കുറച്ചുനാളിന് ശേഷം വേദ വന്ന് ഞങ്ങളോട് ഹര്‍ഷന്റെ കാര്യം പറഞ്ഞു. അവളെ ഒരുപാടുതവണ ഞങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുവാന്‍ ശ്രമിച്ചു. അവള്‍ ഒന്നും കേട്ടില്ല. അവള്‍ക്ക് അവനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു, അങ്ങനെ അതിന്റെ പേരില്‍ ആദ്യമായി ഞാന്‍ അവളെ തല്ലി. അതിന്റെ സങ്കടം സഹിക്കാന്‍ വയ്യാതെ അവള്‍ കൈമുറിച്ചു.
രണ്ട് ദിവസം ആശുപത്രിയിലായിരുന്നു. ഇത് കാരണത്താല്‍ ഞങ്ങള്‍ക്ക് അവരുടെ ബന്ധം അംഗീകരിക്കാതെ വേറെ വഴിയില്ലായിരുന്നു. മകള്‍ ഇത്രയധികം സ്‌നേഹിക്കുന്നവനെ ഒരുനോക്കുകാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അവള്‍ അവനെ വീട്ടില്‍ വിളിച്ചുകൊണ്ടുവന്നു. കണ്ട മാത്രയില്‍ തന്നെ ഹര്‍ഷനെ ഞങ്ങള്‍ക്ക് ഇഷ്ടമായി. അവന്‍ ഞങ്ങളോട് വേദയെ ഒരുപാടിഷ്ടമാണെന്ന് പറഞ്ഞു. അതില്‍ നിന്ന് അവന്റെ സ്‌നേഹം സത്യസന്ധമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.
അങ്ങനെ അവരെ ഒരുമിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
വേദയുടെ ആഗ്രഹം പോലെ എല്ലാം തീരുമാനിച്ചു. അവന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ തന്നെ എല്ലാ തീരുമാനവും എടുത്തു. വേദയുടെ പേരില്‍ ആയിരുന്ന കമ്പനി ഹര്‍ഷന്റെ പേരില്‍ ആക്കി. ഇത് അവന്‍ അറിയാതെ എടുത്ത തീരുമാനം ആയിരുന്നു. നിശ്ചയത്തിന് ഒരു സര്‍പ്രൈസായി ഇത് കൊടുക്കാം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. പിന്നെയെല്ലാം പഴയതുപോലെയായി.
വീട്ടില്‍ സന്തോഷവും പുതിയ അതിഥിയും വന്നു. ഹര്‍ഷന്‍ ഒരു പാവമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി, അവന് ആരുമില്ലെന്ന സങ്കടം ഇനിയും വേണ്ട ഞങ്ങള്‍ അവന് ഉണ്ടെന്ന ബോധ്യം വന്നു. അങ്ങനെ അവരുടെ നിശ്ചയം ഉറപ്പിച്ചു. രണ്ടാളും നല്ല സന്തോഷത്തിലാണ്. നിശ്ചയത്തിന് തലേദിവസം വേദയ്ക്ക് ഒരു ഗിഫ്റ്റ് കൊടുക്കണം എന്ന്പറഞ്ഞ് അവളെയു വിളിച്ച് പുറത്തേക്ക് പോയതാണ്. തിരിച്ചുവന്നത് വേദമാത്രം. പോകുന്ന വഴിയില്‍ ഒരു അപകടം ഉണ്ടായി സ്‌പോട്ടില്‍വെച്ചുതന്നെ ഹര്‍ഷന്‍ മരണപ്പെട്ടു. ബോധമില്ലാത്ത വേദയെ ആരോ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. അവള്‍ അതിന്റെ ആഘാദത്തിലായി. ബോധം വന്നപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കാന്‍ തുടങ്ങി. അവളായിരുന്നു കമ്പനിയുടെ സിഒഎ. അവരുടെ കല്യാണം കഴിഞ്ഞതാണ്. ഹര്‍ഷന്‍ എന്റെ കൂടെയുണ്ട്. അങ്ങനെ ഓരോന്നൊക്കെ അവള്‍ പറഞ്ഞതായി ഡോക്‌ടേഴ്‌സ് പറഞ്ഞു.
(തുടരും)
© adheena shajahan

0 Comments