കാത്തിരുപ്പ്
❤❤
ഒരു പകലോളം ഞാന്‍ നിനക്കായി കാത്തിരുന്നു... സന്ധ്യ തൊട്ടേ ഞാന്‍ ശ്രെദ്ധിക്കുകയായിരുന്നു... എന്നെ കേള്‍ക്കാന്‍ രാത്രി... നീ തയ്യാറാണോ എന്നു.... നീ എന്തോ തിരക്കിലാണല്ലോ... എനിക്കു സംസാരിക്കാമോ?...
ആഹാ നീ ഇന്നും വന്നോ..? പുതിയ കഥയാണോ ഇന്ന്..! നീ എന്താ എന്നോട് പറയാന്‍ കാത്തിരുന്നത്..?
ഹേയ് പുതിയത് ഒന്നുമല്ല... കഥയുമല്ല...
അപ്പൊ പിന്നെ എന്താ നിനക്കു എന്നോട് പറയാനുള്ളത്..?
അതു നമ്മള്‍ ഇന്നലെ സംസാരിച്ചില്ലേ... അതൊക്കെ ഞാന്‍ എന്റെ കൂട്ടുകാരോട് പറഞ്ഞു... നിനക്ക് അറിയോ എനിക്കു കുറെ ഏറെ നല്ല കൂട്ടുകാരുണ്ട്...
അയ്യോ...! നിന്നെ കൊണ്ടു തോറ്റു... എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടനെ നാലാളോട് പറയാണ്ട് നിനക്കു ഉറക്കം വരില്ലേ..?
അതു നിനക്കു എങ്ങിനെ മനസിലായി..!?.. ഞാന്‍ ഇന്നലെ നീ പോയതിനു ശേഷം കുറച്ചു പേരോട് പറയാന്‍ ശ്രെമിച്ചു.. പക്ഷെ അവര്‍ ഉറങ്ങി പോയി.. പിന്നെ ഇന്ന് രാവിലെ കുത്തിയിരുന്നു എല്ലാവരോടും പറഞ്ഞു... എനിക്കു നിന്നോട് സംസാരിക്കാന്‍ പറ്റിയത് എല്ലാവരോടും പറയണമെന്നു തോന്നി...
എന്നിട്ടു നിന്റെ കൂട്ടുകാര്‍ എന്തു പറഞ്ഞു... ആരെങ്കിലും വിശ്വസിച്ചോ..? അതോ കളിയാക്കിയോ..?
കുറെ പേര്‍ പറഞ്ഞു രാത്രിയെ പോലെ അവരും കാത്തിരിക്കാം എന്റെ കഥകള്‍ കേള്‍ക്കാന്‍... കുറച്ചു പേര്‍ കഥ ഇഷ്ടായി എന്നും.. ഇനിയും ബാക്കി കഥ പറയണമെന്നും പറഞ്ഞു... അവര്‍ക്കൊക്കെ എന്റെ കഥ യേക്കാളും രാത്രിയെയാണ് ഇഷ്ടായത്... ആഹാ ഇപ്പോഴാ ഓര്‍ത്തെ.. കൂട്ടത്തില്‍ ഒരാള്‍ മാത്രം ചോദിച്ചു.. ആരാ ആ ഒരാള്‍ എന്നു... ഹൃദയത്തില്‍ ഹൃദയം കൊരുത്തവന്‍! പിന്നെ ഒരാള്‍ക്ക് തേപ്പ് ന്റെ കാര്യം ഇഷ്ടായില്ല എന്നു പറഞ്ഞു... രണ്ടുപേര്‍ പറഞ്ഞു രാത്രി മാത്രം മറ്റേ ആള്‍ പറഞ്ഞ കഥ അറിഞ്ഞാല്‍ മതിയോ... ഞങ്ങളും അറിയേണ്ടേ എന്നൊക്കെ... ഇന്ന് പറയാം എന്നു പറഞ്ഞു.. ഹേയ് നീ കേള്‍ക്കുന്നില്ലേ.. ഞാന്‍ പറയുന്നത്...?
എന്റെ കുട്ടി നീ ഒന്നു ശ്വാസം നിര്‍ത്തി പറ... എന്തു വേഗത്തിലാണ് നീ സംസാരിക്കുന്നെ...?
അതു ഞാന്‍ പകല് മുഴുവന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു ഇതൊക്കെ പറയാന്‍... നിന്നെ കണ്ട സന്തോഷത്തില്‍ അങ്ങു പറഞ്ഞു പോയതാ....
അതേ എന്നോട് തന്നെ പറയണം എന്ന് എന്താ ഇത്ര വാശി...?
അതു ഇന്നലെ നീ തന്നെ അല്ലെ എന്നോട് പറഞ്ഞത് ഇന്ന് വരാം എന്റെ കഥകള്‍ കേള്‍ക്കാന്‍.. എന്നു...
അതുകൊണ്ടൊന്നുമല്ല മണ്ഡശിരോമണി.. നിനക്കു ഇന്നലെ ഞാന്‍ ഒരു പ്രതീക്ഷ നല്‍കിയിരുന്നു... ആ പ്രതീക്ഷയിലായിരുന്നു ഇന്ന് മുഴുവന്‍ നീ.... ഇന്നലെ നീ തന്നെ പറഞ്ഞില്ലേ ഓരോ പ്രതീക്ഷകള്‍ ആണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നു... പക്ഷെ ഞാന്‍ ഒരു കാര്യം പറയട്ടെ... കുറെ മനുഷ്യരുടെ അനുഭവങ്ങള്‍ കണ്ടു കൊണ്ടായിരിക്കണം അല്ലെങ്കില്‍ കുറെ ഏറെ മനുഷ്യരെ കേട്ടതുകൊണ്ടാവാം എനിക്കു ഇങ്ങനെ തോന്നുന്നത്.. നിങ്ങളെ അതായത് മനുഷ്യരെ ജീവിതത്തില്‍ പരാജിതരാക്കുന്നതും ഈ പ്രതീക്ഷകള്‍ തന്നെയാണ്..
ഹേയ്.. അതെങ്ങനെയാ എന്റെ പൊന്നു രാത്രി.. മനുഷ്യരെ പ്രതീക്ഷകള്‍ പരാജിതരാക്കുന്നത്.? ഇതു ഞാന്‍ വിശ്വസിക്കില്ല..
ഞാന്‍ അതാ നിന്നെ നേരത്തെ മണ്ഡശിരോമണി എന്നു വിളിച്ചെ.. വെറും പ്രതീക്ഷകള്‍ അല്ല പിന്നെയോ അമിത പ്രതീക്ഷകള്‍ ആണ് മനുഷ്യനെ പരാജിതരാക്കുന്നത്.. ഇപ്പോ തന്നെ ഇന്ന് നീ വലിയ പ്രതീക്ഷയിലായിരുന്നു എന്നോട് സംസാരിക്കാന്‍ വേണ്ടി... എനിക്കു എന്തെങ്കിലും തരത്തില്‍ നിന്നോട് സംസാരിക്കാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ എന്താവും നിന്റെ അവസ്ഥ... കുറെ നേരം നീ ഞാന്‍ ഇപ്പോ വരും ഇപ്പോ മിണ്ടും എന്നു കരുതി കാത്തിരിക്കും പിന്നെ വന്നില്ലെങ്കില്‍ ദേഷ്യം പിന്നെയോ ഞാന്‍ വിശ്വസിക്കാന്‍ കൊള്ളാത്ത ആളാകും ല്ലേ..?
ഏറെക്കുറെ....
ഇതിപ്പോ എന്നെ ഒറ്റ ദിവസം ഉള്ള പരിചയത്തില്‍ നിനക്കു അത്രയും തോന്നുമെങ്കില്‍ .. കുറേ ഏറെ നാളുകളായി ഉള്ള പരിചയം ആണെങ്കില്‍ വല്ലാത്ത ഒരു സമ്മര്‍ദം ആയിരിക്കും ഉണ്ടാകുന്നത്... അങ്ങനെ ചുറ്റുമുള്ള ഒന്നും തന്നെ ശ്രദ്ധിക്കാന്‍ പറ്റാതെ ആകുകയും സ്വയം തോറ്റുപോകുകയും ചെയ്യുന്നു...
അതേ ഇപ്പോ എന്തിനാ ഇതൊക്കെ പറയണത്.. എന്നെ വെറുതെ വിഷമിപ്പിക്കുവാനോ? രാത്രി ആകാന്‍ വേണ്ടി ഇത്രയും നേരം കാത്തിരുന്നു.. എന്റെ വിശേഷങ്ങള്‍ ഓരോന്നായി എത്ര സന്തോഷത്തോടെയാണ് നിന്നോട് പങ്കുവെച്ചത്...
ഹേയ്.. നിന്നെ വിഷമിപ്പിക്കുവാന്‍ അല്ല ഞാന്‍ പറഞ്ഞത്.. എന്തെങ്കിലും കാരണത്താല്‍ എനിക്കു നിന്നോട് മിണ്ടാന്‍ കഴിയാതെ വന്നാല്‍ അപ്പൊ നീ വിഷമിക്കേണ്ട എന്നു കരുതി പറഞ്ഞതാണ്...
എനിക്കു മനസിലായി... പിന്നെ ഇന്ന് എന്തൊക്കെയാ രാത്രി.. നിന്റെ വിശേഷങ്ങള്‍.... എന്നോട് പറ...
എനിക്കു എന്തു വിശേഷം... പിന്നെ നിന്നെ പോലെ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയും...
ആ അതു തന്നെ എന്നോടും പറ... അതൊക്കെ ഞാനും കേള്‍ക്കട്ടെ...
അതിനു എനിക്കു നിന്റെ സ്വഭാവം അല്ല.. എന്തെങ്കിലും കേട്ടാല്‍ ഉടനെ തന്നെ ആരോടെങ്കിലും ചെന്നു പറയാന്‍.... അതൊക്കെ ഒരു കുമ്പസാര രഹസ്യം പോലെ എന്നില്‍ ഇങ്ങനെ അലയടിക്കും... എന്നില്‍ മാത്രല്ല ഈ പ്രപഞ്ചത്തിന്റെ ഓരോ ഭാവങ്ങളും അങ്ങനെ തന്നെ...
എന്നാലും എന്നോട് പറയരുതോ..? എന്നെ വിശ്വാസം ഇല്ല അല്ലെ..?
അതേ ഞങ്ങള്‍ അതായത് മനുഷ്യന്‍ ഒഴികെ ഉള്ള സകല ചരാചരങ്ങളും സംസാരിക്കാന്‍ തുടങ്ങിയാല്‍.. നിങ്ങള്‍ മനുഷ്യര്‍ കെട്ടിയുണ്ടാക്കിയ ചില്ലുകൊണ്ടുള്ള ഈ വിശ്വാസം അങ്ങു തരിപ്പണമാകും... സ്വന്തം സഹജീവികളെ ക്കാളും സത്യത്തില്‍ മനുഷ്യന്‍ വിശ്വസിക്കുന്നത് ഞങ്ങളെയാ.. അതു ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല... ഈ ലോകം ഉണ്ടായ നാള്‍ മുതലേ അതു അങ്ങനെയാ... പിന്നെ നിന്നോട് പറയാത്തത് പ്രത്യേകിച്ചു നിന്നെ തീരെ വിശ്വാസം ഇല്ല അതുതന്നെ...
അതേ ഈ പേരും സ്ഥലവും ഒന്നും വെളിപ്പെടുത്താതെ... പറയില്ലേ.. നമ്മുടെ കൗണ്‌സലര്‍സ് ഒക്കെ ഉപദേശിക്കാറില്ലേ അവരുടെ അനുഭവം ഇവരുടെ ജീവിതം.. അവിടെയും ഇവിടെയും തൊട്ടും തൊടാതെയും.. അതുപോലെ എങ്കിലും പറഞ്ഞൂടെ...
നിനക്കു എന്നെ വിടാന്‍ ഭാവമില്ല അല്ലെ...
ഇല്ല... കഥ പറയുന്നതിനേക്കാള്‍ കേള്‍ക്കാനാണ് എനിക്കു എന്നും താല്‍പ്പര്യം... അതിന്റെ ക്രെഡിറ്റ് എന്റെ അമ്മയുടെ അമ്മയ്ക്കുള്ളതാ... എന്നും ഓരോ കഥകള്‍ പറഞ്ഞു തരും.. അതൊക്കെ തന്നെയാ ഇപ്പോഴും അറിയാവുന്ന കഥകള്‍.. അതുകൊണ്ട് എന്നോട് പങ്കുവെക്കുന്നെ നിനക്കു അറിയാവുന്ന കാര്യങ്ങള്‍...
ആയിക്കോട്ടെ... പറയാം... അതേ ഞാന്‍ കഥ പറയുമ്പോള്‍ ഇടയില്‍ കയറി വേണ്ടാത്ത ചോദ്യങ്ങള്‍ ഒന്നും ചോദിക്കരുത്...
അതൊക്കെ എന്താ...? കണ്ടീഷന്‍സ് ഒക്കെ വെച്ചു ഒരു കഥ പറച്ചില്‍.. അതേ എന്റെ പൊന്നല്ലേ...
മതി നിന്റെ സോപ്പ് ഇടീല്‍ ഒക്കെ... നിനക്കു എന്താ അറിയണ്ടേ.. ചോദിച്ചോളൂ...
എങ്കില്‍ പറ ഇന്നലെ എന്താ എന്റെ കഥയില്‍ ഉണ്ടായിരുന്ന ആളു പറഞ്ഞതു... ഞാന്‍ ഇന്നലെ കുറെ ആലോചിച്ചു എന്തായിരിക്കും നിന്നോട് പറഞ്ഞത്എന്നു... നീ മനസ്സു കല്ലാക്കി അതു കേള്‍ക്കാന്‍ വരാം എന്ന് പറഞ്ഞപ്പോള്‍ മുതല്‍ നെഞ്ചിടിപ്പ് കൂടി.. എന്തായിരിക്കും അവന്‍ നിന്നോട് പറഞ്ഞതു എന്നോര്‍ത്തു... അതു എന്തു തന്നെ ആയാലും നീ എന്നോട് പറ...
എനിക്കു അപ്പോഴേ തോന്നി നീ അമ്മുമ്മയെ ഒക്കെ കൂട്ടുപിടിച്ചു കഥ കേള്‍ക്കാന്‍ ഇഷ്ടമുണ്ട് എന്നൊക്കെ പറഞ്ഞപ്പോഴേ തോന്നി നിനക്കു അറിയേണ്ടത് വേറൊന്നുമല്ല എന്നു...
അയ്യോ ശരിക്കും ഞാന്‍ പറഞ്ഞത് സത്യമാ.. കഥകള്‍ കേള്‍ക്കാന്‍ എനിക്കു ഇഷ്ടമാ.. പിന്നെ അവന്‍ പറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ അതിലേറെ ആകാംക്ഷ ഉണ്ടുതാനും...
ഇന്നലെ എന്താ ഞാന്‍ നിന്നോട് പറഞ്ഞതു.. ആ കഥ നീ എന്നോട് പറയും എന്നല്ലേ.. കാലം അതു നിന്നെ കൊണ്ടു തന്നെ പറയിക്കും.. നമുക്ക് കാത്തിരിക്കാം... എനിക്കു ഇന്ന് നേരത്തെ ഒരിടം വരെ പോകേണ്ടതുണ്ട്... അല്ലെങ്കിലും അതിനും സാക്ഷി ആകേണ്ടി വരുക എന്നുള്ളത് ഞങ്ങളുടെ( ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍) വിധിയോ ശാപമോ ഒക്കെ അല്ലെ... അപ്പൊ ഇനി നാളെ കാണാം... അപ്പൊ നിനക്കു എന്നോട് പറയുവാന്‍ മാത്രമായി എന്തെങ്കിലും ഉണ്ടാവും.. നോക്കിക്കോ... ഇന്നത്തേക്ക് വിട....
(തുടരും)
ഈ നോവലൈറ്റിന്റെ മൂന്നാം ഭാഗം വെള്ളിയാഴ്ച രാത്രി 7.30ന് വായിക്കാം.
3 Comments
nannayittund
ReplyDeleteകമന്റുകള്‍ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
ReplyDeletecongratulations
ReplyDelete