഡായ് ആണല്ലോ, പുന്നമ്മൂട്ടില്‍ ചന്ദയ്ക്കും ചക്കരയ്ക്കും അപ്പുറമുള്ളതെല്ലാം അവന് ബഡായി.
കുറുപ്പ് പട്ടാളത്തിലിരിക്കുമ്പോഴാണ് കവണാറ്റില്‍ കൈമള്‍ടെ മകള്‍ സുഭദ്രയെ കല്ല്യാണം കഴിക്കുന്നത്. കവണാറ്റില്‍ കൈമള്‍ ഒരു കാലത്ത് പ്രതാപിയായിരുന്നു, ഇന്നെല്ലാം ക്ഷയിച്ചു, എന്നിട്ടും കുറേക്കാലം മൂനുകാലില്‍ നടക്കുന്ന അയ്യപ്പനാനയെ കൈമള് മകനെപ്പോലെ നോക്കി. അവസാനം വരെ വിറ്റില്ല. ആകെ വരുമാനം ചായക്കടമാത്രമായപ്പോഴും അയ്യപ്പനാനയെ അയാള്‍ സംരക്ഷിച്ചു, ചെറിയ ചെറിയ എഴുന്നള്ളത്തിനും പറയെടുപ്പുകള്‍ക്കും വിട്ടു, മറ്റാനകളുടെ പകുതി ഏറ്റമെ അയ്യപ്പനാനക്ക് കമ്മറ്റിക്കാരും നാട്ടുകാരും വിലയിട്ടിരുന്നുള്ളൂ.
അതുകൊണ്ട് മിക്കദിവസവും പണിയുണ്ടായിരുന്നു, പാവം ആനയായിരുന്നു, നാറാപിള്ള ഒറ്റയ്ക്കാണ് അയ്യപ്പനെ കൊണ്ടു നടന്നത്, ഏതു വീട്ടിലും കേറിച്ചെല്ലാം, അയ്യപ്പന്, ഇഡ്ഡലി എങ്കില്‍ ഇഡ്ഡലി, മാങ്ങാ എങ്കില്‍ മാങ്ങാ... എന്തിന് ചപ്പാത്തിപോലും അയ്യപ്പന് കൊടുക്കും. നാറാപിള്ളയ്ക്ക് രണ്ട് ബീഡിയോ, മുറുക്കാനോ സംഭാരമോ... എന്താ ഉള്ളതെന്നുവച്ചാല്‍ അത്. അയ്യപ്പന്‍ ഒരു കാല് വലിച്ചു വച്ച് മലയും കയ്യാലയും തോടും കടന്ന് പറയെടുത്തു പോകുന്നത് കാണുമ്പോള്‍ കൈമളിന് സങ്കടം വരും. വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍ അയ്യപ്പാ നിന്നെ ഇങ്ങനെ....കഷ്ടപ്പെടുത്തില്ലായിരുന്നു.
കിട്ടുന്ന കുറഞ്ഞ കൂലികൊണ്ട് നാറാപിള്ളയ്ക്കു ശമ്പളവും, അയ്യപ്പനുള്ള ചികിത്സയും ചിലവും നടക്കുമായിരുന്നു... അവസാന കാലമായപ്പോള്‍ എഴുന്നള്ളത്ത് തീരെ ഇല്ലാതായി, കടയിരിക്കുന്ന ചന്തയിലെ കണ്ണായ ഭൂമി വിറ്റിട്ടാണ് കൈമള് അയ്യപ്പനെ നോക്കിയതും, സുഭദ്രയെ കുറുപ്പിന് വിവാഹം ചെയ്ത് കൊടുക്കുന്നതും.
കണ്ണായ പൊന്നു വിളയുന്ന ഭൂമികള്‍ ഓരോന്നായ് വിറ്റു പോയപ്പോഴോ,ഏക വരുമാന മാര്‍ഗ്ഗമായ ചായക്കടയിരിക്കുന്ന ഭൂമി വിറ്റപ്പോഴോ കരയാതിരുന്ന കൈമള്‍, അയ്യപ്പന്‍ ചരിഞ്ഞപ്പോള്‍ കരഞ്ഞു,വായില്‍ തോര്‍ത്ത് തിരുകി അയ്യപ്പനെ ലോറിയേലേക്കെടുക്കും വരെ കരഞ്ഞു... പിന്നീട് കൈമള് തന്റെ വീടോ പുരേടമോ വിട്ട് പുറത്തു പോയിട്ടില്ല.
നല്ലവനായ മരുമോന്‍- കുറുപ്പ്- എല്ലാമാസവും തന്റെ വീട്ടിലേക്കയക്കുന്ന പോലെ ഒരു തുക കവണാറ്റില്‍ കൈമളുടെ വീട്ടിലേക്കുമയച്ചു.
കുറുപ്പ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു പോരുമ്പോള്‍ മൂത്ത മകള്‍ സുജാതയ്ക്ക് 10 വയസ്സ്, ഇളയവള്‍ സുംഗലയ്ക്ക് ആറും.
അത്യാവശൃം പുരയിടവും തകിടിയും മലയും കുറുപ്പിനുണ്ടായിരുന്നു.
പുരയിടത്തില്‍ കാച്ചില്‍ മുതല്‍ ചേനവരെ, തകിടിയില്‍ ഏത്തയും,മൊന്തനും പടറ്റിയും പാളേന്തോടനും,മലയില്‍ റബ്ബര്‍.മൂനാലു പശുക്കളും. രണ്ടാളുടെ ജോലി കുറുപ്പു ചെയ്യും,ഭാരൃ സുഭദ്രയും ഒപ്പം കൂടും...അങ്ങനെയിരിക്കെ പെട്ടെന്നൊരു പനിവന്നു, കോശീ മെമ്മോറിയലില്‍ ഒരാഴ്ച, മൂനാലുദിവസം മെഡിക്കല്‍ കോളജില്‍... ഉറങ്ങുന്ന പോലെ സുഭദ്ര അങ്ങു പോയി.
മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് രണ്ടു ദിവസമായപ്പോഴാണ്, നൂറ് കണക്കിന് മരണങ്ങള്‍ നേരില്‍ കണ്ടിട്ടുള്ള ആ ധീര ജവാന് സ്വന്തം ഭാരൃയുടെ മരണത്തെ ഉള്‍ക്കൊള്ളാനായത്... അയാളെ ആകെ പിടികൂടിയിരുന്ന മരവിപ്പ് ഒരു ഞെട്ടല്‍ പോലെ അയാളിലേക്ക് പടര്‍ന്നു കയറി.
പറക്കമുറ്റാത്ത രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍... കുറുപ്പിന്റമ്മ പുല്ലാറ്റു നിന്ന് വീട്ടില്‍ വന്നു പിള്ളാര്‍ക്ക് കൂട്ടായി നിന്നു. അവര്‍ക്കൊരാള്‍ടെ സഹായം വേണമെന്ന നിലയായപ്പോള്‍, അവര് തന്നെ മോനോട് പറഞ്ഞു,
''നീ ഒരു കല്ല്യാണം കൂടി കഴിക്ക്, നിനക്ക് വയസ്സാങ്കാലത്ത് ഇറ്റ് വെള്ളം അനത്തിത്തരാനും, ഇതുങ്ങക്ക് ഒരു കൂട്ടിനും...''
അപ്പോഴെല്ലാം കുറുപ്പ് ഒന്നും പറയാതെ ഒരു തുണ്ട് പൊയല കൂടി വായില്‍ തിരുകി അമര്‍ത്തിച്ചവച്ച് നടന്നു പോയി.
''എടാ പാക്കര..നീ ഈ പിള്ളാരെന്ന് പറഞ്ഞിരുന്നാല്‍ ഇതുങ്ങളെ കെട്ടിച്ച് വല്ലോടത്തും വിട്ടാ... നിനക്കാരുണ്ട്...'' ആ വൃദ്ധ നയനങ്ങള്‍ നനഞ്ഞു...തൊണ്ടക്കുഴിയിലൂടെ സങ്കടം ഇടിച്ചിറങ്ങി നെഞ്ചില്‍ ഉരുണ്ടുപിരണ്ടു.
കുറുപ്പ്പലചരക്കുകടയിലും പറമ്പിലും പണിയെടുത്തു... മുകളിലുറപ്പിച്ച ചണം ഉരുള്‍... പലവട്ടം ഉരുണ്ടുരുണ്ട് തീരുകയും കുമ്പിളുകുത്തുന്ന പയറിന്റെയും ഉഴുന്നിന്റെയും ഒക്കെ മീതെ പ്രണയപൂര്‍വ്വം പുണരുകയും ചെയ്തു... ചാന്തിന്റെ മണമുള്ള പെണ്ണുങ്ങള്‍ കണ്ണുകള്‍ നീട്ടിയെഴുതി കുറുപ്പിന്റെ മുന്നില്‍ കുറുകിയും കളം വരച്ചും, വിഭാരൃനായ കുറുപ്പിനെ വീഴ്ത്താന്‍ നോക്കി, കുറുപ്പതൊന്നും കണ്ടില്ല... അറിഞ്ഞില്ല...
മരം കോച്ചുന്ന മകരമാസങ്ങളിലും, മഴ ഉറഞ്ഞുതുള്ളുന്ന തുലാമാസ രാത്രികളിലും, കുറുപ്പ് സ്ത്രീസ്പര്‍ശമേല്ക്കാതെ,പകലിന്റെ അതൃദ്ധ്വാനത്തില്‍ തളര്‍ന്നുറങ്ങി. പിള്ളാരും വളര്‍ന്നു കൊണ്ടിരുന്നു. മൂത്തവള്‍ സുജാത ടി.ടി.സി പഠിച്ച് പാസ്സായി മലപ്പുറത്തൊരു സക്കൂളില്‍ ജോലിയായി, അവളുടെ കൂടെത്തന്നെ ജോലിചെയ്യുന്ന കുറിയന്നൂര്‍കാരന്‍ ഒരു അദ്ധ്യാപകന്റെ ആലോചന വന്നു... എടീ പിടീന്ന് കല്ല്യാണം കഴിഞ്ഞു.സുമംഗല ബി.എ. കഴിഞ്ഞ് ബി.എഡ്ഡ് ന് പോകണം എന്നു പറഞ്ഞിരിക്കുമ്പോഴാണ് മുതുകുളത്തു നിന്ന് കേശവന്‍കുട്ടിയുടെ ആലോചന വരുന്നത്.പട്ടാളത്തിലാ... മാത്രമല്ല ഉള്ള ഭൂമീം വീടും പെങ്ങള്‍ക്ക് കൊടുത്ത് അവളെ കെട്ടിച്ചുവിട്ട, കേശുവിന് ഇവിടെ വന്നു നില്ക്കാനും സമ്മതം. സുമംഗലക്ക് ഒട്ടും സമ്മതമില്ലായിരുന്നു... അവള്‍ക്ക് പഠിച്ചൊരു ജോലി വേണമെന്നായിരുന്നു.ഇങ്ങനൊരാലോചന വന്നപ്പോള്‍ പിന്നൊന്നും നോക്കിയില്ല... ആ കല്യാണമങ്ങ് നടത്തി.
കേശു പട്ടാളത്തില്‍ നിന്ന് വിരമിച്ചുവീട്ടില്‍ നിന്നപ്പോഴാണ് അവന്റെ തനിഗുണം മനസ്സിലാകുന്നെ... പാറപോലൊരുത്തന്‍... ഭാരൃയോടുപോലും അവനൊന്ന് ചിരിച്ചു കണ്ടിട്ടില്ല,മക്കളോടുപോലും പട്ടാള ഭാഷയിലാണ് സംസാരവും പെരുമാറ്റവും. കുട്ടികളെ ചെറുതിലെപോലും ഒന്ന് മടിയിലിരുത്തുന്നത് കണ്ടിട്ടില്ല. കുപ്പി അതേപൊലെ വില്ക്കും, കുറുപ്പിന്റെ ക്വാട്ടയും അവനാണു വില്ക്കുന്നത്. രാത്രി ബാങ്കില്‍ സെക്യൂരിറ്റി പണിയും പകല്‍ ആട്ടോറിക്ഷാ ഓടീരും.ഇടയ്ക്ക് റബറിന്റെ പണിയും പുരേടത്തില്‍ പണിയുമൊക്കെ ചെയ്യും.... പക്ഷെ മനുഷൃനാണെന്ന് മനസ്സിലാവുന്നത് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ മാത്രമാണ്. അലറുന്ന ഒരു മരപ്പാവ. വെറുതെ കലഹിക്കുന്ന ഒരു കാട്ടാളന്‍.
കുറുപ്പിനു വയ്യാതായി, കടയില്‍ എന്നിട്ടും കച്ചവടത്തിനു വലിയ കുറവില്ല.ചണറാട്ട് വേഗത്തില്‍ കറങ്ങിത്തീര്‍ന്നു കൊണ്ടിരുന്നു.അപ്പോഴാണ് രവിപ്പിള്ള കൊച്ചാട്ടന്‍ വഴി അവനൊരു നിര്‍ദ്ദേശം വച്ചത്,കച്ചവടം ഇനി കേശു നടത്തട്ടെ... തീരെ മനസ്സുവന്നില്ല അതിന്. കുറുപ്പിന്റെ ജീവനും, ജീവിതവുമാണാ കട. കടയുടെ ഓരോ പലകയും രാവിലെ എടുത്തുമാറ്റുന്നത് ഒരു കുഞ്ഞിനെ എടുത്തുമാറ്റുന്ന സൂക്ഷ്മതയോടെയും സ്‌നേഹത്തോടുമാണ്.
വില്ക്കാന്‍ കൊണ്ടുവരുന്ന വാഴക്കുലക്കും, ഏത്തക്കുലയ്ക്കും, തൊട്ടുപുളിയ്ക്കും, നാളീകേരത്തിനും പരമാവധി വിലകൊടുത്തു. അതിനു പിന്നിലെ അധ്വാനം കുറുപ്പിന് ബോദ്ധൃമുള്ളതാണല്ലോ. അത് വില്ക്കുന്നതും മറ്റെവിടുത്തെ വിലയിലും താഴെയായിരുന്നു. നാട്ടിലെ ഓരോരുത്തരും സാധനങ്ങളുടെ പേരു പറഞ്ഞാല്‍ മതി,അളവെത്രയെന്ന് കുറുപ്പിനറിയാം.
എന്നായാലും കേശുവിനുള്ളതാണല്ലോ കട, അതയാളെ മനസ്സില്ലാ മനസ്സോടെ ഏല്പിച്ച് കുറുപ്പ് പിന്നവിടെ പോകാതായി.അതാണതിന്റെ ശരിയെന്നു തോന്നി,പലതുകൊണ്ടും
ഓരോ ദിവസം ചെല്ലും തോറും റാട്ടിന്റെ കറക്കം കുറഞ്ഞു കുറഞ്ഞുവന്നു.വില്ക്കാനാള് തീരെ വരാതായി, വാങ്ങാനും ആളു കുറഞ്ഞു.അതിനീം കുറ്റം കുറുപ്പിന്,അതിന്റെ ദേഷൃം തീര്‍ക്കുന്നത് സുമംഗലയോടും.
കുറുപ്പ് തിണ്ണയ്‌ക്കെ തുണിക്കസേരയിലൊതുങ്ങി....മെല്ലെ മെല്ലെ കട്ടിലിലായ് കൂടുതല്‍ സമയം.
മനസ്സില്‍ വല്ലാത്ത ഒരാധി...ഒരു സമാധാനമില്ലായ്മ...താനൊറ്റയ്ക്ക് നടന്ന് നടന്ന് ഒരു മരുഭൂമിയിലെത്തിയപോലൊരു തോന്നല്‍.
കേശു സീമംഗലയെ വസ്തുവെല്ലാം എഴുതിവയ്ക്കണം എന്നു പറഞ്ഞ് വഴക്കുണ്ടാക്കാന്‍ തുടങ്ങി.
ഒരു ദിവസം ചാരുകസേരയില്‍ കിടന്ന കുറുപ്പിന്റെ മുന്നില്‍ നിന്ന് കേശു ഉറഞ്ഞുതുള്ളു.
കുറുപ്പിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി,തോളില്‍ കിടന്ന തോര്‍ത്തുകൊണ്ട് കണ്ണീരൊപ്പാന്‍ പോലും കുറുപ്പ് മറന്നു പോയി.
സങ്കടം മറയ്ക്കാന്‍ വെറ്റേമാന്‍ ചെല്ലത്തിലേക്ക് കുറുപ്പ് കൈ നീട്ടി....കേശു വെറ്റേമാന്‍ ചെല്ലത്തോടെടുത്ത് വെളിയിലേക്കെറിഞ്ഞു.
സുമംഗലയും മക്കളും അന്ധാളിച്ചു നിന്നു... സുംമംഗലയുടെ നെഞ്ചില്‍ ഒരു നിലവിളി പഴയ അലുമിനിയം പാത്രം പോലെ ചവിട്ടിക്കൂട്ടിക്കിടന്നുരുണ്ടു.
രവിപ്പിള്ള പടികടന്നു വരുമ്പോള്‍ കുറുപ്പ് കസേരയില്‍ കിടക്കുകയായിരുന്നു.
രവിപ്പിള്ളയെ കൈകൊണ്ട് ആഗൃം കാട്ട് കുറുപ്പ് മുറിയില്‍ കയറി, വാതിലടക്കാന്‍ രവിപ്പിള്ളയോട് പറഞ്ഞിട്ടയാള്‍ കട്ടിലിലിരുന്നു.രവിക്കൊച്ചാട്ടനോട് അടുത്തിരിക്കാന്‍ ആംഗൃം കാട്ടി,അയാളടുത്തിരുന്നു.
കുറച്ചു നേരം കുറുപ്പ് രവിപ്പിള്ളയുടെ മുഖത്തു നോക്കിയിരുന്നു.
''രവിക്കൊച്ചാട്ടനറിയാമല്ലോ എന്റെ പിള്ളാരേം എന്നേം ഇട്ടേച്ച് അവളു പോവുമ്പോ, എനിക്ക് മുപ്പത്തേഴാ പ്രായം''.
കുറുപ്പ് ഓട്ടുമൊന്തയില്‍ നിന്ന് ഇത്തിരി വെള്ളം കുടിച്ചു. തോര്‍ത്തുകൊണ്ട് വായ തുടച്ചു...
''ഞാനിന്നേ വരെ ഒരു പെണ്ണുങ്ങളേം വിളിച്ച് വീട്ടില്‍ കേറ്റിയിട്ടില്ല... ഒരു ശൃംഗാരിയുടേയും വീട്ടില്‍ രാത്രി ചൂട്ടുകറ്റേം കത്തിച്ച് പോയിട്ടുമില്ല''.
വീണ്ടും അയാള്‍ നിര്‍ത്തി.
''അതുപിന്നെ എല്ലാര്‍ക്കുമറിയുന്ന കാരൃമല്ലേ.അന്നൊരു പെണ്ണുകെട്ടിയിരുന്നേല്‍ഇന്നൊരു കൂട്ടായേനേം''.
''അതിനെന്ത് ഉറപ്പാ കൊച്ചാട്ടാ ഉള്ളത്. എന്റെ മക്കളെ വരുന്നവള് നോക്കും എന്നെന്താണ് ഉറപ്പ്.....അന്നത്തെ ശരി അതായിരുന്നു...പക്ഷെ....''
''ഇനിയിപ്പംംഅത് പറഞ്ഞിട്ട് കാരൃമില്ല.വല്ല ഭാഗവതമോ ,രാമയണമോ വായിച്ച് സമാധാനത്തോടിരുന്നാട്ടെ''.
''സമാധാനം...''
''ഞാന്‍ വസ്തുവായും കാശായിട്ടും കുറെ സമ്പാദിച്ചിട്ടുണ്ട്...''
വീണ്ടും നിശ്ശബ്ദത.
''ഞാന്‍ രവിപ്പിള്ള കൊച്ചാട്ടനെ വിളിച്ചത്.....ഒരു കാരൃം പറയാനാ....എനിക്കൊരാശ..വെറും ഒരാശയല്ല,കടുത്ത ആഗ്രഹം.''
''നിങ്ങള് പറ എന്നെക്കൊണ്ട് കഴിയുമെങ്കില്‍ ഞാനത് നടത്തിത്തരാം''
കുറുപ്പ് ആശയോടെ രവിപ്പിള്ളയുടെ മുഖത്തേക്കു നോക്കി....അയാള്‍ ആകെ ഒന്നുണര്‍ന്ന പോലെ....
''എനിക്ക് ഒരു.....എനിക്കൊരു പെണ്ണിനെ ഒന്നു ഭോഗിക്കണം കൊച്ചാട്ടാ....രണ്ടുമൂനുദിവസം ഒന്ന് കൂടെ കിടക്കണം, എന്തുവേണെ കൊടുക്കാം...രൂപായോ, പത്തു സെന്റ് ഭൂമിയോ...എന്തു വേണേല്‍ കൊടുക്കാം.''
പെട്ടന്ന് ഭൂമികുലുങ്ങുന്നപോലെ അടച്ചിരുന്ന കതവ് ചവിട്ടിത്തുറന്ന്... കലിതുള്ളി കേശു... കേയ്യില്‍ കിട്ടിയ പാത്രങ്ങളയാള്‍ നിലത്തടിച്ചു...
അലറി...
''എടീ നിന്റെ തന്തയ്ക്ക് വയസ്സാങ്കെലിന്തെ...അയാള്‍ക്ക് പെണ്ണുവേണമെന്ന്...''
പിന്നീട് പറഞ്ഞതൊന്നും ആരും കേള്‍ക്കാനോ ആരോടും പറയാനോ കൊള്ളുന്ന കാരൃങ്ങളല്ല. രവിപ്പിള്ള വേഗം തിരികെ നടന്നു.
അതിരാവിലെ ഗോപിപ്പിള്ളയുടെ ഒച്ചകേട്ടാണുണര്‍ന്നത്.
''കുറുപ്പു ചേട്ടനെ കാണുന്നില്ല... എല്ലായിടത്തും അന്വേഷിച്ചു... വെളുപ്പിനത്തെ ബസ്സിലെങ്ങാനും കേറിയോന്ന് അന്വേഷിച്ചു. ഇല്ല... ഇവിടേം കൂടെ ഇനി നോക്കാനുള്ളൂ. ഇന്നലെ കൊച്ചാട്ടന്‍ പോനേന്റെ പിന്നാലെ ആകെ അലമ്പാരുന്നു... ഒരു യുദ്ധം തന്നെ നടന്നു. കേശു കുറുപ്പു ചേട്ടനെ കസേരേന്ന് വലിച്ച് താഴെയിട്ടു... അവന്‍ പറയുന്ന ഭ്രാന്തൊന്നും ആരും വിശ്വസിച്ചില്ല.നമുക്കറിയത്തില്ലിയോ ഭാസ്‌ക്കരമ്മാവനെ... അഭിമാനിയായ അമ്മാവന്റെ അവസ്ഥ ഓര്‍ക്കുമ്പഴാ...''
രവിപ്പിള്ളയും കുറുപ്പും തമ്മില്‍ സ്വത്ത് ഭാഗംവയ്ക്കുന്ന കാരൃം വല്ലതുമാവും സംസാരിക്കുന്നതെന്ന ധാരണയിലാണ് കേശു കതവില്‍ ചെവിചേര്‍ത്ത് നിന്നത്... പിന്നീട് നടന്ന ഭൂകമ്പത്തിന്റെ വസ്തുത തനിക്കും കുറുപ്പിനും, കേശുവിനുമേ അറിയൂ.അവന്‍ പറയുന്നതൊട്ട് ആരും വിശ്വസിക്കുകയുമില്ല.
പെട്ടന്നാണ് വേലു ഓടിവന്നത്...
''കൊച്ചാട്ടാ...കുറുപ്പ് ചേട്ടന്‍ പോയി...''
ഇലങ്ങാട്ടെ പാറമടയില്‍ കിടക്കുന്നു.
കേശു കൊന്ന് കൊണ്ടിട്ടതാവണം. അവരെ വീടിനു പിറകിലെ ഇറക്കം ഇറങ്ങിച്ചെന്നാല്‍ താഴോട്ട് അഗാധമായ പാറപൊട്ടിച്ച മടയാണ്... പൊട്ടിയകല്ലുകളും അങ്ങ് താഴെ വെള്ളവും. അങ്ങേരെ അവന്‍ കൊണ്ട് തള്ളിയിട്ടതാവണം''
അവര്‍ മൂന്നുപേരും കുറുപ്പിന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു. ചെല്ലുമ്പോള്‍ എഴുത്തിലിന്റെ പടിയേല്‍ കേശു ഇരിപ്പുണ്ട്, താഴേക്ക് നോക്കി, ആര്‍ക്കും മുഖം കൊടുക്കാതെ.
പോലീസിലറിയിച്ചിട്ടുണ്ട്....പോലീസിപ്പോള്‍ വരും. അപ്പോഴാണ് അമ്പോറ്റി വക്കീല്‍ പടികയറി വരുന്നത്.
''നിങ്ങളാരും അവന്റെ നെഞ്ചത്ത് കേറണ്ട. കുറുപ്പ് ചാടിച്ചത്തതാ. രാവിലെ എന്റെ വരാന്തയില്‍ ഒരു കത്തുകണ്ടു. ആരോ കൊണ്ടു വച്ചതാവണം. കത്തിനു മുകളില്‍ ഒരു ളൊന്തയും വെച്ചിട്ടുണ്ടായിരുന്നു''.
അമ്പോറ്റിവക്കീലിന്റെ മുറ്റത്തുകൂടി, കപ്പത്തോട്ടം കഴിഞ്ഞാല്‍ പാറമടയിലേക്കെളുപ്പമാണ്.
''ഭാസ്‌ക്കരക്കുറുപ്പ് ആത്മഹതൃ ചെയ്തതാണ്, കേശു അതിനുത്തരവാദിയല്ല.അവനല്ലെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.അവനവന്റെ സങ്കടംകൊണ്ട് വല്ലതും പറഞ്ഞു കാണും. അതും മരണവുമായ് ഒരു ബന്ധവുമില്ല. ജീവിതം മടുത്തു...അത്ര തന്നെ.''
കേശുവിനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നതു കാണാന്‍ കാത്തിരുന്ന ജനം നിരാശരായി... പിറുപിറുത്തും പല്ലുകടിച്ചും നിന്നു. വക്കീല്‍ തുടര്‍ന്നു.
''പിന്നെ ഭാസ്‌ക്കരക്കുറുപ്പ് രണ്ടു വര്‍ഷം മുമ്പേ എന്നെക്കൊണ്ട് ഒരു വില്പത്രം എഴുതി രജിസ്റ്റര്‍ ചെയ്തു വച്ചിട്ടുണ്ട്. അയാളുടെ സകല സ്വത്തുക്കളും, സുമംഗലയ്ക്കും ഭര്‍ത്താവ് കേശുവിനും എഴുതിവച്ചിട്ടീണ്ട്. പഞ്ചായത്താഫീസിന് മുന്നിലെ നാല്പത് സെന്റ് മൂത്തമകള്‍ സുജാതയ്ക്ക്. ബാക്ക് നിക്ഷേപങ്ങള്‍ രണ്ടുമക്കള്‍ക്കും തുല്യമായ് വീതിച്ചെടുക്കാം''.
വലിയ പ്രതീക്ഷയോടുകൂടി തടിച്ചു കൂടിയ ജനം ആകെ നിരാശരായ്. ചിലര്‍ പിരിഞ്ഞുപോയി, മറ്റു ചിലര്‍ പാറമടയിലെ കാഴ്ചകാണാന്‍ പോയി. എഴുത്തിന്റെ തിണ്ണയിലിരുന്ന കേശു മെല്ലെ തലയുയര്‍ത്തി രവിക്കൊച്ചാട്ടനെ ഒന്നു നോക്കി.
അയാളുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു. കണ്ണുനീര്‍ അയാളുടെ രണ്ടു കവിളുകളിലൂടെ താഴേക്കൊഴുകുന്നുണ്ടായിരുന്നു.
T.N.Deviprasad
Mavelikara

1 Comments
Super
ReplyDelete