മാഷ് | സുധീര്‍ കട്ടച്ചിറ

                                                                                                                                                                                                                                       
സ്പന്ദനങ്ങള്‍
കത്തിയെരിയുന്ന മാത്രയ്ക്കിപ്പുറം
നീല തടയണ.
ഹൃദയ കവാടതയ്ക്കന്യത
നിറതെയ്യമാടും നേരത്ത്
വെളിച്ച പൂക്കുട നിവര്‍ത്തുന്ന
പച്ചമരം.
കിനാവുകള്‍ തീനാമ്പുകള്‍ പോല്‍ 
കാല്‍ക്കല്‍ വെയ്ക്കുന്നത്
മാഷിന്റെ 
രക്തവേഗ -
കുഴലുകളിലെ
നന്മയുടെ വയലറ്റ് പൂക്കള്‍
കണ്ടുകൊണ്ടാണ്.
പച്ചവെളിച്ചത്തില്‍
നേരിന്റെ രൂപമാത്രയ്ക്കപ്പുറം
കരിമഷി രൂപമുണ്ടെന്ന്,
സ്റ്റെതസ്‌കോപ്പിനും 
സ്വകയറുകള്‍ക്കുമപ്പുറം
വഴിതിരിഞ്ഞു നില്‍ക്കും 
പുഴയുണ്ടെന്ന്,
അറിവിനുമേറെയപ്പുറം
മാഷെന്നറിയുന്നത്
അന്ത്യയാമത്തിലെ
സ്വപ്ന 
യാഥാര്‍ത്ഥ്യങ്ങള്‍ക്കേറെ_
യകലെയാണെന്നത്,
കത്തിച്ചെറിഞ്ഞത്
ഇത്രകാലമൊഴുകിയ
ട്രക്കുകളുടെ
സ്പന്ദനങ്ങളെയാണെന്നത് ,
ഇനിയും,
പകര്‍ച്ചതേടിയയക്ഷര-
വ്യതിയാനങ്ങള്‍ക്ക് കൂട്ടുവരാനുള്ളത്
മുഖംമൂടികളെന്നുറക്കെ 
പറയാന്‍
വ്യഗ്രത വിതച്ചു നില്‍ക്കുന്നു
മാന്തളിരുകളില്‍.

(നന്മ നിറഞ്ഞ പ്രിയ അധ്യാപക സുഹൃത്തുക്കള്‍ ക്ഷമിക്കുക)

Post a Comment

0 Comments