ഹര്ഷന് മരിച്ച വിവരം അവളെ അറിയിക്കണ്ട അത് ചിലപ്പോള് വലിയ പ്രശ്നത്തിന് കാരണാകും. അവളുടെ വിശ്വാസം പോലെ തന്നെ ഹര്ഷന് അവളുടെ കൂടെ ഉണ്ടെന്ന് പറഞ്ഞാല് മതി. കുറെ ദിവസത്തിന് ശേഷം കമ്പനി ഞങ്ങള് മറ്റൊരാള്ക്ക് വിറ്റു. ഈ ഒരു സംഭവത്തിന് ശേഷം ഇപ്പോള് അവള് എല്ലാവരോടും ഇങ്ങനെയാണ് പെരുമാറുന്നത്. മനുഷ്യപറ്റ് ഇല്ലാത്ത രീതിയില് അവളെ ആരെങ്കിലും വഴക്ക് പറഞ്ഞാല് അവരുടെ ജീവിതം വരെ നശിപ്പിക്കാന് ശ്രമിക്കുന്നു. ഡോക്ടറിന്റെ ചികിത്സയിലാണ് ഇപ്പോഴും. സ്വന്തം കുടുംബത്തിനെ ഇത്രയും സ്നേഹിക്കുന്ന നിനക്ക് ഞങ്ങളുടെ വേദന മനസ്സിലാകും, ഞങ്ങളെ ഒന്നു സഹായിക്കാന് പറ്റുമോ. വേദയെ പഴയ പോലെ ഞങ്ങള്ക്ക് തിരിച്ചു തരാന്, നിന്നെ ഞങ്ങള്ക്കു വിശ്വാസമാണ്.
ഇത്രയും പറയുന്നതിന്റെ ഇടയില് അവള് താഴേക്ക് വീണു. എന്നെ അവിടെ കണ്ടപ്പോള് അവര് ഭയങ്കര കോപത്തിലായി. പിന്നീട് ഞാന് അവിടെ നിന്നില്ല. തിരികെ വീട്ടില് വന്നു. നടന്ന സംഭവം ഞാന് അമ്മയോട് പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള് ബാലചന്ദ്രന് സാര് അച്ഛനെ കാണാന് വന്നു. നടന്ന സംഭവം ഞാന് അമ്മയോട് പറഞ്ഞു. വേറെ ഒരു ജോലി കൊടുക്കാം എന്ന്. പക്ഷേ ഞാന് അത് സമ്മതിച്ചില്ല. എനിക്ക് തന്ന ഹോട്ടല് അക്കൗണ്ട് ജോലി ഞാന് അച്ഛനെ ഏല്പ്പിച്ചു. പക്ഷേ സാര് സമ്മതിച്ചില്ല. എനിക്ക് തന്ന ജോലി അച്ഛന് കൊടുക്കണ്ട. അച്ഛന് ഇതിലും നല്ല ജോലിയാമ് വേണ്ടത്. കുറച്ചു നേരത്തെ സ്നേഹപൂര്വ്വമായ നീരസത്തിന് ശേഷം സാറിന്റെ തീരുമാനം അംഗീകരിക്കേണ്ടി വന്നു. അങ്ങനെ ഞാനും അച്ഛനും ഒരിടത്ത് ജോലി ചെയ്യുന്നു. ഈ തീരുമാനത്തില് എല്ലാവര്ക്കും സന്തോഷമായി. പിന്നീട് അങ്ങോട്ട് പുതിയ ജോലിയുടെ തിരക്കില് അച്ഛന് നടന്നത് എല്ലാം മറന്ന് പഴയ ജീവിതത്തിലേക്ക് വന്നു. ഈ സന്തോഷം തിരിച്ച് കൊണ്ടുവന്ന സാറിനെ എങ്ങനെയെങ്കിലും സഹായിക്കാന് ഞാന് തീരുമാനിച്ചു.
ആദ്യം വേദയെ കണ്ട് സംസാരിക്കണം. ഇപ്പോഴത്തെ എന്നോടുള്ള ദേഷ്യം മാറ്റിയെടുക്കണം. അവള് എന്നെ കാണുമ്പോള് എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. എന്തായാലും കണ്ട് സംസാരിച്ചേ പറ്റൂ.
അങ്ങനെ ഒരു ദിവസം ഞാന് വേദയെ ചികിത്സിക്കുന്ന ഡോക്ടറെ കാണാന് പോയി. അവളുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയെല്ലാം ചോദിച്ച് അറിയണം. അദ്ദേഹം പറയുന്നത് അനുസരിച്ച് എന്ത് വേണമെന്ന് തീരുമാനിക്കാം. ഡോക്ടര് പറയുന്നത് എനിക്ക് അവളെ രക്ഷിക്കാന് പറ്റുമെന്നാണ്. എനിക്ക് ആകെ ചിന്താകുഴപ്പമായി. എന്ത് ചെയ്യണമെന്ന് അറിയാതെയായി. എങ്ങനെയെങ്കിലും ഞാന് വേദയുമായി സംസാരിക്കാന് തീരുമാനിച്ചു. വേദയെ കാണാന് വീട്ടില് പോയി. അവളുടെ വീട്ടില് അവള് ആരോടോ സംസാരിക്കുകയായിരുന്നു. പക്ഷേ ഞാന് അവിടെ ആരേയും കണ്ടില്ല.
(തുടരും)
© adheena shajahan

2 Comments
നല്ല Story ആണ്. Lenghth കൂട്ടണം.
ReplyDeleteSuppar👍🤲
Delete