മഴ 
പെയ്‌തൊഴിഞ്ഞത് 
അറിയിക്കാതെ വെയിലും.

വെയില്‍ 
വന്നുവെന്നതറിയിക്കാതെ 
മഴയും 
വേരുകള്‍ പോലെ 
ചങ്ങാത്തത്തിലാണ്.

എന്നിട്ടും 
അറിഞ്ഞിട്ടുമറിയാത്ത പോലെ 
എന്തൊക്കെയോ 
ചെയ്തു കൂട്ടി 
പോകുന്നുവല്ലോ ചിലര്‍!
© Raveendran Meppayyoor